ഉപ്പും മുളകിലെ നീലുവിന്റെ യഥാർത്ഥ ജീവിതം കരൾ അലിയിക്കുന്നത്; ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നിഷ സാരംഗ്..!!

ഫ്ലൊവേഴ്‌സ് ചാനലിലെ ജനപ്രിയ പരമ്പര ഉപ്പും മുളകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ നടിയാണ് നിഷാ സാരംഗ്. നിരവധി സീരിയലുകലും സിനിമകളിലും മുഖകാണിച്ചിട്ടുള്ള നിഷ പ്രശസ്തി നേടിയത് ഉപ്പും മുളകും സീരിയൽ വഴിയാണ്.

അച്ഛനും അമ്മയും അഞ്ച് മക്കളുമടങ്ങുന്ന ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ സ്വഭാവികതയോടെ അവതരിപ്പിക്കുന്നു എന്നതാണ് ഉപ്പുംമുളകിനെ പ്രേക്ഷകരുടെ പ്രിയങ്കരമാക്കി മാറ്റിയത്.

പരമ്പരയില്‍ നീലിമ ബാലചന്ദ്രന്‍ തമ്പി എന്ന അമ്മ വേഷത്തിലഭിനയിക്കുന്ന താരമാണ് നിഷ സാരംഗ്. സീരിയലിലെ അഭിനയത്തിന് നല്ല അഭിപ്രായം കിട്ടുന്നുണ്ടെങ്കിലും നിഷയുടെ കുടുംബ ജീവിതത്തെ കുറിച്ച് പലതരത്തിലും ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള മറുപടി നടി തന്നെ പറഞ്ഞിരിക്കുകയാണ്.

തന്റെ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. അപ്പച്ചിയുടെ മകനായിരുന്നു നിഷയെ വിവാഹം കഴിച്ചിരുന്നത്. ആ ബന്ധം നല്ല രീതിയിൽ തുടരാൻ കഴിയാത്തത് മൂലം ഇരുവരും വേര്പിരിയുകയായിരുന്നു. ഈ വിവാഹത്തിൽ 2 പെണ്കുട്ടികൾ ഉണ്ട്.

നർത്തകി കൂടിയായിരുന്ന നിഷ, വിവാഹ വേർപിരിയലിന് ശേഷം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നന്നേ കഷ്ടപ്പെട്ടു. റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയും, കുക്കറി കമ്പനിയുടെ സാധനങ്ങൾ വീടുകളിൽ വിൽക്കാനും താൻ പോയിട്ടുണ്ട് എന്നു നിഷ പറയുന്നു.

അഭിനയവും നൃത്തവും എല്ലാം മാറ്റിവെച്ചാണ് നിഷ വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്നാൽ താൻ സ്വാപ്നം കണ്ടതുപോലെ വിവാഹ ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല എന്നും വേർപിരിഞ്ഞ ഭർത്താവിനെ കുറിച്ച് പറഞ്ഞു അത് വാർത്തകൾ ആക്കി അദ്ദേഹത്തെ വേദനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും നിഷ പറയുന്നു.

പണം പ്രശസ്തിയും എല്ലാം തന്റെ ജീവിതത്തിൽ എത്തി എങ്കിൽ കൂടിയും കണ്ണ് നിറഞ്ഞു മാത്രമേ തനിക്ക് ഇപ്പോഴും അഭിനയിക്കുമ്പോൾ പോലും ചിരിക്കാൻ കഴിയുന്നുള്ളൂ എന്ന് താരം പറയുന്നു.

ആദ്യ കാലത്ത് നിരവധി സീരിയലുകൾ തനിക്കു അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചു എങ്കിലും രണ്ട് പെണ്മക്കൾ ആയത് കൊണ്ട് അഭിനയ ജീവിതത്തിൽ നിന്നും മാറി ജീവിക്കാൻ പ്രേരിപ്പിച്ചത് എന്നും കുട്ടികൾ ഇപ്പോൾ വളർന്നത് കൊണ്ടാണ് അഭിനയിക്കാൻ വീണ്ടും എത്തിയത് എന്നും നിഷ പറയുന്നു.

ചെറിയ പ്രായത്തിൽ തന്നെ വിവാഹ മോചിതയായ തനിക്ക് രണ്ട് കുട്ടികളെ പോറ്റാൻ നന്നേ കഷ്ടപ്പെട്ട് എന്നും കുക്കറി സാധനങ്ങൾ വിൽക്കുന്നതിന് ഒപ്പം സഹോദരൻ അടിമാലിയിൽ നിന്നും എത്തിച്ചു തരുന്ന കുടംപുളിയും തേയിലയും വിറ്റാണ് ഉപജീവനം കണ്ടെത്തിയത് എന്നും നിഷ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago