തൊടുപുഴയിലെ ആ കുരുന്ന് വിട പറഞ്ഞപ്പോൾ, ഐസിയുവിൽ സങ്കടം താങ്ങാതെ അലറിക്കരഞ്ഞ മാലാഖമാർ; വൈറൽ കുറിപ്പ്..!!

അവൻ ഇന്ന് ഈ ലോകത്ത് ഇല്ല, അവന്റെ മുഖം ചിലപ്പോൾ പലർക്കും അറിയില്ലായിരിക്കാം, പക്ഷെ, അവൻ അനുഭവിച്ച തീരാവേദന ഓരോ മലയാളിയുടെയും മനസിൽ ഉണ്ടാവും. എം എസ് അനിൽ കുമാർ എന്ന പ്രശസ്ത മാധ്യമ പ്രവർത്തകൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

പോസ്റ്റ് ഇങ്ങനെ,

വാർത്തക്ക് മേൽ വട്ടമിട്ട് പറക്കുന്ന കഴുകനെന്ന് ദൈവത്തിന് തോന്നിയതുകൊണ്ടാവാം. ഉടുമ്പന്നൂരിലെ വീട്ടിലും ഞങ്ങളെ ആദ്യമെത്തിച്ചത്. അകത്തു പുറത്തുമായി നാലോ അഞ്ചോ ആളുകൾ. പിക്ക് ആക്‌സും മൺവെട്ടിയുമായി കുഴിയെടുക്കാൻ രണ്ടുമൂന്നാളുകളുടെ വൃഥാശ്രമം. പെട്ടെന്നാണ് കണ്ണുകൾ വീടിനുള്ളിലേക്ക് തിരിഞ്ഞത്. ഹൈസ്പീഡിൽ വളവ് തിരിയ്ക്കുന്ന മുച്ചക്ര സൈക്കിൾ. കുഞ്ഞനാണ് വണ്ടിയിൽ. എന്തൊക്കെയോ മൂളിപ്പാട്ടും ഇഷ്ടൽ പാടുന്നുണ്ട്.

ആളായി അനക്കമായി. ജനക്കൂട്ടം ഏറിവന്നു. ദൂരെ നിന്നും ആംബുലൻസ് വെട്ടം അടുത്തേക്ക് നീങ്ങി. പിച്ചവെച്ചു നടന്ന വീട്ടിനുള്ളിലായിരുന്നു അവൻ ആദ്യം കയറിയത്. അടുത്ത ബന്ധുക്കളെ ഉള്ളിലാക്കി കതകടച്ചു. സൈക്കിൾ സൈഡിലൊതുക്കി എന്തായിരിയ്ക്കും അവൻ ചേട്ടായിയോടു പറഞ്ഞത്. സംസ്കാരം കഴിഞ്ഞിട്ടും അവനെ പുറത്തേക്ക് കണ്ടുമില്ല.

കോലഞ്ചേരി ആശുപത്രിയിലെ രണ്ടാം നിലയിലെ ടി ത്രീ ആയിരുന്നു കുറച്ചു ദിവസമായി അവന്റെ സങ്കേതം. എന്നും ഒ.പിയിലെത്തി ചങ്ങാത്തം കൂടുന്ന കുഞ്ഞനെ ഡോക്ടർ ശ്രീകുമാറിനും പെരുത്തിഷ്ടമാണ്. സംസ്ഥാനത്തെ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റായ ഡോക്ടറും ആകെ കുലുങ്ങിയെന്ന് വാക്കുകളിൽ വ്യക്തം. ഐ.സിയുവിലെ നഴ്‌സുമാർക്ക് കരച്ചിലടക്കാനാവുന്നില്ല.

കുട്ടിമരിച്ച ശേഷം അമ്മയേ കാണണമെന്ന ആവശ്യം ടി.ത്രീയിലെ സെക്യൂരിറ്റിയെ അറിയിച്ചു. ഒരു മിനിട്ടിനുള്ളിൽ കുട്ടിയുടെ അമ്മയുടെ അമ്മയെത്തി. ടീച്ചർ ഞങ്ങൾക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു. എന്തുകൊണ്ട് പെണ്ണുങ്ങൾ മാത്രം. സ്ത്രീകളെ കെണിയിൽപ്പെടുത്തുന്ന പുരുഷൻമാരെയും നിങ്ങൾ തുറന്നുകാട്ടണം. റെക്കോഡു ചെയ്യില്ലെന്നുറപ്പ് കൊടുത്തതിനാൽ ഒരുവാക്കുപോലും ഉരിയാടാനാവാതെ മടങ്ങി.

ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞു വീണ്ടും ചെന്നു. ഉച്ചഭക്ഷണത്തിന്റെ പ്ളേറ്റുകൾ ശേഖരിയ്ക്കുന്ന കാന്റീനിലെ ചേച്ചിമാർ പാത്രങ്ങളുമായി മടങ്ങുന്നു. മൂന്നു നാലു ദിവസമായി ഭക്ഷണം മുറിയ്ക്കുള്ളിലേക്കുപോലും കയറ്റുന്നില്ല. ആ പെണ്ണിനെയോർത്ത് പേടി തോന്നുന്നു. ചേച്ചിമാരുടെ വാക്കുകളിൽ സങ്കടം. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിൽ നിന്നും ഇറക്കുനിന്നതിന് തൊട്ടുമുമ്പ് ഞങ്ങൾ വീണ്ടും ചെന്നു. അപ്പോൾ മാനസിക രോഗ വിദഗ്ദരുടെ കൗൺസിലിംഗിലായിരുന്നു ആ അമ്മ.

ഇൻക്വസ്റ്റിന് ശേഷം ഒരു കാര്യം വ്യക്തമായി. കേവലം ഒറ്റ ദിവസത്തെ പ്രകോപനമല്ല മരണകാരണം. ഏഴുവയസുകാരന്റെ കുഞ്ഞുശരീരത്തിൽ സിഗരറ്റിന് പൊള്ളലേൽപ്പിച്ച പാടുകളും. ചവിട്ടിന്റെ പാടുകളും അത്രയധികമുണ്ടായിരുന്നു. എന്തായാലും സംഭവിച്ചതെന്താണെന്ന് അവർ വ്യക്തമാക്കട്ടെ

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago