ചുമ്മാ ഒരു കല്ല് വെച്ചു, ഇലയിൽ നാല് രൂപയും; ഭക്തി തലക്ക് പിടിച്ചവർ ചെയ്തത് ഇങ്ങനെ; കുറിപ്പ് വൈറൽ ആകുന്നു..!!

മത ഭാന്ത്രന്മാരുടെ നാടായി കേരളം മാറിയിട്ട്, കാലം കുറെ ആയി, ഭക്തിയുടെ പേരിൽ ചെയ്ത് കൂട്ടുന്നത് ആരെയും ഞെട്ടിക്കുന്ന കാര്യങ്ങൾ തന്നെയാണ്. കുറച്ചു കാലങ്ങൾക്ക് മുമ്പാണ് തൊടുപുഴയിൽ ഒരു കുടുംബത്തിലെ കുട്ടി അടക്കം മൂന്ന് പേരെ ദിവ്യ ശക്തി ലഭിക്കുന്നതിന് വേണ്ടി കൂട്ടക്കൊല ചെയ്തത്. മതം ഏതായാലും അന്ധ വിശ്വാസങ്ങൾക്ക് വലിയ കുറവൊന്നും ഇല്ല.

ഇപ്പോഴിതാ ഫോട്ടോഗ്രാഫർ തനിക്ക് ഉണ്ടായ അനുഭവം വെളിപ്പെടുത്തുന്നതാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്. സുധീഷ് തട്ടേക്കാടിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്ക്കേ ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാർ ഗുഹയ്ക്കകത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് ധാരാളം ടാക്സികൾ വന്ന് നിർത്തുന്നു.

എന്താണെന്ന ആകാംഷയിൽ അവർ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലർക്ക് ഗുഹയ്ക്കുള്ളിൽ കയറണം, മറ്റു ചിലർക്ക് ഗുഹയുടെ മുന്നിൽ കയറി ഫോട്ടോ എടുക്കണം. പക്ഷികൾ ഗുഹക്കു മുന്നിലെ വെള്ളത്തിൽ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നിൽക്കുന്നു.

എന്താണൊരു വഴി. പിന്നെ ചെയ്തതാണ് ചിത്രത്തിൽ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേർച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്നാണ്.

എന്തിനു പറയണു 4.30 മുതൽ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.
4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.

NB ഞാൻ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago