മഹാ പ്രളയത്തിൽ സൈന്യമായി നിന്നവർക്ക് ഫേസ്ബുക്ക് പ്രശംസ മാത്രം; പട്ടിണിയിലായ മത്സ്യതൊഴിലാളികൾക്ക് കൈ താങ്ങായി സന്തോഷ് പണ്ഡിറ്റ് മാത്രം..!!

കേരളത്തിൽ വമ്പൻ മഴ എത്തുകയും തുടർന്ന് മഹാ പ്രളയത്തിൽ കേരളം മുങ്ങിയപ്പോൾ കൈ താങ്ങായി ബോട്ടും വള്ളവുമായി ഓടി എത്തിയത്, കടലിന്റെ മക്കൾ ആണ്, കേരളത്തിന്റെ സൈന്യം ആണെന്ന് വാനോളം വാഴ്ത്തിയവർ പക്ഷെ അവരുടെ ദുരിതത്തിൽ കൂടെ ഉണ്ടോ, മോശം കാലാവസ്ഥയും ട്രോളിംഗ് നിരോധനവും മൂലം മുഴു പട്ടിണിയിൽ ആണ് കടലിന്റെ പൊന്ന് മക്കൾ.

ട്രോളിംഗ് ദുരിതം മൂലം പട്ടിണിയിൽ ആയവർക്ക് കൈ താങ്ങായത് കേരളത്തിൽ യദാർത്ഥ സൂപ്പർസ്റ്റാർ ആയ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ആണ്. മൽസ്യ തൊഴിലാളികളുടെ ദുരിതം അറിഞ്ഞ സന്തോഷ് പണ്ഡിറ്റ് കോഴിക്കോട് നിന്നും കൊല്ലം ഓച്ചിറ ഭാഗത്ത് ഭക്ഷണവുമായി എത്തിയത്.

ദുരിതം അനുഭവിക്കുന്ന മൽസ്യ തൊഴിലാളികളെ കണ്ടെത്തിയാണ് സന്തോഷും കൂട്ടരും സഹായങ്ങളും ഭക്ഷണ സാമഗ്രികളും നൽകുന്നത്

സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ,

Dear Facebook Family,

എന്റെ കായംകുളം, ഓച്ചിറ, കൊല്ലം മേഖലയിലെ പര്യടനം തുടരുന്നു. ട്രോളിങ് നിരോധനം കാരണം ബുദ്ധിമുട്ടുന്ന മൽസ്യ തൊഴിലാളികൾ വളരെ ബുദ്ധിമുട്ടിലാണ്, അത്തരം കുടുംബങ്ങളെ കണ്ടെത്തി കുഞ്ഞു സഹായങ്ങൾ ചെയ്യാൻ ശ്രമിച്ചു.

അതിനോടൊപ്പം തന്നെ ആ പ്രദേശത്തെ പീടിക നടത്തുന്ന രോഗ ഗ്രസ്തനായ ഒരു സഹോദരന് പീടിക നന്നായി നടത്താൻ എന്നാൽ കഴിയാവുന്ന രീതിയിൽ കുറച്ചു സാധനങ്ങൾ വാങ്ങി നൽകി. വ്യക്തിപരമായി സാമ്പത്തിക ഞെരുക്കം ഉളളതിനാൽ അധികം സഹായങ്ങൾ ചെയ്യാൻ സാധിച്ചില്ല.

കഴിഞ്ഞ പ്രളയ സമയത്തൊക്കെ നമ്മളെ ഒരുപാട് സഹായിച്ച മത്സ്യ തൊഴിലാളികൾ അവരുടെ വേദനകളും, പ്രയാസങ്ങളും നമ്മുടെ ഫേസ്ബുക്കിലൂടെ എന്നെ അറിയിക്കുകയായിരുന്നു.
അതിലെ സത്യം മനസ്സിലാക്കി പുതിയ സിനിമയുടെ editing works കുറച്ചു ദിവസത്തേക്ക് മാറ്റി വെച്ചാണ് കോഴിക്കോടിൽ നിന്നും കായംകുളത്തേക്ക് ഞാൻ വന്നത്.

ബോട്ടിലൊക്കെ കുറേ സഞ്ചരിച്ചാണ് പല കുടുംബങ്ങളേയും നേരിൽ കണ്ടത്.

ഇത്തരം പ്രശ്നങ്ങളിൽ പെട്ട് ബുദ്ധിമുട്ടനുഭവിക്കുവർ ഉടനെ തന്നെ എന്നെ ബന്ധപ്പെടണേ. കഴിയുന്ന സഹായം ചെയ്തു തരാം, നന്ദി

Thanks to Praveen ji, Prapancham Arts and Sports Club, Aswin ji, Manoj ji, Balan ji, and all others who co operate with us.

By Santhosh Pandit.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago