ഒരു യുദ്ധ വിമാനത്തെക്കാള്‍ വിലയുണ്ട് അത് പറത്തുന്നയാള്‍ക്ക്; ഒരു സൈനിക വൈമാനികനാകാന്‍ വേണ്ട ത്യാഗങ്ങള്‍ അറിയാമോ..!!

ഇന്ത്യൻ അതിർത്തി അതിക്രമിച്ചു കയറിയ പാക് പോർ വിമാനങ്ങൾ തകർക്കുന്നതിന് ഇടയിൽ ആണ് ഇന്ത്യയുടെ വീര വൈമാനികൻ അഭിനന്ദൻ പാകിസ്ഥാൻ സൈനികരുടെ പിടിയിൽ ആകുന്നത്. തുടർന്ന് പാക് സൈന്യത്തിന് മുന്നിൽ നെഞ്ച് വിരിച്ചു നിന്ന അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ തിരിച്ചു എത്തുകയും ചെയ്തു.

യുദ്ധ വിമാനങ്ങളെക്കാൾ വിലയുണ്ട് ഓരോ യുദ്ധ വിമാനങ്ങളുടെ വൈമാനികന്, ഒരു സൈനിക വൈമാനികന് വേണ്ട ശാരീരിക ക്ഷമതയെ കുറിച്ചും, അവർ നേരിടേണ്ടി വരുന്ന പ്രയാസങ്ങളെ കുറിച്ചും ശ്രീജിത്ത് എന്ന യുവാവ് എഴുതിയ കുറിപ്പ് ഇങ്ങനെ,

ഉയരങ്ങളിലേക്ക് പോകുന്നവര്‍ക്ക്
ഗുരുത്വാകര്‍ഷണം വലിയൊരു വെല്ലുവിളിയാണ്. കുത്തനെ പറക്കുന്ന ഒരു വൈമാനികന്റെ രക്തം അവന്റെ കാലുകളിലേക്ക് ഒഴുകാന്‍ തുടങ്ങും. തലച്ചോറില്‍ രക്തമില്ലാത്ത അവസ്ഥ! ഹൃദയത്തിനു രക്തത്തിനെ പമ്പ് ചെയ്യാന്‍ പറ്റാത്ത നിസ്സഹായാവസ്ഥ. ബോധം പോകാം. മരണം വരെ സംഭവിക്കാം.

ചരിഞ്ഞും കുത്തനെയും കരണം മറിഞ്ഞും പറക്കുന്ന ഒരു ഫൈറ്റര്‍ പൈലറ്റ്
ഗുരുത്വകര്‍ഷണ ബലത്തോട്(GForce) മല്ലടിച്ചും അഡ്ജസ്റ്റ് ചെയ്തും ആണ് തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നത്.

വൈമാനികനാകാന്‍ വരുന്നവര്‍ക്ക് ഇ ഗുരുത്വകര്‍ഷണ ബലത്തെ മറികടക്കാന്‍ സധിക്കുമോ എന്നു ആദ്യമേ വിലയിരുത്തപ്പെടും. ഇതിന് GTraining(Gravitational Training) എന്നാണ് പറയുക.സാധരണ ഒരു മനുഷ്യന്‍ ഇരിക്കുന്നതും നില്‍ക്കുന്നതും 1 G യിലാണ്. ഒരു ഫൈറ്റര്‍ വൈമാനികന്‍ 7 G,8 G വരെയൊക്കെയുള്ള ശെഷി വേണ്ടി വരും.

ഒരാള്‍ക്ക് ഈ ശേഷിയുണ്ടോ എന്നു പരിശോധിക്കാന്‍ സെന്‍ട്രിഫ്യുജ് എന്ന യന്ത്രമുണ്ട്. അതില്‍ ഇട്ട് കറക്കി നൊക്കും. ഇ ടെസ്റ്റിൽ ചിലര്‍ക്ക് ബൊധം പൊകും, ഛര്‍ദിയുണ്ടാവും (ഉയരങ്ങളിലേക്ക് പോകുമ്‌ബൊള്‍ അവസ്ഥ ഉണ്ടാകാം. ഉദാഹരണത്തിന് ആകാശ തൊട്ടിലിലൊ,റൈഡുകളിലൊ ഒക്കെ ഉയരങ്ങളിലെക്ക് പോകുമ്‌ബോ)

ഇതില്‍ കക്ഷിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെങ്കില്‍ ഫൈറ്റര്‍ വൈമാനിക്കാനാവാം.

ആകാശ യുദ്ധത്തില്‍(Dog Fight) ഏര്‍പ്പെട്ട രണ്ടു യുദ്ധ വിമാനങ്ങളില്‍ ഒന്നിലെ പൈലറ്റിനു ഗുരുത്വകര്‍ഷണത്തെ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ബോധം പൊകും. ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കുന്നതിനിടെ ബോധം മറഞ്ഞാലുണ്ടാകുന്ന അവസ്ഥ പറയണ്ടല്ലോ!

ചുരുക്കത്തില്‍ ശത്രു വിമാനത്തോട് പോരാടിയാല്‍ മാത്രം പോര, തന്റെ ശരീരം ലൈവ് ആക്കി നിര്‍ത്തുക എന്ന വെല്ലുവിളി കൂടി വൈമാനികനുണ്ട്.

കഠിനമായ പരിശീലനം വഴിയും പ്രത്യെക ജാക്കറ്റുകള്‍ വഴിയും GForce നോട് അഡ്ജസ്റ്റ് ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും.

അസാമാന്യമായ ശരീരിക ശേഷിയും, നല്ല മനക്കട്ടിയും ഉള്ളവര്‍ക്കേ ഫൈറ്റര്‍ പൈലറ്റാകാന്‍ സാധിക്കു.

ഒരു യുദ്ധ വിമാനത്തെക്കാള്‍ മൂല്യമുണ്ട് അത് പറത്തുന്നവര്‍ക്ക് എന്നു ആരൊ പറഞ്ഞത് ഓര്‍ക്കുന്നു. അതിന്റെ കാരണം ഇതൊക്കെയാവാം.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago