മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏകമകളാണ് മീനാക്ഷി. അഭിനയ ലോകത്തിൽ ഇതുവരെയും എത്തിയിട്ടില്ല എങ്കിൽ കൂടിയും ഒട്ടേറെ ആരാധകർ ഉണ്ട് താരത്തിന്. അത്രമേൽ സുന്ദരിയാണ് മീനാക്ഷി ദിലീപ്. മീനാക്ഷി സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആണ് കൂടുതൽ സജീവമായി തുടങ്ങിയത്.
അച്ഛൻ ദിലീപിന്റെയും അമ്മ മഞ്ജുവിന്റെയും അല്ലെങ്കിൽ കാവ്യയുടെയും പിന്തുടർച്ചയായി സിനിമയിലേക്ക് മീനാക്ഷി എത്തും എന്ന് തന്നെ ആണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ തൽക്കാലം താൻ സിനിമയിലെക്കില്ല എന്നാണ് മീനാക്ഷിയുടെ പക്ഷം. മീനുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായി ഉള്ളത് നടി നമിത പ്രമോദ് ആണ്. ബോളിവുഡ് ചിത്രം പത്മാവദിലെ നൈനോ വാലെ നേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾക്ക് ചുവടുകൾ വെച്ച് കൊണ്ട് ആയിരുന്നു മീനാക്ഷി എത്തിയത്.
മീനാക്ഷിയുടെ ഡാൻസ് കാണുമ്പോൾ അമ്മ മഞ്ജുവിനെ ഓര്മ വരുന്നു എന്നും അത്രമേൽ മികച്ച രീത്യിൽ ആണ് ഡാൻസ് കളിക്കുന്നത് എന്നും ഒക്കെ ആണ് കൂടുതൽ കമന്റ്. ദിലീപ് മഞ്ജു വിവാഹം വേർപിരിഞ്ഞു എങ്കിൽ കൂടിയും കാവ്യയെ ആണ് ദിലീപ് രണ്ടാമത്തെ വിവാഹം കഴിച്ചത്. മഞ്ജുവിനെ പോലെ തന്നെ മികച്ച നർത്തകി ആണ് കാവ്യയും. കാവ്യയുടെയും മഞ്ജുവിന്റെയും മെയി വഴക്കത്തോടെ ആണ് മീനാക്ഷിയും ഡാൻസ് ചെയ്യുന്നത്.
ഇതിനു മുമ്പും മീനാക്ഷിയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . മീനാക്ഷിയുടെ ഉറ്റ കൂട്ടുകാരിയും നാദിർഷായുടെ മകളുമായ ആയിഷയുടെ വിവാഹ സൽക്കാരത്തിനിടെയുള്ള മീനാക്ഷിയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്റ്റേജിൽ ആദ്യമായി മീനാക്ഷി നൃത്തം ചെയ്തപ്പോൾ പൂർണ പിന്തുണ നൽകി ദിലീപും കാവ്യയും കാണികളായി ഉണ്ടായിരുന്നു. ഇപ്പോഴിതാ താരപുത്രിയുടെ പുതിയ നൃത്തവും സോഷ്യൽ ലോകം ഏറ്റെടുത്തിട്ടുണ്ട്.
ഡാൻസിനെ പ്രശംസിച്ച് നിരവധി ആരാധകരും ഉറ്റ കൂട്ടുകാരി നമിതയും മീനാക്ഷിയുടെ രംഗത്ത് എത്തിയിട്ടുണ്ട്. അമ്മ മഞ്ജുവിന്റെ കിം കിം കിം ഡാൻസിനെ കടത്തി വെട്ടുന്ന തരത്തിലുള്ള കിടിലൻ ഡാൻസ് എന്നാണ് ആരധകർ അഭിപ്രായം പറയുന്നത്. ജൂനിയർ മഞ്ജു എന്നാണ് മീനാക്ഷിയെ പലരും വിളിക്കുന്നത് , മഞ്ജുവിന്റെ കഴിവുകൾ അതേപടി മകൾ മീനാക്ഷിക്ക് ലഭിച്ചിട്ടുണ്ട് എന്നും , മീനാക്ഷിയുടെ ചിരി വരെ മഞ്ജുവിന്റെ തനി പകർപ്പാണെന്നും എന്നൊക്കെയാണ് ആരാധകർ പറയുന്നത്.
മാതാപിതാക്കളുടെ പാത പിന്തുടർന്ന് മീനാക്ഷി സിനിമയിലേക്ക് എത്തും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഭിനയത്തെക്കാളും പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. ചെന്നൈയിൽ മെഡിസിന് ചേർന്ന മീനാക്ഷി ഡോക്ടർ മീനാക്ഷി ആവാനുള്ള പരിശ്രമത്തിലാണ്.
അഭിനയത്തിലേക്ക് കാലെടുത്തുവെച്ചിട്ടില്ല എങ്കിലും ഡബ് മാഷുകളിലൂടെയും, ഗിറ്റാർ വായനകളിലൂടെയും, നൃത്തത്തിലൂടെയും എല്ലാം മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്തായാലൂം മീനുട്ടിയുടെ ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. മീനുട്ടിയുടെ പുതിയ വിഡിയോയ്ക്ക് നിരവധി ആരധകരാണ് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…