ഫാൻ ബോയിയെ പോലെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആന്റണി പെരുമ്പാവൂർ, രാജുവിന്റെ കയ്യിൽ ചേർത്ത് പിടിച്ച് ലാലേട്ടൻ; ലൂസിഫർ ടീമിന് ഒപ്പം ഫാൻസ് ഷോ കണ്ട ആരാധകന്റെ കുറിപ്പ്..!!

ഏറെ വർഷങ്ങൾക്ക് ശേഷം ആയിരിക്കും മോഹൻലാൽ, ആരാധകർക്ക് ഒപ്പം ഒരു ചിത്രം കാണാൻ എത്തുന്നത്. അത് പൃഥ്വിരാജ്, ടോവിനോ തോമസ്, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് ഒപ്പം. ഇവർക്ക് ഒപ്പം ഇരുന്ന് ചിത്രം കാണാൻ ഭാഗ്യം ലഭിച്ച ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ,

ഞാൻ ലാലേട്ടന്റെ പേർസണൽ സ്റ്റാഫ് സജീവ് ഏട്ടനോടൊപ്പമാണ് ലൂസിഫർ കാണാൻ പോയത്, അതുകൊണ്ടു തന്നെ ലാലേട്ടനും, സംവിധായകൻ ‘പൃഥ്വിരാജും’ ടൊവിനോയും ആന്റണി ചേട്ടനും ഇരുന്ന വരിയുടെ തൊട്ടു പിന്നിൽ ഇരുന്ന് ‘ലൂസിഫർ’ കാണാൻ ഉള്ള ഒരു ഭാഗ്യമുണ്ടായി.

സിനിമ ആരംഭിച്ചു. തൊണ്ട കീറി പൊളിച്ച് ഇടി ഒക്കെ കൊണ്ട് ലാലേട്ടന്റെയും പൃഥ്വിരാജിന്റെയും സിനിമകൾ ആദ്യ ദിനം കണ്ടിരുന്ന ഞാൻ അവർ രണ്ടു പേരും ഒന്നിക്കുന്ന ഒരു സിനിമ അവരുടെ രണ്ടു പേരുടെയും തൊട്ട് പിന്നിൽ ഇരുന്ന് കാണുന്നു. എന്റെ ഈ അനുഭവത്തിൽ നിന്ന് പറഞ്ഞാൽ സ്വപ്നം എന്ന വാക്ക് ഒന്നും അല്ലാതെ ആയിപ്പോയി എന്നൊക്കെ പറയാവുന്ന ഒരു നിമിഷം എന്റെ തൊട്ടു മുന്നിൽ സംഭവിക്കുന്നു.

സിനിമയിലെ ഓരോ രോമാഞ്ചിഫിക്കേഷൻ സീനും വരുമ്പോഴും അറിയാതെ എന്റെ കണ്ണ് അടുത്തടുതിരിക്കുന്ന നായക നടനിലും സംവിധായകനിലും പോയി ഉടക്കി നിൽക്കും. പ്രേക്ഷകരുടെ ആരവങ്ങളോട് അവരുടെ പ്രതികരണം എങ്ങനെയാവും എന്നു അറിയാനുള്ള എന്റെ കൗതുകം കൊണ്ടാവാം ചിലപ്പോൾ അത്. വിന്റേജ് ലാലേട്ടനെ ഓർമ്മപ്പെടുത്തുന്ന പല ഡയലോഗുകളും മാനറിസങ്ങളും സിനിമയിൽ ഉണ്ട്, അപ്പോഴൊക്കെ ഉണ്ടായ പ്രേക്ഷകരുടെ അടങ്ങാത്ത ആരവത്തിനിടയിൽ ഞാൻ ലാലേട്ടന്റെ മുഖത്ത് നോക്കിയിരുന്നു. എനിക്ക് ലാലേട്ടന്റെ മുഖത്ത് വലിയ സന്തോഷവും രാജുച്ചേട്ടന്റെ മുഖത്തു അടങ്ങാത്ത അഭിമാനവും കാണാമായിരുന്നു.

സംവിധാനം പൃഥ്വിരാജ് എന്നു എഴുതി കാണിച്ച നിമിഷം തീയറ്ററിൽ ഉണ്ടായ ആ കയ്യടിയിൽ അദ്ദേഹത്തിന്റെ മുഖത്ത് വന്ന ആ വികാരം വാക്കുകൾ കൊണ്ട് എനിക്ക് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല. ഇടക്ക് ഒരു ഫാൻ ബോയിയെ പോലെ എഴുന്നേറ്റ് നിന്നു കയ്യടിക്കുന്ന ആന്റണി ചേട്ടനെയും ഞാൻ കണ്ടു. സിനിമയിലെ ഒരു പ്രത്യേക സന്ദർഭത്തിൽ ലാലേട്ടൻ രാജുവിന്റെ കൈ പിടിച്ച ആ നിമിഷം ഞാൻ എന്റെ ഹൃദയത്തിലെ ക്യാമറയിൽ എന്നും സൂക്ഷിച്ച് വെക്കും.

‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ റിവ്യൂകൾ ഇതിനോടകം ഒരുപാട് വന്നിട്ടുണ്ടാകും. അതിലേക്ക് ഞാൻ കടക്കുന്നില്ല, പക്ഷെ ഒന്ന് പറയാം അടുത്തകാലത്ത്‌ ലാലേട്ടനെ ഇത്രത്തോളം ഉപയോഗിച്ചു വിജയിച്ച മറ്റൊരു സംവിധായകൻ ഉണ്ടോ എന്നെനിക്ക് സംശയമാണ്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഒരു നടനും അദ്ദേഹത്തെ ജേഷ്ഠതുല്യനായും അതിലുപരി അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനായും കാണുന്ന മറ്റൊരു യുവ സൂപ്പർ താരവും തമ്മിലുള്ള വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയാകാൻ സാധിച്ചത് എന്റെ പുണ്യമായി ഞാൻ കരുതുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago