ശരീര സൗന്ദര്യത്തിന്റെയും അഴകിന്റെയും അവസാന വാക്കായി ലേഖ എം ജി ശ്രീകുമാർ..!!

കഴിഞ്ഞ നാപ്പത് പതിറ്റാണ്ടിൽ ഏറെയായി മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളായി നിൽക്കുന്ന ആൾ ആണ് എം ജി ശ്രീകുമാർ. എംജി ശ്രീകുമാറിനെ പോലെ ഏറെ ആരാധകർ ഉണ്ട് ഭാര്യ ലേഖക്കും (Lekha mg sreekumar), സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് ഇരുവരും.

മലയാളത്തിന് ഒപ്പം തമിഴ് ഹിന്ദി തമിഴ് ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ, സംഗീത സംവിധാനവും ചെയ്തിട്ടുണ്ട്. കൂടാതെ ഫ്ലൊവേഴ്‌സ് ടിവിയിലെ കുട്ടികളെ പരിപാടിയിൽ ജഡ്ജുമാണ് എം ജി ശ്രീകുമാർ.

എത്രയൊക്കെ തിരക്കുകളിൽ ആണെങ്കിലും ഭാര്യക്ക് ഒപ്പം യാത്രകൾ നടത്താനും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാനും എംജി ശ്രീകുമാർ മറക്കാറില്ല.

പതിനാല് വർഷം നീണ്ടു നിന്ന ലിവിങ് ടുഗതറിന് ശേഷമാണ് 2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതർ ആയത്. ലേഖയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യ വിവാഹത്തിൽ ലേഖക്ക് ഒരു മകൾ ഉണ്ട്. എന്നാൽ എംജി ശ്രീകുമാർ ലേഖ ദമ്പതികൾക്ക് ഇതുവരെ മക്കൾ ഇല്ല.

അറുപത് വയസ്സ് പിന്നിട്ട ഇരുവരും ഇപ്പോഴും വളരെ ചെറുപ്പമായി ആണ് ഇരിക്കുന്നത്. പ്രായം 30 വയസിൽ ഏറെ തോന്നത്തതിന്റെ കാരണം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് ലേഖ.

മൂന്ന് നേരം ഭക്ഷണം കഴിക്കും എങ്കിലും ഭക്ഷണത്തിന്റെ അളവ് കുറച്ചിരിക്കുകയാണ് ലേഖ. ഒരിക്കൽ പോലും ഭക്ഷണം ഒഴിവാക്കില്ല. ഭക്ഷണം കഴിക്കുന്നതിൽ കൃത്യ നിഷ്ഠത പാലിക്കുന്നത് ആണ് തന്റെ രീതി എന്നും.

ഇഷ്ടവിഭവങ്ങളിൽ മുന്തിരി ഇട്ട തൈര് സാധമാണ് ലേഖക്ക് ഏറെ പ്രിയം. മാത്രമല്ല ഒന്നിനെ കുറിച്ചു ഓർത്ത് താൻ ടെൻഷൻ അടിക്കാറില്ല എന്നും മനസ്സ് എപ്പോഴും ഫ്രീ ആക്കി വെക്കും എന്നും പാട്ട് കേൾക്കുകയും ദൈവ സ്തുതികൾ ഉരുവിടാറുണ്ട് എന്നും ലേഖ പറയുന്നു.

വസ്ത്ര ധാരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുതാറുണ്ട് എന്നും സാരി, ജീൻസ് കുർതി എന്നിവ തുടങ്ങി ഓരോന്ന് ധരിക്കുമ്പോഴും അതിന് അനുസൃതമായി കളർ കോഡും ഡിസൈനും ഉണ്ടാകും എന്നും ലേഖ പറയുന്നു.

അതുപോലെ തന്നെ ഓരോ തരം വസ്ത്രങ്ങൾ ധരിക്കുമ്പോഴും അത് ഡിസൈൻ ചെയ്യാൻ ഓരോ ഡിസൈനർമാർ ആണ് ലേഖക്ക് ഉള്ളത്. തനിക്ക് സ്വന്തമായി ഓണ്ലൈൻ ഡിസൈൻ ഷോപ്പും ലേഖക്ക് ഉണ്ട്.

വിവാഹം കഴിഞ്ഞാൽ ഇന്നത് മാത്രമാണ് ധരിക്കാവൂ എന്നുള്ള നിർബന്ധം ഒന്നും എം ജി ശ്രീകുമാറിന് ഇല്ല എന്നും ദേഹം പൂർണ്ണമായും മറക്കുന്ന രീതിയിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ ആണ് തനിക്ക് ഇഷ്ടമെന്നും ലേഖ കൂട്ടിച്ചേർക്കുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago