Malayali Special

എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പോലും കഥകൾ മെനയുന്നു, പ്രകാശ് തമ്പിയുമായുള്ള അടുപ്പത്തെ കുറിച്ചും ലക്ഷ്മി മനസ്സ് തുറക്കുന്നു..!!

ജീവിതത്തിൽ ഏറ്റവും അമൂല്യമായി കാണുന്നത് രണ്ടും നഷ്ടപ്പെട്ടു കഴിഞ്ഞു, എന്നിട്ടും കടന്നാക്രമണം നടത്തുകയാണ് ബാലഭാസ്കറിന്റെ ഭാര്യക്ക് എതിരെ.

സ്വർണ്ണ കടത്ത് കേസിൽ പ്രകാശ് തമ്പിയും വിഷ്ണുവും പിടിയിൽ ആയതിനെ തുടർന്ന് ഗുരുതമായ ആരോപണങ്ങൾ ആണ് ബാലുവിന്റെ ബന്ധുവിന്റെ ഭാര്യ പുറത്ത് വിട്ടത്.

ആരോപണങ്ങൾ കുമിഞ്ഞു കൂടിയപ്പോൾ അതിനെല്ലാം കൃത്യമായ മറുപടിയും നൽകിയിരിക്കുകയാണ് ലക്ഷ്മി.

സംഗീതം മാത്രമായിരുന്നു ബാലുവിന്റെ വഴി, പാരമ്പര്യമായി കിട്ടിയതും അത് തന്നെയാണ്. വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ഓരോ സമ്പാദ്യങ്ങളും ഉണ്ടാക്കിയത്. ബാലുവിന്റെ വയലിനുകൾ ഞാൻ വിറ്റു കളഞ്ഞു എന്നാണ് പറയുന്നത്. വയലിനുകൾ എല്ലാം വീട്ടിൽ ഉണ്ട്. ബാലു ഇല്ലല്ലോ, അപ്പോൾ പിന്നെ എന്തും പറയാലോ, അദ്ദേഹം ഇല്ലാത്തത് കൊണ്ടാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പോലും കഥകൾ പറഞ്ഞു പരത്തുന്നത്.

വാഹനം അപകടത്തിൽ പെടുന്ന സമയത്ത് വാഹനത്തിൽ കുറെയേറെ സ്വർണ്ണം ഉണ്ടെന്ന് ഉള്ള വാർത്തയും ആരോപണവും തെറ്റാണ്, വാഹനത്തിൽ ഉണ്ടായിരുന്നത് 25 പവനിൽ താഴെ മാത്രം സ്വര്ണങ്ങൾ ആണ്. വളരെ കനം കുറഞ്ഞതാണ് അവയെല്ലാം, ഞാനും മകളും ഉപയോഗിക്കുന്നത്. ഇതിന്റെ എല്ലാം വീഡിയോ പോലീസ് എടുത്തിട്ടുണ്ട്.

ഇങ്ങനെ ഉള്ള കഥകൾ പടച്ചു വിടുന്നവർ ഓർക്കുന്നില്ല എനിക്ക് എന്താണ് നഷ്ടം ആയത് എന്നും എന്റെ പ്രാണന്റെ പകുതിയാണ് അവർ രണ്ടുപേരും, ഒന്നര വയസ്സുള്ള മകളെ എടുത്ത് ലാളിച്ചു തീർന്നു പോലും ഇല്ല. എന്റെ പ്രാണനായി ഉള്ളത് പോയി, ജീവനോട് മല്ലിട്ട് തിരിച്ചെത്തിയ താൻ ഇപ്പോൾ പലതും ചെയ്യുന്നതിന് പരസഹായം വേണം. ഇത്തരത്തിൽ ഉള്ള താൻ ഇതെല്ലാം ചെയ്യും എന്ന് പറയുന്നവർ മറുപടി നൽകേണ്ടി വരും.

തമ്പിക്ക് സ്വർണ്ണ കടത്തിൽ പങ്കുള്ളതായി എനിക്കോ ബാലുവിനോ അറിയില്ല, വാർത്ത അറിഞ്ഞപ്പോൾ ഞെട്ടൽ ഉണ്ടാക്കി. തമ്പിയെ അറിയില്ല എന്നല്ല ഞാൻ സോഷ്യൽ മീഡിയ വഴി പറഞ്ഞത്. പ്രകാശ് തമ്പി ബാലുവിന്റെ ജിം ട്രൈനേർ മാത്രമാണ്. ഏഴ് വർഷങ്ങളായി പരിചയം ഉണ്ട്. ചില പ്രാദേശിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അല്ലാതെ മാനേജർ ഒന്നും അല്ല. അതാണ് സോഷ്യൽ മീഡിയ വഴി വിവരണം നൽകിയതും.

സത്യം പുറത്തു കൊണ്ടുവരാൻ ഏത് അറ്റം വരെയും പോകും, അപകടം നടന്ന സമയത്ത് രണ്ട് പേർ ഓടിപ്പോയി എന്നു കലാഭവൻ സോബി പറഞ്ഞത് ഇപ്പോൾ മാത്രമാണ് അറിയുന്നത്. അത് പ്രകാശ് തമ്പിയോട് പറഞ്ഞിട്ടുണ്ട് എങ്കിൽ അതിനുള്ള മറുപടി പറയേണ്ടത് തമ്പിയാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago