ഭിന്നശേഷിക്കാരായ അനാഥരായ പെണ്കുട്ടികൾക്ക് കാടും വെള്ളച്ചാട്ടവും കാണാൻ മോഹം; നടത്തി കൊടുത്ത് കിടിലം ഫിറോസ്..!!

സാമൂഹിക പ്രവർത്തകനും ആർ ജെയുമായ കിടിലം ഫിറോസിനെ അറിയാത്തവർ വിരാളം ആയിരിക്കും. ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കിടിലം ഫിറോസ് ഓർഫനേജിലെ പെങ്ങമാർക്ക് ഒപ്പം നടത്തിയ യാത്രയെ കുറിച്ചുള്ള കുറിപ്പ് ഇങ്ങനെ,

ഈ വീഡിയോ, നന്മ കൊണ്ട് നിങ്ങളുടെ കണ്ണ് നിറയ്ക്കും ഉറപ്പ്ബഥാനിയാ ഓർഫനേജിലെ 80 അനാഥ പെങ്ങൾകുട്ടികൾക്ക് ഒരു ചെറിയ, വലിയ ആഗ്രഹം. അവർ കാട് കണ്ടിട്ടില്ല, പുഴയിൽ കുളിച്ചിട്ടില്ല, വെള്ളച്ചാട്ടം നേരിട്ട് ആസ്വദിച്ചിട്ടില്ല, അനാഥരായത് കൊണ്ട് അവരെ ടൂർ കൊണ്ടുപോകാനും ആരുമില്ല

ആ പരാതി ഞങ്ങളിന്ന് തീർത്തു. ഡിസേബിൾഡ് ആയ കുട്ടികളെ തോളിൽ ചുമന്ന് രണ്ടു കിലോമീറ്റർ ഉൾക്കാട്ടിൽ മീന്മുട്ടി വെള്ളച്ചാട്ടം കൊണ്ടുപോയി നേരിട്ട് കാണിച്ചുകൊടുത്തു.
മതിവരുവോളം പുഴയിൽ കുളിച്ചു കണ്ണ് നിറയെ കാടു കണ്ടു വനംവകുപ്പ് നൽകിയ ഉച്ച ഭക്ഷണവും, ചായയും ആസ്വദിച്ചു മനസ്സുകൾ നിറഞ്ഞു

പ്രകാശം പരന്നു

കാട് പൂത്തു

അനുഗ്രഹം എന്നോണം ഞങ്ങൾ 80 പേരിലേക്ക് ഒരു മഴ വന്നു മുത്തമിട്ടു

ഗവൺമെൻറ് എൻജിനീയറിങ് കോളേജ് ആറ്റിങ്ങലാണ് അവരുടെ കോളേജ് ഫെസ്റ്റ്ന്റെ ഭാഗമായി ഈ യാത്ര സംഘടിപ്പിച്ചത്. വനംവകുപ്പും ഞങ്ങളോടൊപ്പം കൈകോർത്തു. ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി .
പെങ്ങൾകുട്ടികൾ ഒരുപാട് നാളുകൾക്കു ശേഷം മനസ്സ് തുറന്ന് ചിരിച്ചു.

ഈ വീഡിയോ പരമാവധി പേരിലേക്ക് ഷെയർ ചെയ്യാമോ?

ഒരുപാട് അനാഥാലയങ്ങളിലെ നൂറുകണക്കിന് മക്കൾക്ക് ഇതുപോലൊരു ടൂർ പോകാൻ ഒരുപക്ഷേ ഈ വീഡിയോ ആരെയെങ്കിലും ഇൻസ്പയർ ചെയ്താലോ പരക്കട്ടെ പ്രകാശം

92.7 BIG FM Malayalam
Kidilam Firoz
Big MJ Sumi
college of engineering attingal

dakshayanthra 2019
ചിറക്
forest department of kerala
Kerala Forest and Wildlife Department

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago