അമ്മയില്ല, കയറി കിടക്കാൻ വീടില്ല, കൂടെ മുഴുപ്പട്ടിണിയും; സ്വന്തം പെങ്ങളായി ദത്തെടുത്ത് 92.7 എഫ് എം വിവാഹം നടത്തിയപ്പോൾ..!!

ജീവിതത്തിൽ ഒന്നും ഇല്ലാത്ത തകർന്ന ഒട്ടേറെ ആളുകൾ ഉണ്ട്, കയറി കിടക്കാൻ വീടില്ലാത്തവരും ഒന്നിനും വകയില്ലാത്തവരും അങ്ങനെ ഒട്ടേറെ പേർ, അങ്ങനെ ഉള്ളവർക്ക് കൈ താങ്ങാവാൻ ദൈവം മനുഷ്യനായി അവതരിക്കുന്ന കാഴ്ചകളിൽ ഒന്നു,

കിടിലം ഫിറോസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

എന്റെ നെഞ്ചിൽ ചേർന്നു നിന്നു കരയുന്ന ഇവളുണ്ടല്ലോ, അഭിമാനത്തോടെ പറയും ഞങ്ങൾ ദത്തെടുത്തു അന്തസായി കെട്ടിച്ചയച്ച കുട്ടിയാണ് !!

92.7 BIG FM Malayalam, നടത്തിയ വിവാഹം

താര എന്നാണ് എന്റെയീ പെങ്ങളൂട്ടിയുടെ പേര്. അമ്മയില്ല, കയറിക്കിടക്കാൻ വീടില്ല, പഠിക്കാൻ വഴിയില്ല, പലപ്പോഴും പച്ചപ്പട്ടിണി
ഇപ്പൊ അമ്മയില്ലാത്ത അവൾക്കൊപ്പം ഒരു നാട് മുഴുവനുണ്ട്

പൊന്നുപോലെ നോക്കാൻ ലിബിൻ എന്ന നെഞ്ചുറപ്പുള്ള ഭർത്താവുണ്ട്

അവൾക്കൊരു വീട് ഞങ്ങൾ മുൻകൈയെടുത്ത് നൽകി, പഠിപ്പിച്ചു നാട്ടുകാരോട് മുഴുവൻ പറഞ്ഞു പതിനെട്ടര പവൻ സ്വർണമിട്ടു കെട്ടിച്ചയച്ചു അതും നല്ലൊരു ഓഡിറ്റോറിയത്തിൽ 1500 പേരെയും ക്ഷണിച്ചു ഒന്നാംതരം സദ്യയും വിളമ്പി കെട്ടിച്ചു വിട്ടു.

എന്തിനാ ഇപ്പോ ഇത് ഒന്നൂടി ഓർത്തതെന്നോ ?
ഫേസ്ബുക്കിലൂടെ നൻമ ചെയ്യാനാകും,
ഇറങ്ങിത്തിരിച്ചാൽ ആർക്കും തളർത്താനാകില്ല എന്ന് എന്നെത്തന്നെ ഒന്നോർമിപ്പിക്കാൻ
നല്ലതു ചെയ്തിട്ട് ഫേസ്ബുക്കിൽ ഇടുന്നതെന്താ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണിത്.
ഇവളെ ഞങ്ങൾക്ക് കാണിച്ചു തന്നതും, പഠിപ്പിക്കാനായതും, വീട് വച്ചുകൊടുക്കാൻ ആയതും, കല്യാണം നടത്താനായതും ഒക്കെ ഫേസ്ബുക് പേജുകൾ ഉള്ളതു കൊണ്ട് കൂടിയാണ്

വലം കൈ ചെയ്യുന്നത് ഇടം കൈ അറിയണം !അത്രന്നെ, അറിഞ്ഞാൽ ആർക്കെങ്കിലുമൊക്കെ നല്ലത് ലഭിക്കും. അറിഞ്ഞില്ലെങ്കിൽ വലിയ മാറ്റമൊന്നുമില്ലാതെ രാഷ്ടീയോം മതോം ചർച്ചചെയ്തനമ്മൾ സമയം കളയും
Athranne

പരക്കട്ടെ പ്രകാശം
Kidilam Firoz Big MJ Sumi ചിറക്

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago