കരിമണൽ ഖനനത്തിലൂടെ ഒരു നാട് ഇല്ലാതെയാകുന്നു; കേരളത്തെ മഹാപ്രളയത്തിൽ നിന്നും കരകയറ്റിയ മത്സ്യത്തൊഴിലാളിക്കായി നമുക്ക് കൈകോർക്കാം..!!

ഒരു നാട് മുഴുവൻ, തങ്ങൾ ജനിച്ചു വളർന്ന മണ്ണിന് വേണ്ടി പോരാടുകയാണ്, ആ പോരാട്ടത്തിൽ നമ്മൾ ഓരോരുത്തരും അവർക്കൊപ്പം ചേരണം, കാരണം കേരളത്തെ മഹാ പ്രളയം കവർന്നപ്പോൾ, പലരും കുത്തൊഴുക്ക് കണ്ട് അന്ധാളിച്ചു നിന്നപ്പോൾ സ്വന്തം ജീവൻ നോക്കാതെ നമുക്ക് പോരാടിയവർ ആണവർ.

പലരും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാവാം സേവ് ആലപ്പാട് എന്ന പോസ്റ്റുകൾ, എന്നാണ് എന്താണ് ആ നാടിന്റെ പ്രശ്‌നം എന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നുള്ളതാണ് വലിയ സത്യം.

ആ സത്യത്തിലേക്ക്, നമുക്ക് ഒരു യാത്ര പോയാലോ,

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ആണ് ആലപ്പാട് എന്ന തീരദേശ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ആ ഗ്രാമം ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരിക്കാം പക്ഷെ, ആ ഗ്രാമത്തിലെ ജനങ്ങളെ നിങ്ങൾക്ക് അറിയാം, മുഖം അറിയില്ലെലും അവരുടെ വലിയ മനസ്സ് ആണ്, ഇന്ന് പലരും കേരളത്തിൽ ജീവനോടെ ഇരിക്കാൻ കാരണം, മഹാ പ്രളയത്തിൽ ബോട്ടും വള്ളവും പങ്കായവും ഒക്കെ ആയി എത്തി നമ്മളെ രക്ഷിച്ചവർ ആണവർ. മുക്കുവന്മാരുടെ നാട്.

IRE എന്ന പൊതുമേഖലാ സ്ഥാപനം 2004 മുതൽ ആണ് ആലപ്പാടിന്റെ കാർന്നു തിന്നുന്നത്, കടലിനും കായലിനും ഇടക്കുള്ളൊരു ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവരുടെ പ്രധാന ഉപജീവനമാർഗം. കരിമണലാൽ സമ്പുഷ്ടമായ തീരപ്രദേശം കൂടിയാണ് ആലപ്പാട്ട്‌, അത് തന്നെയാണിപ്പോൾ പ്രദേശവാസികൾക്ക് ശാപമായി മാറിയിരിക്കുന്നത്. കുത്തക കമ്പനിയുടെ അനധികൃതമായ കരിമണൽ ഖനനം, കടലിനോട് ചേർന്നു നിൽക്കുന്ന പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ ഏര്‍ത് ലിമിറ്റഡ് (ഐ.ആർ.ഇ.എൽ) ഉം, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) ഉം തീരദേശഗ്രാമങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ ഖനനം മൂലം പ്രദേശം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ.

യുദ്ധമോ ദാരിദ്ര്യമോ ഒന്നുമല്ല ഇവരെ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്, ഇവർ ചവിട്ടി നിൽക്കുന്ന മണ്ണ് വലിയൊരു സമ്പത്തിന്റെ സ്രോതസ്സാണ് എന്ന ഒറ്റക്കാരണം മാത്രം. വിയർപ്പിന്റെ ഓരോ തുള്ളിയും ചേർത്തുവച്ചു കെട്ടിപ്പൊക്കിയ കിടപ്പാടങ്ങൾ സ്വയം ഇടിച്ചു നിരത്തി പരിചയമില്ലാത്ത മറ്റൊരു നാട്ടിലേക്ക് മുന്‍പെതന്നെ ആയിരങ്ങൾ പലായനം ചെയ്തിട്ടുണ്ട്.

ഇവർക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുണ്ടാവും നിങ്ങൾ അല്ലെ, ഒരു സ്മാർട്ട് ഫോൺ കൊണ്ട് പ്രളയം കീഴടക്കിയവർ ആണ് നമ്മൾ, ഓരോ വീഡിയോയും വർത്തകളും ചെയ്ത് പ്രതിഷേധം നടത്തിയവർ, സഹായിച്ചവർ, നമുക്ക് കഴിയും, നമ്മൾ നെഞ്ചു വിരിച്ചു നിന്നാൽ നമുക്ക് ഒപ്പം എന്തും നേടാൻ കഴിയും, നമ്മുടെ കേരളത്തിൽ ഈ കുറച്ച് മനുഷ്യർ ഉള്ളത്. അവർക്ക് വേണ്ടി നമുക്ക് പോരാടാം, നമ്മളാൽ കഴിയും വിധം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago