20 വർഷത്തെ പ്രണയം; ഒരേ ബസിലെ കണ്ടക്ടറും ഡ്രൈവറും; ഇനി അവർ ജീവിതത്തിലും ഒന്നാണ്..!!

പ്രണയം എന്നാൽ ദേ ഇങ്ങനെ ഒക്കെ കൂടിയാണ്. 20 വർഷങ്ങൾക്ക് ശേഷം ആ പ്രണയം അങ്ങനെ വിവാഹം എന്ന മധുരത്തിലേക്ക് കയറി ഇരിക്കുകയാണ്. ഹരിപ്പാട് ഡിപ്പോയിലെ ഈ കാമുകനും കാമുകിക്കും ഇപ്പോൾ പ്രണയം നാപ്പത് കഴിഞ്ഞു എങ്കിലും മധുരമുള്ള പ്രണയത്തിൽ നിന്നും ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഓച്ചിറ ക്ലാപ്പന കല്ലേശേരിൽ ഭദ്രകാളി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഹരിപ്പാട് കെ എസ് ആർ ടി സി ഡ്രൈവർ ഗിരി ഗോപിനാഥും(46) കണ്ടക്‌ടർ താര ദാമോദരനും(44) വിവാഹിതർ ആയത്. 2000 ൽ ആയിരുന്നു ഇവരുടെ ആദ്യ കണ്ടുമുട്ടൽ. അമ്മാവന്റെ ബിസിനെസ്സ് സഹായിക്കാനായി നിൽക്കുന്ന കാലത്ത് തോട്ടപ്പള്ളി വേലഞ്ചിറ തോപ്പിൽ വീട്ടിൽ ഗിരി ഗോപിനാഥ്‌ അവിടെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയിരുന്ന മുതുകുളം താര നിലയത്തിൽ താര ദാമോദരനെ പരിചയപ്പെടുന്നത്.

പിന്നീട് ഈ കണ്ടുമുട്ടൽ സൗഹൃദത്തിലേക്കും അവിടെ നിന്ന് പ്രണയത്തിലേക്കും വഴി മാറുക ആയിരുന്നു. അങ്ങനെ 2007 ൽ ആണ് ഗിരിക്ക് കെഎസ്ആർടി ഡ്രൈവറായി ജോലി ലഭിക്കുന്നത്. തുടർന്ന് 2010 ൽ താരക്ക് കണ്ടക്ടർ ആയി കെഎസ്ആർടിയിൽ ജോലി ലഭിക്കുന്നു. ഇരുവരും ഒരേ ഡിപ്പോയിൽ എത്തിയതോടെ ആ പ്രണയം കൂടുതൽ ആഴത്തിൽ ആണ്.

തുടക്കത്തിൽ ഇരുവരുടെയും പ്രണയം ആർക്കും അറിയില്ലായിരുന്നു. താരയുടെ ആദ്യ ഡ്യൂട്ടിയും ഗിരി ഓടിച്ച ബസിൽ ആയിരുന്നു. ചില കുടുംബ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇത്രയും വൈകിയത് വിവാഹത്തിന് എന്ന് ഇരുവരും പറയുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ഇരുവരുടെയും വിവാഹം.

ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് 4 പേർ മാത്രം ആയിരുന്നു. വിവാഹത്തിൽ പങ്കെടുത്തത്. ഹരിപ്പാട് – കരുനാഗപ്പിള്ളി റൂട്ടിലെ ആർ എസ് എ 220 എന്ന ബസിൽ ഗിരി സ്വന്തം ചിലവിൽ മ്യൂസിക് സിസ്റ്റം അടക്കം വെച്ചിട്ടുണ്ട്.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago