Malayali Special

ചോറ്റാനിക്കരയിൽ കാമുകന്മാർക്ക് ഒപ്പം ചേർന്ന് 4 വയസ്സുള്ള മകളെ കൊന്ന കേസിൽ അമ്മക്ക് ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശെരിവെച്ചു..!!

2013ൽ ആണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം, കാമുകനും അമ്മയും കൂടി ചെയ്തത്.

കാമുകന്മാർക്ക് ഒപ്പം ജീവിക്കാൻ തടസ്സം ആയിരുന്ന നാല് വയസ്സുള്ള മകളെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു.

കുട്ടിയുടെ അമ്മയായ റാണിക്ക് രണ്ട് കാമുകന്മാർ ആണ് ഉണ്ടായിരുന്നത്, കൊല നടത്തിയ കാമുകന് കീഴ്‌ക്കോടതി തൂക്കിലേറ്റാൻ വിധിച്ചപ്പോൾ മൂന്നാം പ്രതിയായ കാമുകനും രണ്ടാം പ്രതിയായ റാണിക്കും ഇരട്ട ജീവപര്യന്തം ആണ് കോടതി വിധിച്ചത്.

ഈ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ റദ്ദാക്കാൻ മതിയായ കാരണങ്ങൾ ഇല്ലാത്തത് കൊണ്ട് പോസ്കോ കോടതി വിധി ഹൈകോടതി ശെരി വെക്കുകയായിരുന്നു.

ഒന്നാം പ്രതി രഞ്ജിത്തിന് പോസ്കോ കോടതി വധശിക്ഷയാണ് നൽകിയത്.

2018 ജനുവരിയിൽ ആയിരുന്നു പോസ്കോ കോടതി മൂവർക്കും എതിരെയുള്ള വിധി പ്രഖ്യാപിച്ചത്.

രണ്ടാം പ്രതി റാണിക്കും മൂന്നാം പ്രതി ബേസിലിനും ഇരട്ട ജീവപര്യന്തം ആണ് കോടതി വിധിച്ചത്.

2013ൽ ആയിരുന്നു നാടിനെയും നാട്ടുകാരെയും അമ്പരിപ്പിച്ച് കൊലപാതകം അരങ്ങേറിയത്.

റാണിക്ക് 2 മക്കൾ ആണ് ഉണ്ടായിരുന്നത്, ഇതിൽ മൂത്ത കുട്ടിയെ ആണ് രഞ്ജിത് കൊലപ്പെടുത്തിയത്.

റാണിയുടെ ഭർത്താവ് കഞ്ചാവ് കേസിൽ ജയിലിൽ ആകുന്ന സമയത്താണ് റാണി, രഞ്ജിത്തിനും ബേസിലും ആയി അടുപ്പത്തിൽ ആകുന്നത്.

നാട്ടുകാരൊട് ഇരുവരും തന്റെ സഹോദരങ്ങൾ ആയിരുന്നു എന്നാണ് റാണി പറഞ്ഞിരുന്നത്.

ബേസിലും റാണിയും വീടിന് വെളിയിൽ പോയ സമയത്ത് രഞ്ജിത് വീട്ടിൽ എത്തുകയും മകളെ പീഡിപ്പിക്കുകയും ചെയ്യുന്നത്.

തുടർന്ന് കുട്ടിയും ആയുള്ള മൽപ്പിടിത്തത്തിൽ കുട്ടിയെ ഭിത്തിയിൽ അടിച്ചു കൊല്ലുകയായിരുന്നു.

തുടർന്ന് വീടിന്റെ ടെറസിൽ കുട്ടിയുടെ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.

വീട്ടിൽ എത്തിയ റാണി മകളെ അന്വേഷിച്ചപ്പോൾ, രഞ്ജിത് സംഭവങ്ങൾ വിശദീകരണം നടത്തി.

തുടർന്ന് മൂവരും ചേർന്ന് കുട്ടിയെ ആരക്കുന്നത്ത് വിജനമായ പറമ്പിൽ കുഴിച്ചിടുകയായിരുന്നു.

ബേസിലും രഞ്ജിത്തും ജെസിബി ഡ്രൈവർമാർ ആയിരുന്നു, ഇരുവരും ജോലി ചെയ്തിരുന്ന പറമ്പിൽ ആയിരുന്നു കുട്ടിയെ കുഴിച്ചു മൂടിയത്.

തുടർന്ന് അമ്മ റാണി പോലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ റാണിയുടെ പെരുമാറ്റത്തിലും മൊഴികളിലും വൈരുദ്ധ്യം തോന്നിയ പോലീസ് രാണിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ആണ് ഞെട്ടിക്കുന്ന കൊലപാതകം വെളിയിൽ ആയത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago