കറുത്ത യുവാവിന്റെ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീയോട് എയർ ഹോസ്റ്റസ് പറഞ്ഞത്; വൈറൽ കുറിപ്പ്..!!

നിരവധി ഇടങ്ങളിൽ വായിച്ച ഒരു റിപ്പോർട്ട് ആണിത്. കുറച്ചു കാലങ്ങൾക്ക് മുമ്പ് ഉണ്ടായ സംഭവം.

ജോഹനാസ്ബർഗിൽ ആണ് സംഭവം. ബ്രിട്ടീഷ് എയർ വേയിസിൽ അമ്പതോളം വയസ്സ് പ്രായമുള്ള വെളുത്ത നിറത്തിൽ ഉള്ള ഒരു സ്ത്രീ കയറുന്നു. ഫ്ളൈറ്റിന് അകത്ത് പതിവില്ലാത്ത തിരക്കും. ടിക്കെറ്റ് നോക്കി സ്ത്രീ തന്റെ സീറ്റിന്റെ അടുത്തേക്ക് നീങ്ങി.

എന്നാൽ സീറ്റിന്റെ അടുത്ത് എത്തിയ സ്ത്രീ ക്ഷുഭിതയാകുക ആയിരുന്നു, തുടർന്ന് അവർ ദേഷ്യത്തിൽ ഫ്‌ളൈറ്റ് അറ്റണ്ടറെ വിളിച്ചു വരുത്തി, അവർ കാരണം തിരക്കിയപ്പോൾ യുവതി പറയുന്നത് ഇങ്ങനെ,

എന്റെ ഒപ്പമുള്ള സീറ്റിൽ ഇരിക്കുന്നത് കറുത്ത വർഗ്ഗക്കാരൻ ആയ നീഗ്രോ ആണ്. എനിക്ക് അയാൾക്ക് ഒപ്പം ഇരിക്കാൻ കഴിയില്ല. എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം.

ക്ഷുഭിതയായ അവരെ സമാധാനിപ്പിച്ച് ഫ്‌ളൈറ്റ് അറ്റന്റർ പറഞ്ഞു, ഞാൻ ശ്രമിക്കാം മാഡം, മറ്റൊരു സ്ഥലം ഉടനെ ശെരിയാക്കാം, എക്കോണോമിക്ക് ക്ലാസ്സിൽ മുഴുവൻ ആളുകൾ ആണ്. ഫസ്റ്റ് ക്ലാസ്സിൽ ഉണ്ടോ എന്ന് ക്യാപ്റ്റനോട് ചോദിച്ചു പറയാം,

ഇത്രേം വലിയ സംഭവം ഉണ്ടാകുമ്പോൾ അപമാനിതനായ ആ മനുഷ്യൻ തല കുനിച്ച് നിസ്സഹായത മുഖത്ത് നിഴലിച്ച് എത്തിക്കുകയാണ്. ഈർഷ്യയോടെ നോക്കുന്ന ആ മധ്യവയസ്കക്ക് ഒപ്പം നിരവധി ആളുകൾ അയാളെ അതേ കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു. താൻ ഇനി എന്ത് ചെയ്യും എന്നുള്ള മുഖഭാവം ആയിരുന്നു ആ പാവം മനുഷ്യന്.

കുറച്ച് സമയങ്ങൾക്ക് ശേഷം ഫ്‌ളൈറ്റ് അറ്റന്റർ തിരിച്ചെത്തി. ആ സമയം ബാക്കി എല്ലാവരും അവരവരുടെ സീറ്റുകളിൽ ഇരുന്ന് കഴിഞ്ഞിരുന്നു. എന്നാൽ മധ്യവയസ്കയായ സ്ത്രീ മാത്രം ഇരിക്കാതെ പുശ്ചതോടെ നിൽക്കുകയാണ്.

ഉദ്യോഗസ്ഥ തിരിച്ചു എത്തിയ ശേഷം, സീറ്റ് ശെരിയായിട്ടുണ്ട്, എക്കോണോമിക്ക് ക്ലാസിൽ സീറ്റ് ഇല്ല, ഫസ്റ്റ് ക്ലാസ്സിൽ സീറ്റ് ഒഴിവുണ്ട് അങ്ങോട്ട് മാറാം എന്ന് സ്ത്രീക്ക് മുന്നിൽ അറിയിക്കുക ആയിരുന്നു. ഫസ്റ്റ് ക്ലാസിൽ ഇരുത്താൻ നിയമം അനുവദിക്കുന്നില്ല എങ്കിലും ഈ സാഹചര്യത്തിൽ അങ്ങോട്ട് മാറാൻ ആണ് ക്യാപ്പ്റ്റൻ സമ്മതം തന്നിരിക്കുയാണ് എന്ന് സ്ത്രീയെ അറിയിക്കുന്നു.

ഇതറിഞ്ഞ സ്ത്രീ വളരെ അഹങ്കാരത്തോടെ മറ്റുള്ളവരെ നോക്കി ചിരിക്കുകയും തുടർന്ന് മറ്റെന്തെങ്കിലും സ്ത്രീ പറയുന്നതിന് മുന്നേ, ” സാർ താങ്കളുടെ സീറ്റ് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റിയിട്ടുണ്ട്, ബാഗും സാധനവും എടുത്ത് തനിക്ക് ഒപ്പം വരുവാൻ അറിയിക്കുകയും ആയിരുന്നു.”

നമ്മുടെ സമൂഹത്തിൽ വർഗീയതയ്ക്ക് സ്ഥാനമില്ല, നിറമോ, പശ്ചാത്തലമോ, ജാതിയോ, മതമോ, ലിംഗമോ എന്ത് തന്നെ ആയാലും ഈ നാട്ടിൽ തുല്യമാണ് എന്നും അറിയിക്കുക ആയിരുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago