മക്കൾക്ക് കളിക്കാൻ അച്ഛൻ ഉണ്ടാക്കിയ ഓട്ടോ; പക്ഷെ വെറും കളിപ്പാട്ടമല്ല..!!

അച്ഛനും മകളും തമ്മിൽ ഉള്ള ആത്മബന്ധം വളരെ വലുതാണ്, കഴിഞ്ഞ ദിവസം അപകട സമയത്ത് മകനെ എടുത്ത് കൊണ്ട് ഓടുന്ന അച്ഛന്റെ വീഡിയോ വൈറൽ ആയിരുന്നു. എന്നാൽ ഈ അച്ഛൻ മക്കൾക്ക് വേണ്ടി ഉണ്ടാക്കി ഒരു ഓട്ടോ, വെറും ഓട്ടോ അല്ല, ബാറ്ററിയിൽ ഓടും ഈ കുഞ്ഞൻ ഓട്ടോ. ഇടുക്കി ജില്ലാ ആശുപത്രിയിൽ നേഴ്സ് ആയ തൊടുപുഴ സ്വദേശി അരുൺ കുമാർ പുരുഷോത്തമൻ ആണ് ഈ ഓട്ടോ നിർമ്മിച്ചത്. ഏഴര മാസം എടുത്താണ് ഓട്ടോ പൂർണ്ണമായും നിർമ്മിച്ചത്.

മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. ഓട്ടോയുടെ മോഡല്‍ മാത്രമല്ലിത്. ബാറ്ററില്‍ ഓടുന്ന അസല്‍ മിനിയേച്ചര്‍ ഓട്ടോയാണ്. മോഹൻലാലിന്റെ ഹിറ്റ് ചിത്രം ഏയ് ഓട്ടോയിലെ മോഹൻലാൽ ഓടിക്കുന്ന ഓട്ടോയുടെ പേരാണ് അരുൺ കുമാർ ഓട്ടോക്ക് ഇട്ടിരിക്കുന്നത്. സുന്ദരി എന്നാണ് ഓട്ടോയ്ക്ക് അച്ഛനും മക്കളും ഇട്ടിരിക്കുന്ന പേര്. വീട്ടില്‍ നിന്ന് ലഭിച്ച വസ്തുക്കളൊക്കെ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. കിക്കറും, ഇന്റിക്കേറ്ററും, വൈപ്പറും, ഹെഡ് ലൈറ്റും, ഹോണുമെന്നല്ല ഫസ്റ്റ് എയിഡ് കിറ്റ് വരെയുണ്ട് ‘സുന്ദരി’യില്‍.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago