ആ ബസ് ഇപ്പോൾ മരണ വീട് പോലെ, കണ്ടക്ടറുടെ വിയോഗം; യാത്രക്കാരിയുടെ കണ്ണീരിൽ കുതിർന്ന കുറിപ്പ്..!!

സ്ഥിരം ഒരേ ബസിലോ ട്രെയിനിലോ ഒക്കെ ജോലിക്ക് പോകുന്നവർക്ക് അറിയാം, എല്ലാവരും പരിചയക്കാർ ആയിരിക്കും, കുടുംബം പോലെ ആയിരിക്കും, കളിയും തമാശയും സങ്കടവും ഒക്കെ അവിടെ ഉണ്ടാകും, ചിലർക്ക് വീട്ടിൽ കിട്ടുന്നതിനേക്കാൾ വലിയ സമാധാനവും സന്തോഷവും നൽകും, ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകൾ മറക്കുന്നിടം. അങ്ങനെ ഒക്കെ ആണ് സ്ഥിരം ജോലിക്കും പഠിക്കാനും ഒക്കെ പോകുന്നവർക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന വാഹനങ്ങൾ, സ്ഥിരം ഒരേ ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരിയും മരണത്തിന് മുന്നിൽ കീഴടങ്ങിയ സ്നേഹനിധിയായ കണ്ടക്ടറെ കുറിച്ചു യാത്രക്കാരി എഴുതിയ കുറിപ്പ് ഇങ്ങനെ;

ജോലി കിട്ടിയതു മുതൽ സ്ഥിരം കയറുന്ന ബസ്സുണ്ടായിരുന്നു. റൂട്ടിൽ വളരെ കുറച്ചോടുന്ന വണ്ടികളെന്ന നിലയിൽ രാവിലെ സ്ഥിരം കയറുന്ന ജോലിക്കാർ നിറഞ്ഞ വണ്ടി. സമാധാന പ്രിയനായ ഡ്രൈവറും വളരെ സാധുവായ ഒരു കണ്ടക്ടറും. സാധാരണ കാണുന്ന മൂരാച്ചി കണ്ടക്ടർമാരിൽ നിന്ന് വ്യത്യസ്തനായി സ്കൂൾ കുട്ടികളെ മുഴുവൻ കയറ്റുകയും അവരെ സീറ്റിലിരിക്കാൻ അനുവദിക്കുകയും എല്ലാവരേയും സ്റ്റോപ്പിലിറക്കി വിട്ട് ടാറ്റായും കൊടുത്തു വിടുന്ന ഒരു മനുഷ്യൻ. ചെറുപ്പക്കാരൻ.

ഒന്നോ രണ്ടോ മിനിറ്റ് ലേറ്റ് ആയാലും സ്ഥിരം കയറുന്ന ആളുകൾക്കായി കുറച്ചുനേരം കാത്ത് അവരേയും കൊണ്ടു പൊയ്ക്കോണ്ടിരുന്നവർ.

കഴിഞ്ഞ കുറേ മാസങ്ങളായി സ്കൂട്ടറിലാണ് യാത്ര. സ്ഥിരം റൂട്ട് ആയതുകൊണ്ട് ഇടയ്ക്കിടെ ആ ബസ്സ് കാണുമായിരുന്നു. വണ്ടീലിരുന്ന് ചിരിച്ചോ കൈ പൊക്കി കാണിച്ചോ ഒക്കെ സ്നേഹം പ്രകടിപ്പിച്ചിരുന്നു.

ഇന്ന് സ്കൂട്ടറെടുക്കാതെ ബസ്സിനു കയറാൻ വന്നു രാവിലെ. ബസ്സ് ദൂരേന്ന് വരുന്നതിനു മുന്നേ തന്നെ മുന്നിൽ വച്ചിരുന്ന സ്റ്റിക്കർ ‘ആദരാഞ്ജലികൾ’. ആ ചിരിക്കുന്ന കൈ കാട്ടുന്ന മുഖം തന്നെ. അകത്തു കയറി പുതിയ കണ്ടക്ടറോട് കാര്യം ചോദിച്ചു.ഇന്നലെ സ്വയം അവസാനിപ്പിച്ചുത്രേ. എന്നും പാട്ടും ബഹളവും കളീം ചിരീം ആയി പോകുന്ന ബസ്സ് മരണവീട് പോലെ. കണ്ണൊക്കെ നിറഞ്ഞ് ഓരോന്നോർത്ത് സ്റ്റോപ്പ് കഴിഞ്ഞ് മാറി പോയിറങ്ങി.

ഇനി അതിൽ കയറുമ്പോഴൊക്കെ ഓർക്കണം, ‘സ്വപ്നം കണ്ടിരിക്കുവാണോ, റയിൽവേ എത്തി’ എന്ന് വിളിച്ചിറക്കാൻ എനിക്ക് ആളില്ല എന്ന്.

തൊണ്ടയിലിരുന്നു വിങ്ങുന്ന സങ്കടം മുഴുവനും നിങ്ങളാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago