നിങ്ങളൊക്കെ മരപ്പാഴുകൾ ആണെന്ന് തിരിച്ചറിയാൻ ഞങ്ങൾ വൈകിയതിൽ ദുഃഖമുണ്ട് മെഗാതാരങ്ങളെ; ശ്രദ്ധേയമായ കുറിപ്പ് ഇങ്ങനെ..!!

ദേശിയ പൗരത്വ ബില്ല് പ്രാബല്യത്തിൽ എത്തിയതോടെ നിരവധി ആളുകൾ ആണ് പ്രതിഷേധവുമായി രംഗത്തേക്ക് വന്നത്. അതിൽ മലയാളത്തിലെ പ്രമുഖ താരങ്ങളായ പാർവതി തിരുവോത്ത് പൃഥ്വിരാജ് ടോവിനോ തോമസ് സണ്ണി വൈൻ റിമ കല്ലിങ്കൽ തുടങ്ങിയവർ ഉണ്ട്. അതിനൊപ്പം തന്നെ അമല പോൽ ശക്തമായ രീതിയിൽ തന്നെ പ്രതികരിച്ചിരുന്നു.

എന്നാൽ ഈ വിഷയങ്ങൾ ഇത്രയേറെ കൊടുമ്പിരി കൊള്ളുകയും പ്രതിഷേധം ഹർത്താൽ തുടങ്ങിയവ കേരളത്തിൽ ഉണ്ടായിട്ടും കേരളത്തിലെ പ്രത്യേക സമൂഹത്തെ ബാധിക്കുന്ന വിഷയത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരു അക്ഷരം പോലും പ്രതികരിച്ചില്ല.

ഇതിനെ കുറിച്ചാണ് അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കുറിപ്പ് ഇങ്ങനെ ,

പ്രിയപ്പെട്ട മമ്മൂക്ക Mammootty, ലാലേട്ടൻ Mohanlal…,

1) രാജ്യത്തിൻറെ മതേതര ആത്മാവിന് മുറിവേൽക്കുന്ന ഈ ഘട്ടത്തിലാണ് നിങ്ങളുടെ കൂട്ടത്തിലൊരു പെൺകുട്ടി, Parvathy Thiruvothu നട്ടെല്ലിലൂടെ ഒരു ഭീതി അരിച്ചുകയറുന്ന അനുഭവത്തെക്കുറിച്ചു ലോകത്തോട് വേദനയോടെ വിളിച്ചുപറഞ്ഞത്. വയനാട്ടുകാരൻ സണ്ണി വെയ്‌നും Sunny Wayne, തമിഴനായ സിദ്ധാർഥും, തമിഴനായ മുത്തുവേൽ കരുണാനിധിയുടെ ചെറുമകൻ ഉദയനിധി സ്റ്റാലിനും, ഇന്ത്യൻ സിനിമാലോകത്തെ എക്കാലത്തെയും മഹാനായ ഇതിഹാസം കമൽ ഹാസനടക്കം Kamal Haasan ഈ മഹാരാജ്യത്തിൻ്റെ ഹൃദയമിടിപ്പിൻ്റെ വ്യതിയാനമറിയുന്ന മുഴുവൻ കലാകാരന്മാരും വെട്ടിവേർപ്പെടുത്താൻ പോകുന്ന ഈ രാജ്യത്തിൻറെ ആത്മാവിനുണ്ടാകുന്ന മുറിവിനെക്കുറിച്ചോർത്ത് വേപഥുപൂണ്ടു. ദുഃഖവും അമർഷവും പ്രതിഷേധവും വാക്കുകളിലൂടെ കുറിച്ചിട്ടു. ചിലരൊക്കെ പ്രസംഗങ്ങളിലൂടെ ഉറക്കെപ്പറഞ്ഞു.!

2) നട്ടെല്ലിലൂടെ ഭയം അരിച്ചുകയറാൻ സ്വന്തമായി നട്ടെല്ലുള്ളൊരു കലാകാരി, പാർവതി, നിങ്ങളുടെ മകളാകാൻ പ്രായമുള്ളൊരു അഭിനേത്രിയാണല്ലോ. സണ്ണി വെയ്‌നും, സിദ്ധാർഥുമെല്ലാം സിനിമയിലും ജീവിതത്തിലും, സാമൂഹികാനുഭവങ്ങളിലുമെല്ലാം നിങ്ങളോടു ശിഷ്യപ്പെടാൻമാത്രം പ്രായമോ അനുഭവപരിചയമോ മാത്രമുള്ളവരാണ്. പക്ഷേ അവരിൽ നിന്നും പ്രതീക്ഷിക്കാത്തത്, നിങ്ങളിൽനിന്നും പ്രതീക്ഷിക്കുമ്പോൾ ഈ ജനതയ്ക്ക് നിങ്ങൾ നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. അവരാകട്ടെ, ഈ സമൂഹത്തിന്റെയെല്ലാം പ്രതീക്ഷകൾക്കപ്പുറം നിലപാടുകളിലെ കരളുറപ്പുകൊണ്ട് വളരുകയും ചെയ്തിരിക്കുന്നു.!!

3) ഇന്ന്, സുഡാനി ഫ്രം നൈജീരിയ എന്ന മനോഹര സിനിമയുടെ അണിയറക്കാരായ സക്കരിയയും Zakariya Mohammed, മുഹ്‌സിൻ പെരാരിയും Muhsin Parari, ഷൈജു ഖാലിദും Shyju Khalid അവർക്കുലഭിച്ചിട്ടുള്ള ദേശീയ ചലച്ചിത്ര അവാർഡ് ദാനങ്ങളുടെ ചടങ്ങുകൾ ബഹിഷ്‌ക്കരിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ ആത്മാവിനെ വെട്ടിമുറിക്കുന്ന പൗരത്വ ഭേദഗതി നിയമത്തോട് ധീരമായി പ്രതിഷേധിച്ചിരിക്കുന്നു. ആ യുവാക്കൾക്ക് അത്തരമൊരു അവാർഡും ബഹുമതികളും ലഭിച്ചിരുന്നത് നിങ്ങളറിഞ്ഞിരുന്നോ എന്നെനിക്കറിയില്ല. എന്തായാലും അവരുടെ ആർജ്ജവവും കരളുറപ്പുംപോലും നിങ്ങളിൽനിന്നുണ്ടാകാത്തത് തീവ്രമായ നിരാശയാണുണ്ടാക്കുന്നത്.!

4) ഈ അവസരത്തിലാണ് “പാടിയുണ്ടാക്കുന്നതെല്ലാം പറഞ്ഞുകളയുന്ന” ഗന്ധർവ്വഗായകൻ, ശബരിമലയിൽ സ്ത്രീകൾ കയറിയാൽ പുരുഷന്മാർക്കുണ്ടാവുന്ന “ചാഞ്ചല്യത്തെക്കുറിച്ചു” വേവലാതിപ്പെടുന്നത് കണ്ടത്. നിങ്ങളുടെ തലമുറയിൽപ്പെട്ട വിവരമുള്ള പണ്ഡിതന്മാരിൽ ഒരാളായ ശശി തരൂർ പറഞ്ഞതുപോലെ നിങ്ങളൊക്കെ floccinaucinihilipilification, മരപ്പാഴുകളാണെന്ന് ഞങ്ങൾ തിരിച്ചറിയാൻ വൈകിയതിൽ അതീവ ദുഃഖമുണ്ട് മെഗാതാരങ്ങളേ.!!

5) ബഹുമാന്യരായ ഇക്ക, ഏട്ടൻ…
ഈ രാജ്യമിന്ന് നാളിതുവരെ കണ്ടിട്ടില്ലാത്ത മഹത്തായ ഒരു പ്രക്ഷോഭത്തിലൂടെയാണ് കടന്നുപോകുന്നത്. ജാമിയ മില്ലിയ്യയ്യും, അലിഗഡും, JNU ഉം, ഹൈദ്രാബാദ് സർവ്വകലാശാലയും, കേരളത്തിലെ ക്യാമ്പസ്സുകളുമടക്കം വിദ്യാർത്ഥി പ്രക്ഷോഭങ്ങളാൽ മുഖരിതമാണ്. രക്തപങ്കിലമാണ് നോർത്തിന്ത്യൻ തെരുവുകൾ. അസമിൽ കൊല്ലപ്പെട്ട യുവാക്കളുടെ എണ്ണം അര ഡസൻ കഴിഞ്ഞു. നമ്മുടെ തെരുവുകളും സമരങ്ങളാലും, പ്രതിഷേധ പ്രകടനങ്ങളാലും പ്രതിഷേധ സാന്ദ്രമാണ്. ബഹുസ്വര -മതേതര സമൂഹത്തിൽ വിശ്വസിക്കുന്ന കോഴിക്കോട് ഒരുമിച്ചു കൂടിയ മലബാറിലെ മാപ്പിളമാരുടെ എണ്ണം പതിനായിരങ്ങളായിരുന്നു. വിയോജിപ്പുകളുടെ നേരമല്ല, യോജിപ്പിന്റെ നേരമാണെന്നതിനാൽ ആ ശുഭ്രവസ്ത്രധാരികളെ മത – രാഷ്ട്രീയഭേദമന്യേ കേരളമൊന്നാകെ നെഞ്ചോട് ചേർക്കുന്ന കാഴ്ചയും ഇന്നലെകണ്ടു…! ഒടുവിൽ, ആഭ്യന്തരമന്ത്രി അമിത് ഷാ ഗത്യന്തരമില്ലാതെ പുനരാലോചനയാകാം എന്ന നിലപാടിലേക്കെത്തിയതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.!

6) മമ്മൂക്കാ, ലാലേട്ടാ…
നാളെ, നിങ്ങളുടെ സുഹൃത്തുക്കൾകൂടിയായ ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കക്ഷി നേതാക്കളായ സഖാവ് കാനം രാജേന്ദ്രനും, കുഞ്ഞാലിക്കുട്ടി സാഹിബുമടക്കം രക്തസാക്ഷി മണ്ഡപത്തിൽ ഏകദിന സത്യഗ്രഹമിരിക്കുകയാണ്. അതെ, കേരളം രാജ്യത്തിന് വഴികാട്ടുകയാണ്. ഈ ഘട്ടത്തിൽ അശ്ളീലംപോലെ അരോചകമാകുന്നത് ഈ ജനതയ്ക്കുമുന്നിൽ ജീവിച്ചിരിക്കുന്ന വലിയ കലാകാരന്മാരായ നിങ്ങളുടെ രണ്ടുപേരുടെയും മൗനമാണ്.!!

7) ഇതിനൊരു മറുവശമുണ്ട്, ഇതേ നിങ്ങളിൽ ഒരുവനാണ് ഒരു മഹാവിഡ്ഢി ഭരണാധികാരി സൃഷ്ടിച്ച മരണങ്ങളുടെ ഘോഷയാത്രകളുടെ കാലത്ത്, നോട്ട് നിരോധിച്ചപ്പോൾ ബിവറേജിൽ ക്യൂ നിൽക്കുന്നുണ്ടല്ലോ, ATM ലും ബാങ്കിലും ക്യൂനിന്നാലെന്തെന്ന് രാജ്യത്തോട് തെറിപ്പാട്ട്പോലെ ചോദിച്ചത്. ഇതേ നിങ്ങൾക്കാണ്
പ്രത്യേക പ്രിവിലേജുകളാൽ അനാവശ്യ കിരീടംചാർത്തിക്കിട്ടുമ്പോൾ, ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിൽ മരപ്പാഴുകൾ (Floccinaucinihilipilification) ആകുന്നത് ഇങ്ങിനെയാണ്‌. അത് ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് ബോധ്യപ്പെടുന്നത്, നഷ്ടപ്പെടാൻ ധാരാളമുണ്ടായിട്ടും, ആർജ്ജവത്തോടെ നട്ടെല്ല് വളയ്ക്കാതെ നേര് നിർഭയം പറയുന്ന, IAS പോലും പുല്ലുപോലെ വലിച്ചെറിയുന്ന, കണ്ണൻ ഗോപിനാഥന്മാരെ കാണുമ്പോഴാണ്. മാത്രമല്ല പലതും നഷ്ട്ടപ്പെടാനുണ്ടായിട്ടും ഞങ്ങളിൽ ചിലരുടെ രാഷ്ട്രീയ ജാഗ്രത കാണുമ്പോഴും, അസമിലെയും നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലേയും വാർത്തകൾ കേൾക്കുമ്പോൾ നെഞ്ചുപിടച്ച് ആഹാരം കഴിക്കാൻപോലും മനസ്സില്ലാതെയാകുമ്പോഴുമാണ്.!

8) ഈ യാഥാർഥ്യത്തിന്റെ മറുവശമെന്തെന്നാൽ നിങ്ങളെപ്പോലെയുള്ള ആളുകൾ രാഷ്ട്രത്തിൻറെ സിവിലിയൻ ബഹുമതികളാൽ “ആദരിക്കപ്പെടുന്നു” എന്നുള്ളതാണ്. മറ്റൊരുഭാഷയിൽ പറഞ്ഞാൽ പത്മശ്രീയും പത്മവിഭൂഷണും ഭരതും ലെഫ്റ്റനെന്റ് കേണൽ പദവിയുമെല്ലാം നിങ്ങൾക്കെല്ലാം നൽകപ്പെട്ടുകൊണ്ട് ആ ബഹുമതികൾ അനാദരിക്കപ്പെടുന്നു എന്നുമാണർത്ഥം. എന്തിനേറെ ആറു പതിറ്റാണ്ട് കാലത്തോളം ഭൂമിയിൽ ജീവിച്ചിരുന്നിട്ട് വോട്ടവകാശം ഉൾപ്പടെയുള്ള അടിസ്ഥാന പൗരൻറെ രാഷ്ട്രീയ അഭ്യാസംപോലും ചെയ്തിട്ടില്ലാത്ത നിങ്ങളെയൊക്കെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പാർലമെന്റിലേക്കയക്കാൻ വ്യഗ്രതപ്പെടുന്നു എന്നതും മേൽപ്പറഞ്ഞ പ്രിവിലേജിന്റെ ഭാഗമായ രാഷ്ട്രീയ അശ്ലീലമാണ്.!!

9) പൂജാമുറിയിൽ ഫോട്ടോവച്ചു ആരാധിക്കുകയും, താരത്തിനായി ക്ഷേത്രം പണിയുകയും, പാലഭിഷേകം നടത്തുകയും വേണ്ടിവന്നാൽ തീകൊളുത്തി മരിക്കുകയും ചെയ്യുന്ന തമിഴ്നാട്ടിൽപ്പോലും അവരുടെ താരദൈവങ്ങളായ രജനീകാന്തും, ജോസഫ് വിജയും, വിജയ് സേതുപതിയും, തല അജിത്തുമെല്ലാം, ആർജ്ജവത്തോടെ, നട്ടെല്ല് നിവർത്തി നിലപാടുകൾ ഉറക്കെപ്പറയുന്നു.!

10) എന്തായാലും ഈ കൊടുംതണുപ്പിലും രാജ്യം പ്രതിഷേധാഗ്നിയിൽ കത്തുമ്പോഴും, മൗനം പാലിക്കുന്നതോടൊപ്പം, വാഴപ്പിണ്ടി നട്ടെല്ലുള്ള കലാകാരന്മാരാണ് തങ്ങളെന്ന് ആവർത്തിച്ചടയാളപ്പെടുത്താനുള്ള ആ ഉളുപ്പില്ലായ്മയ്ക്ക്, എല്ലാ വർഷവും ഏഷ്യാനെറ്റിന്റേയും സൂര്യയുടെയും മറ്റും അവാർഡ് നിശയിൽ ദിവസങ്ങൾനീണ്ട പരിശീലനത്തിനടക്കം മുറ തെറ്റാതെ എത്തുന്ന ആ ശുഷ്കാന്തിക്ക് ശുഭാശംസകൾ. നല്ല ഭംഗിയുള്ള താടിയും മീശയുമുള്ള, ലോകത്തിലെതന്നെ മികച്ച അഭിനയ പാടവമുള്ള യാതൊരു നിലപാടും ജനാധിപത്യബോധവുമില്ലാത്ത രണ്ടു കലാകാരൻമാർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ജനാധിപത്യ രാജ്യത്തിലെ പ്രജകളായിരുന്നു ഞങ്ങളെന്നു കാലം അടയാളപ്പെടുത്താതിരിക്കില്ല.! ആ കാലം ഒരു ഫാഷിസ്റ്റ് കാലമായിരുന്നെന്നും..!

11) ഈ ജനതയോടുള്ള ക്രൂരതകളാണ് ഇന്ത്യയുടെ പൊതുവികാരത്തിന്റെ പ്രതീകമാണെന്നു കരുതുന്നവരെ കാത്തിരിക്കുന്നത് തെരുവിൽ പടരുന്ന തീയാണ്. ആ അഗ്നിയില്‍ ചുട്ടുചാമ്പലാവാതെ ബാക്കിയാവാന്‍ കരുത്തുള്ള യാതൊന്നും തല്‍ക്കാലം ഇന്ത്യയിലില്ല ..! ആ ഘട്ടത്തില്‍ നിങ്ങളുടെയെല്ലാം ഗംബ്ലീറ്റ് കുഴലൂത്തുകളും ചാരമായിപ്പോകുന്ന കാഴ്ചകൾ കാണാനായി കാത്തിരിക്കുക..!!

12) ഇനിയെങ്കിലും സാമൂഹിക വിഷയങ്ങളിൽ ഫാഷിസ്റ്റ് അടുക്കളപ്പണിക്കാരാവാതെ സദ്‌ബുദ്ധിയും, സാമൂഹിക പ്രതിബദ്ധതയുമുള്ള കലാകാരന്മാരായി മാനസിക പരിവര്‍ത്തനം വരട്ടെയെന്ന പ്രാര്‍ത്ഥനകളോടെ.,

മഹാന്മാരായ കലാകാരന്മാരായ നിങ്ങൾക്കു മുകളിലെ വിശാലവിഹായസ്സുകള്‍ നിറയെ സ്നേഹാദരവുകളോടെ.

ഒരഭ്യുദയകാംക്ഷി.!
-അഡ്വ. ജഹാംഗീർ റസാഖ് പാലേരി –
8136 888 889.
Jahangeer Amina Razaq

David John

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

1 month ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

3 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

8 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

9 months ago