സിത്താരയെ ടോപ് സിംഗറിൽ നിന്നും പുറത്താക്കിയതോ; വെളിപ്പെടുത്തലുമായി സിത്താര കൃഷ്ണകുമാർ..!!

മലയാളത്തിലെ ശ്രദ്ധേയായ ഒരു ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്.

കൈരളി ടിവിയിലെ ഗന്ധർവ്വ സംഗീതം ഏഷ്യാനെറ്റ് ചാനലിലെ സപ്തസ്വരങ്ങൾ തുടങ്ങിവയിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട സിതാര മികച്ച ഗായിക ആണെങ്കിൽ കൂടിയും ശ്രദ്ധ നേടിയത് ഫ്‌ളവേഴ്‌സ് ചാനലിൽ കുട്ടി ഗായകർക്ക് വിധികർത്താവായി എത്തിയതിൽ കൂടി ആയിരുന്നു. ടോപ് സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ താരം വിധി കർത്താവായി എത്തിയതോടെ വലിയ ആരാധക കൂട്ടം തന്നെ സിതാരക്ക് ലഭിച്ചു. കുരുന്നുകൾക്ക് ഒപ്പം ചിരിച്ചും പാടിയുമെല്ലാം കുട്ടികളുടെ സ്വന്തം സിതാര ആന്റി ആയി നിന്നപ്പോൾ ഇപ്പോൾ കുറച്ചു കാലമായി താരത്തെ ടോപ് സിംഗറിൽ കാണാൻ ഇല്ല.

ഷോയിൽ നിന്നും പുറത്താക്കിയത് ആണോ എന്നുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ അതിനുള്ള വ്യക്തമായ മറുപടിയുമായി താരം തന്നെ രംഗത്തേക്ക് വന്നിരിക്കുകയാണ്. തന്നെ ആരും പുറത്താക്കിയത് അല്ല. താൻ തുടങ്ങിയ ഒരു ബ്രാൻഡ് ഉണ്ട്. അതിനുവേണ്ടി തനിക്ക് ഒപ്പം നിന്ന ഒരു കൂട്ടം മ്യൂസിഷ്യൻസ് ഉണ്ട്. അവർക്ക് ഒപ്പം താൻ നിൽക്കേണ്ട സമയമായി.

അതിനുവേണ്ടി ഉള്ള യാത്രകൾ ഉണ്ട്. പ്രൊജക്റ്റ് മലബാറിക്കൽസ് തന്റെ ഡ്രീം പ്രൊജക്റ്റ് ആണ്. അവര്‍ക്കൊപ്പം താനും വേണ്ടതാണ്. അതൊരു ലോംഗ് ടേം പ്രൊജക്റ്റാണ്. യാത്രകളും വേണ്ടി വരുന്നുണ്ട്. അതിനാല്‍ ടോപ് സിംഗറില്‍ കൃത്യമായി എത്താനാവുന്നുണ്ടായിരുന്നില്ല. ഇത് തനിക്കും ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് പരിപാടിയില്‍ നിന്നും മാറിയതെന്ന് സിതാര പറയുന്നു.

ഇതിനിടയില്‍ തന്റെ പ്രാക്ടീസും മുടങ്ങുന്ന അവസ്ഥയായിരുന്നു. ഇതൊക്കെ കൊണ്ടാണ് താന്‍ ടോംപ് സിംഗറില്‍ നിന്നും മാറിയതെന്ന് സിതാര പറയുന്നു. ഇനി വരുമോ എന്നുള്ളതിന് വരാനും വരാതെ ഇരിക്കാനും സാധ്യതയും ഉണ്ട് എന്നാണ് സിതാര പറയുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

4 months ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 years ago