ദുൽഖർ സൽമാന്റെ മകൾ കുഞ്ഞു മറിയം ആണ് മമ്മൂട്ടിയുടെ കുടുംബത്തിലെ ഇപ്പോഴത്തെ താരം. പുതിയ ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖർ സൽമാൻ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആണ് കുടുംബത്തെ കുറിച്ചും മകളെ കുറിച്ചും മനസ്സ് തുറന്നത്.
മകൾക്കു ഇപ്പോൾ രണ്ടര വയസ്സ് ആയി എന്നും, നേരത്തെയൊക്കെ ഷൂട്ടിംഗ് കഴിഞ്ഞു കുറച്ചു ദിവസങ്ങൾ വീട്ടിൽ ഉണ്ടെങ്കിലും മകൾ പരിചയ ഭാവം നടിക്കാരെ ഇല്ല എന്നാണ് ദുൽഖർ പറയുന്നത്. രാവിലെ ഉറങ്ങി എഴുന്നേറ്റാൽ താൻ അടുത്ത് ഉണ്ടെങ്കിൽ കൂടിയും അവൾ അമ്മയെ ആണ് ആദ്യം തിരക്കുക എന്നാണ് ദുൽഖർ പറയുന്നത്. തുടർന്ന് താൻ കുഞ്ഞിന് ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങി എന്നാണ് ദുൽകർ പറയുന്നത്.
അതുകൊണ്ടു തന്നെ മകൾ ഇപ്പോൾ തന്നോട് കൂടുതൽ അടുത്ത് എന്നും ഇപ്പോൾ തങ്ങൾ ഭയങ്കര കൂട്ടാണ് എന്നും താരം പറയുന്നു. അച്ഛൻ ആക്കുക എന്നത് ജീവിതത്തിൽ വലിയ കാര്യം ആണെന്നും അത് പെൺകുട്ടിയുടെ അച്ഛൻ ആകുക എന്നുള്ളത് ഏറ്റവും വലിയ കാര്യം എന്നും ദുൽഖർ പറയുന്നു.
തന്റെ മകൾ വീട്ടിൽ ഉണ്ടെങ്കിൽ വാപ്പിച്ചിക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടിയാണ് എന്നും അവൾക്കൊപ്പം സമയം ചിലവഴിക്കാൻ ആണ് വാപ്പച്ചിക്ക് ഇഷ്ടമെന്നും മകൾ വീട്ടിൽ ഉള്ളപ്പോൾ തങ്ങളുടെ തിരക്കുള്ള ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിയെന്നാണ് ദുൽഖർ പറയുന്നത്. എന്നാൽ തന്റെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഔട്ട് ഡോർ ആയതു കൊണ്ടാണ് മകളുമായി വീണ്ടും അകൽച്ചയിൽ ആകുമോ എന്നുള്ള ഭാവത്തിൽ ആണ് ദുൽഖർ സൽമാൻ ഇപ്പോൾ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…