രണ്ട് കിളികൾ ഒരുമിച്ച് പോയ ദിവസം, ലാലേട്ടന്റെ അമ്മയുടെ ജന്മദിനത്തിൽ ഫോട്ടോയെടുക്കാൻ എത്തിയ അനീഷ് ഉപാസനയുടെ കുറിപ്പ് വൈറൽ ആകുന്നു..!!

ഇന്ന് മലയാള സിനിമയുടെ വിസ്മയ നടൻ മോഹൻലാലിന്റെ അമ്മയുടെ ജന്മദിനം ആയിരുന്നു, അമ്മയുടെ ജന്മദിനാഘോഷത്തിന് ഫോട്ടോ എടുക്കാൻ എത്തിയ അനീഷ് ഉപാസനയുടെ കുറിപ്പ് ഇങ്ങനെ,

രണ്ട്‌ കിളികൾ ഒന്നിച്ചുപോയ ദിവസം

RED FM നു വേണ്ടിയായിരുന്നു ഇന്ന് ഞാൻ ലാൽസാറിന്റെ വീട്ടിലെത്തിയത്. അമ്മയുടെ പിറന്നാൾ ദിവസമായിരുന്നിട്ടു പോലും ലാൽസാർ RED FM നു ഷൂട്ട്‌ ചെയ്യാനുള്ള സമയം മാറ്റിവെച്ചിരുന്നു.

കാലത്ത് പ്ലാൻ ചെയ്ത ഷൂട്ട്‌ ചില അസൗകര്യങ്ങൾ കാരണം ഉച്ചയ്ക്ക് 12 മണിയിലേക്കു മാറ്റിയിരുന്നു. ഒരു 11.30 ആയപ്പോൾ ഞാൻ കലൂരിൽ നിന്നും ഇളമക്കരയിലേക്കു പുറപ്പെട്ടു. (അടുത്തായതു കൊണ്ടു)
എന്റെ കഷ്ടകാലത്തിനു ലാൽസാർ 11.30ക്ക് തന്നേ റെഡി ആയി.

അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച ഞാൻ കാണുന്നത്. റോഡിനു കുറുകെ ഒരു വണ്ടി അനങ്ങാതെ കിടക്കുന്നു. ഒടുക്കത്തെ ബ്ലോക്കും പൊരിഞ്ഞ മഴയും കാറുകൾ പലവഴിക്ക് തിരിഞ്ഞു പോകുന്നു. ഞാനും ഒരു വഴിക്കു വണ്ടി തിരിച്ചു.
അതെന്റെ പെരുവഴിയായിരുന്നെന്നു ഞാൻ മനസിലാക്കിയില്ല. സമയം പോവാൻ തുടങ്ങി. എന്റെ സഹപ്രവർത്തകർ എന്നേ വിളിച്ചു കൊണ്ടേയിരിക്കുന്നു. വേഗം വാ ചേട്ടാ

ലാൽസാർ റെഡി ആയി പുറത്തിറങ്ങി നിൽക്കുന്നുണ്ട്. ഞങ്ങളുടെ കയ്യും കാലും വിറയ്ക്കുന്നുണ്ട്. അനീഷ് എത്തിയില്ലേ എന്നും ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നുമുണ്ട്. കൂടെ റെഡ് fmലെ പാർവതിയുടെ കോളുകളും, കണ്ണിലെല്ലാം ഇരുട്ട് കയറുന്നു. ദേഷ്യംവരുന്നു. വഴികൾ വീണ്ടും വീണ്ടും തെറ്റിക്കൊണ്ടേയിരിക്കുന്നു. ഒരുപാട് കറങ്ങി ഞാൻ, ഒരു ഹമ്പും ഒഴിവാക്കിയില്ല. പലവഴികളും എന്റെ മുന്നിൽ തീരുന്നു. എന്റെ പോക്ക് കണ്ടു ആളുകൾ എന്നേ കട്ട തെറി വിളിക്കുന്നത് എനിക്ക് ഗ്ലാസ്സിലൂടെ കാണാമായിരുന്നു. എത്ര വേഗതയിൽ ഓടിച്ചിട്ടും
ഏകദേശം 20 മിനിറ്റെടുത്തു ഞാൻ ലാൽസാറിന്റെ വീട്ടിലെത്താൻ. വീടിന്റെ മുറ്റം നിറയെ പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികളുടെ വാഹനങ്ങൾ. ഞാൻ കാറ് നിർത്തി ചാടി ഇറങ്ങി. മുണ്ട് ജുബ്ബയും ഇട്ടു എന്നെയും നോക്കി മുന്നിൽ തന്നേ നിൽക്കുന്ന ലാൽസാർ ഒരു വശത്ത്.

പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാൻ വന്ന ലാൽസാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റൊരുവശത്തു.

ഞാൻ ഓടി ചെന്ന് : സാർ എനിക്ക് വഴിതെറ്റിപോയി
ലാൽസാർ : ഈ പ്രായത്തിലോ.??
(സ്വതസിദ്ധമായ ചിരിയുണ്ടായിരുന്നു ആ പറച്ചിലിൽ) അപ്പൊ തന്നേ എന്റെ ആദ്യത്തെ കിളി പോയി. കാരണം അപാര ടൈമിംഗ് ആയിരുന്നു ആ കൗണ്ടറിനു, എല്ലാവർക്കും ചിരിപൊട്ടി.

കൂടെ ലാൽസാർ എന്നേ സമാധാനപ്പെടുത്തുകയും പെട്ടെന്ന് തന്നേ ഞാൻ ഷൂട്ട്‌ തീർക്കുകയും ചെയ്തു.

ഷൂട്ടിന് ശേഷം ലാൽസാർ : “അനീഷേ അമ്മയുടെ പിറന്നാളാണ് സദ്യ കഴിച്ചിട്ട് പോയാൽമതി” ഇത് കൂടി പറഞ്ഞപ്പോൾ എന്റെ രണ്ടാമത്തെ കിളിയും കൂടി പോയി.

ലാൽസാറിന്റെ കൂടെ ഭക്ഷണം കഴിക്കാനായി ഞങ്ങളിരുന്നപ്പോൾ കൂടെയുള്ള നിഖിലും ഹിമലും ചോദിച്ചു. ശെരിക്കും ഇവിടെ എന്താ ചേട്ടാ നടക്കണതെന്നു, എന്നേപ്പോലെ തന്നേ കൂടെവന്ന എല്ലാവർക്കും ഇതൊക്കെ ഒരത്ഭുതമായിരുന്നു.

അങ്ങനെ ലാൽസാർ സുചിത്രമാം പ്രണവ് വിസ്മയ ലാൽസാറിന്റെ അമ്മ ആന്റണിച്ചേട്ടൻ അനിലേട്ടൻ ബന്ധുക്കൾ സഹപ്രവർത്തകർ സുഹൃത്തുക്കൾ എല്ലാവരുടെയും ഒപ്പമിരുന്നു ഞാൻ സദ്യയും കഴിച്ചു. അങ്ങനെ പോയകിളികൾ എല്ലാം ഞാൻ തിരിച്ചു പിടിച്ചു.

മനസിലെന്നും ഓർത്തുവെയ്ക്കാൻ പറ്റിയ വിരുന്നൊരുക്കിയ ലാൽസാറിനു ഒരായിരം നന്ദി.

കൂടെ ലാൽസാറിന്റെ അമ്മക്ക് ഞങ്ങളുടെ പിറന്നാൾ ആശംസകളും.

ചങ്കാണ് ലാൽസാർ അല്ലെങ്കിൽ അവിടുത്തെ തെങ്ങിന് ഇന്ന് ഞാൻ വളമായേനെ.

David John

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago