മുടിയാണ് പെണ്ണിന്റെ അഴക് എന്ന് പലപ്പോഴും പറയാറുണ്ടങ്കിൽ കൂടിയും മൊട്ട അടിച്ച നടിമാരും സിനിമക്ക് വേണ്ടി മൊട്ട അടിക്കാൻ പറഞ്ഞപ്പോൾ മേക്കപ്പ് വെച്ച് മൊട്ട ആക്കിയവരും സിനിമക്ക് വേണ്ടി യദാർത്ഥത്തിൽ മൊട്ട അടിച്ചവരും എല്ലാം മലയാള സിനിമയിൽ ഉണ്ട്.
ഏത് കഥാപാത്രം ലഭിച്ചാലും തന്റേതാക്കി മാറ്റാൻ കഴിവുള്ള നടിയാണ് ലെന, മികച്ച അഭിനയത്രി കൂടിയായ ലെന, മൊട്ട അടിച്ചുള്ള ലുക്ക് കണ്ട് ആരാധകർ വരെ ഞെട്ടിയിരുന്നു, എന്നാൽ ഒരു വഴിപാടിന്റെ ഭാഗമായി ആണ് താൻ പളനിയിൽ പോയി മൊട്ട അടിച്ചത് എന്നും തലക്കനം കുറഞ്ഞു എന്നുമാണ് നടി പിന്നീട് പറഞ്ഞത്.
ലെന വഴിപാടിന്റെ ഭാഗമായി മൊട്ട അടിച്ചപ്പോൾ സിനിമക്ക് വേണ്ടി തലയിലെ മുടി കളഞ്ഞ ആൾ ആണ് ഷംന കാസിം. തമിഴ് ചിത്രത്തിന് വേണ്ടിയായിരുന്നു നടിയുടെ മൊട്ട അടിക്കൽ. 2017 ൽ പുറത്തിറങ്ങിയ കൊടി വീരൻ എന്ന ചിത്രത്തിന് വേണ്ടിയാണ് മുടി കളയാൻ ഉള്ള ധൈര്യം ഷംന കാട്ടിയത്. ആദ്യം പറ്റില്ല എന്ന് പറഞ്ഞു എങ്കിൽ കൂടിയും തുടർന്ന് കഥാപാത്രത്തിന്റെ ആഴം മനസിലാക്കിയതോടെ മൊട്ട അടിക്കുക ആയിരുന്നു.
വഴിപാട് കൊണ്ടും സിനിമ കഥാപാത്രം കൊണ്ടും മൊട്ട അടിച്ചവരുടെ കൂട്ടത്തിൽ അസുഖം മൂലം അത് ചെയ്യേണ്ടി വന്നു മമ്ത മോഹൻദാസിന്. അർബുദം ബാധിച്ച് കീമോ എടുക്കുന്ന സമയത്ത് ആണ് മമ്ത മുടി കളഞ്ഞത്. കീമോ ചെയ്യുമ്പോൾ മുടി മുഴുവൻ കൊഴിഞ്ഞു പോകുകയാണ് ചെയ്യുന്നത്, എന്നാൽ അങ്ങനെ വരുന്നതിന് മുന്നേ തന്നെ താരം മൊട്ട അടിക്കുക ആയിരുന്നു. ഈ അടുത്ത കാലത്താണ് താരം ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്.
സിനിമ താരം കൃഷ്ണ പ്രിയ ആണ് മറ്റൊരു മൊട്ടയടിച്ച താരം, ആചാരത്തിന്റെ ഭാഗമായി ആണ് തിരുപ്പതിയിൽ എത്തിയപ്പോൾ ആണ് താരത്തിന് മൊട്ട അടിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായത്, ആദ്യം അൽപ്പം ഭയം തോന്നി എങ്കിൽ കൂടിയും താരം മൊട്ട അടിക്കുക ആയിരുന്നു, തുടർന്ന് ഫാഷൻ ഷോയിൽ മൊട്ട അടിച്ചു എടുത്തുകയും ചെയ്തു താരം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…