മലയാള സിനിമയുടെ പ്രണയ നായകനായി എത്തുകയും തുടർന്ന് ഒട്ടേറെ യുവ മിഥുനങ്ങളുടെ ഹൃദയം കവരുകയും ചെയ്ത നടൻ ആണ് ആരാധകരും കുടുംബവും സ്നേഹത്തോടെ ചാക്കോച്ചൻ എന്ന് വിളിക്കുന്ന കുഞ്ചാക്കോ ബോബൻ, സിനിമയും ജീവിതവും എല്ലാം ആഘോഷമായി മുന്നേറുമ്പോഴും ഒരു കുഞ്ഞു എന്നുള്ള മോഹം എന്നും ചാക്കോച്ചനു മുന്നിൽ ഒളിച്ചു കളിച്ചുകൊണ്ടേ ഇരുന്നു.
എന്നാൽ, വിവാഹം കഴിഞ്ഞു പതിനാല് വർഷങ്ങൾക്ക് ശേഷം ചാക്കോച്ചനും പ്രിയക്കും കുഞ്ഞു പിറന്നു. ഏപ്രിലിൽ ആണ് കുട്ടി പിറന്നത്. കുട്ടി പിറന്നതോടെ ജീവിതം ഒത്തിരി മധുരമായിരിക്കുകയാണ് ചാക്കോച്ചനും പ്രിയക്കും.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് പ്രിയ ചാക്കോച്ചനെയും കുഞ്ഞിനെയും കുറിച്ച് മനസ്സ് തുറന്നത്,
ചാക്കോച്ചന്റെ ഇപ്പോഴത്തെ ലോകം മോനുവിനെ ചുറ്റിപ്പറ്റിയാണ് എന്ന് പ്രിയ പറയുന്നു, കുഞ്ഞിനെ കെട്ടിപ്പിടിച്ചാണ് ഉറക്കം, എപ്പോഴും എടുത്തുകൊണ്ട് നടക്കും, കുഞ്ഞു പെട്ടന്ന് കരഞ്ഞാൽ ഞാൻ അറിയുന്നതിന് മുന്നേ ചാക്കോച്ചൻ എഴുന്നേൽക്കും എന്നും ഒരു കുഞ്ഞു വേണം എന്നുള്ള ആഗ്രഹവും അതിനുള്ള ശ്രമവും ഓരോ തവണ പരാജയപ്പെടുമ്പോഴും വിഷമിക്കേണ്ട ആവശ്യം ഇല്ല നമ്മൾ സന്തോഷത്തോടെ ഇരുന്നാൽ മതിയെന്ന് പറഞ്ഞിരുന്ന ആൾ ആണ്, പക്ഷെ ഇപ്പോൾ അവനോടുള്ള ഇഷ്ടവും പരിചരണവും കാണുമ്പോൾ ദൈവമേ ഇത്രേം മോഹം ഉള്ളിൽ ഒളിപ്പിച്ചാണോ എന്നെ ആശ്വസിപ്പിച്ചിരുന്നത് എന്ന് തോന്നി പോകും. പ്രിയ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…