പ്രസവ സമയത്ത് പോലും അങ്ങനെ സംഭവിച്ചില്ല, ഇപ്പോൾ പറഞ്ഞാൽ ആരും വിശ്വസിക്കില്ല; സംവൃത സുനിൽ..!!

113

ദിലീപ് നായകനായി എത്തിയ രസികൻ എന്ന ചിത്രത്തിൽ കൂടിയാണ് സംവൃത സുനിൽ നായികയായി മലയാളത്തിൽ എത്തുന്നത്, തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില വേഷങ്ങൾ സംവൃതക്ക് ലഭിച്ചു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉയരമുണ്ടായിരുന്ന സംവൃതയ്ക്ക് 5 അടി 10.5 ഇഞ്ച് ഉയരമുണ്ടായിരുന്നു. മലയാള സിനിമയിലെ ശരാശരി അഞ്ചരയടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള കൂടെ അഭിനയിച്ച മിക്കവാറും എല്ലാ നായകന്മാരെക്കാളും ഉയരം കൊണ്ട് മുന്നിൽ നിന്നിരുന്ന സംവൃത തിളങ്ങിയത് അസാധാരണ അഭിനയ മികവ് കൊണ്ടുമാത്രമായിരുന്നു.

വിവാഹ ശേഷം സിനിമ അഭിനയ രംഗത്ത് നിന്നും വിട്ടുനിന്ന നടി ബിജു മേനോന്റെ നായികയായി വീണ്ടും മലയാളത്തിൽ തിരിച്ചു എത്തിയിരിക്കുകയാണ്. 2012ൽ ആയിരുന്നു വിവാഹം, ഏഴ് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിന് ഇടയിൽ ആണ് നടിയുടെ കൗതുകമായ വെളിപ്പെടുത്തൽ.

സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സംവൃത തിരിച്ചെത്തുന്ന ചിത്രത്തിന്റെ പേര്, അത് പറഞ്ഞു കൊണ്ടായിരുന്നു സംവൃത തുടങ്ങിയതും, തന്നെ കുറിച്ച് ഉള്ള ആ വാർത്ത സത്യം ആയിരുന്നില്ല വന്നാണ് സംവൃത പറയുന്നത്.

താൻ വിവാഹം കഴിഞ്ഞപ്പോൾ ഭയങ്കര വണ്ണം വെച്ചു എന്നാണ് വാർത്ത എത്തിയത്, ഒരു ഫോട്ടോയും വന്നിരുന്നു, ഇപ്പോൾ എന്നോട് എല്ലാവരും ചോദിക്കുമായിരുന്നു കല്യാണം കഴിഞ്ഞപ്പോൾ ഭയങ്കര വണ്ണം ആയിരുന്നു അല്ലോ, ഇപ്പോൾ കുറഞ്ഞു എന്ന്, ആ ഫോട്ടോ എങ്ങനെയോ ഉണ്ടായത് ആണ്, എനിക്ക് അത്രക്ക് വണ്ണം ഒന്നും വെച്ചിട്ടില്ല, ഫോട്ടോ എന്റെ തന്നെ ആയിരുന്നു എന്നാണ് തോന്നുന്നത്. പക്ഷെ പ്രസവ സമയത്തുപോലും താൻ അധികം വണ്ണമൊന്നും വച്ചിട്ടില്ലെന്നു പറഞ്ഞ താരം അപ്പോഴും ഇതുപോലെ തന്നെയായിരുന്നു. പക്ഷെ ഇതൊക്കെ ഇപ്പോ പറഞ്ഞൾ ആരും വിശ്വസിക്കില്ല’ സംവൃത സുനിൽ.