തന്റെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ആളെ ആശ ശരത് ഫ്‌ളാറ്റിൽ കയറി തല്ലി; സംഭവം ഇങ്ങനെ..!!

85

ചെയ്യുന്ന കഥാപാത്രങ്ങൾ പോലെ തന്നെ ജീവിയത്തിലും കുറച്ചു ബോൾഡായ തീരുമാനങ്ങൾ എടുക്കന്ന നടിയാണ് ആശ ശരത്, സ്വകാര്യ റേഡിയോ എഫ് എം ആർ ജെ ആയി പ്രവർത്തിച്ച ശേഷം, തുടർന്ന് മിനി സ്ക്രീൻ പരമ്പരകളിലൂടെ സിനിമയിൽ എത്തുകയും തന്റേതായ ഇടം നേടുകയും ചെയ്ത മികച്ച അഭിനയെത്രിയും നർത്തകിയുമാണ് ആശ ശരത്.

സുഖം അല്ലാത്തതും മോശം സന്ദർഭങ്ങളിലും എങ്ങനെ അതിനെ അതിജീവിക്കണം എന്ന് മാതാപിതാക്കൾ തനിക്ക് പറഞ്ഞു തന്നിരുന്നു എന്ന് ആശ പറയുന്നു. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നും തനിക്ക് നന്നായി അറിയാം എന്നും ആശ ശരത് പറയുന്നു.

തന്റെ ജീവിതത്തിൽ ഉണ്ടായ അത്തരം ഒരു സാഹചര്യത്തെ കുറിച്ച് റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ ആശ പറഞ്ഞത് ഇങ്ങനെ,

തന്റെ ഡാൻസ് വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിനിയോട് അവളെ പരിചയമുള്ള ഒരാൾ മോശം രീതിയിൽ പെരുമാറി, അവൾ ക്ലാസ്സിൽ എത്തിയപ്പോൾ ഉള്ള മുഖഭാവത്തിൽ നിന്നും സംഭവം ഞാൻ ചോദിച്ച് മനസിലാക്കി.

തുടർന്ന് അയാളെ അന്വേഷിച്ച് ഇറങ്ങി, അയാളുടെ ഫ്‌ളാറ്റ് കണ്ടെത്തി അവിടെ എത്തി, കാര്യങ്ങൾ വിശദമായി സംസാരിച്ചതിന് ശേഷം അയാളുടെ കരണകുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു.

ദുബായിൽ വെച്ചായിരുന്നു സംഭവം, തുടർന്ന് പോലിസിൽ പരാതി നൽകുകയും അയാൾക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കുകയും ചെയ്തു,

പെണ്കുട്ടികൾ ഭയന്ന് പ്രതികരണം നൽകാതെ ഇരിക്കുന്ന സാഹചര്യത്തിൽ ആണ് ഇത്തരം സംഭവ വികാസങ്ങൾ നമുക്ക് ഇടയിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് എന്നാണ് ആശ ശരത് പറയുന്നത്.