തന്റെ അഭിനയം മോശമെന്നും, സംയുക്ത അഭിനയ ലോകത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ചും ബിജു മേനോൻ..!!

144

ബിജു മേനോൻ, മലയാളികൾക്ക് ഏറെ പ്രിയമുള്ള നടന്മാരിൽ ഒരാൾ ആണ്, 1995 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ബിജു മേനോൻ സിനിമയിലേക്ക് എത്തുന്നത്, തുടർന്ന് മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

രണ്ട് വട്ടം കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ബിജു മേനോൻ, വിവാഹം ചെയ്തത് മലയാള നടികൂടിയായ സംയുക്ത വർമയെ ആയിരുന്നു, പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും. 13 വയസുള്ള ഒരു മകനും ഉണ്ട്. വിവാഹത്തിന് ശേഷം സിനിമ അഭിനയത്തിൽ നിന്നും വിടവാങ്ങിയ സംയുക്ത, ഇടക്ക് ഇരുവരും ഒന്നിച്ച് ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയിലേക്ക് സംയുക്ത തിരിച്ചു വരുന്നതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ബിജു മേനോൻ.

നിരവധി ആളുകൾ, സംയുക്ത സിനിമയിലേക്ക് എന്നാണ് തിരിച്ചെത്തുക എന്നുള്ള ചോദ്യവും ആയി എത്താറുണ്ട് എന്ന് ബിജു മേനോൻ പറയുന്നു, അതിന് വ്യക്തമായ ഉത്തരവും ഉണ്ട്, സിനിമയിൽ അഭിനയിക്കാൻ താൻ ഒരിക്കലും നിർബന്ധിച്ചിട്ടില്ല, സ്വതന്ത്രമായ തീരുമാനം എടുക്കാൻ ഉള്ള അവകാശം സംയുക്തക്ക് ഉണ്ട്. തങ്ങൾക്ക് ഒരു മകൻ ഉണ്ട് അവന്റെ കാര്യങ്ങളിൽ ആണ് സംയുക്ത കൂടുതൽ ശ്രദ്ധ നൽകുന്നത്, അഭിനയിക്കാൻ ഉള്ള താൽപ്പര്യം പ്രകടിപ്പിക്കാറെ ഇല്ല, എന്നാൽ അങ്ങനെ ഉള്ള സാഹചര്യം ഉണ്ടായാൽ സംയുക്തക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടും ഉണ്ട്. ബിജു മേനോൻ പറയുന്നു.

തന്റെ ചില കഥാപാത്രങ്ങൾ വളരെ മോശം ആണെന്ന് സംയുക്ത പറഞ്ഞിട്ടുണ്ട് എന്നും ബിജു മേനോൻ പറയുന്നു, എന്നാൽ ആ കഥാപാത്രങ്ങൾ ഏതൊക്കെ എന്ന് തുറന്ന് പറഞ്ഞാൽ ചിലർക്ക് വിഷമം ഉണ്ടാക്കും എന്നും അതിനാൽ അതിനെ കുറിച്ച് പറയുന്നില്ല എന്നും ബിജു മേനോൻ പറയുന്നു.