ഒരാൾ എനിക്ക് ജീവൻ നൽകി, മറ്റൊരാൾ എന്നെ ഞാനാക്കി; പ്രണയം പറഞ്ഞു റബേക്ക..!!

124

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാൾ ആണ് റബേക്ക സന്തോഷ്, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന പരമ്പരയിൽ കാവ്യ എന്ന വക്കീൽ വേഷത്തിൽ ആണ് റബേക്ക എത്തുന്നത്.

ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും എപ്പോഴും ആരാധർക്ക് വേണ്ടി എന്നും പങ്കുവെക്കുന്ന ആൾ ആണ് റബേക്ക.

ഇപ്പോഴിതാ നാല് വർഷമായി ഉള്ള തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് റബേക്ക. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിന്റെ സംവിധായകൻ ആയ ശ്രീജിത്ത് വിജയൻ ആണ് റബേക്കയുടെ കാമുകൻ.

സഹോദരിയുടെ മകന്റെ മാമ്മോദീസ ചടങ്ങിനിടെ അമ്മക്കും ശ്രീജിത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റബേക്ക തന്റെ പ്രണയം പറഞ്ഞത്.

ഒരാൾ എനിക്ക് ജീവൻ നൽകി, മറ്റൊരാൾ എന്നെ ഞാനാക്കി മാറ്റി, ഇതിൽ കൂടുതൽ ഞാൻ എന്താണ് ദൈവത്തോട് ചോദിക്കേണ്ടത്. ഇങ്ങനെ ആയിരുന്നു റബേക്ക സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഒരു സീരിയൽ വർക്കിന് ഇടയിൽ ആണ് റബേക്ക ശ്രീജിത്തിനെ പരിചയപ്പെട്ടത്, നമിതയും ബിബിനും നായിക നായകന്മാർ എത്തുന്ന മാർഗം കളിയാണ് ശ്രീജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.