ഇത്രയും വർഷമായില്ലേ, ഇനി കുഞ്ഞോക്കെ ഉണ്ടാവുമോ, ചാക്കോച്ചൻ നൽകിയ പോസിറ്റീവ് എനർജി മാഞ്ഞുപോയ നിമിഷങ്ങളെ കുറിച്ച് പ്രിയ..!!

54

നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ആയിരുന്നു കുഞ്ചാക്കോ ബോബനും പ്രിയക്കും ഇസഖാക്ക് പിറന്നത്, എന്നാൽ തങ്ങൾക്ക് കുട്ടി ജനിക്കാതെ ഇരിക്കുമ്പോഴും ഓരോ തവണ അതിനായി ശ്രമിക്കുമ്പോഴും പരാജയപ്പെടുമ്പോഴും ചാക്കോച്ചൻ നൽകിയ എനർജി വലുതായിരുന്നു.

ഓരോ നാളുകളും പ്രാർത്ഥനയോടെയും ചികിത്സയിൽ കൂടിയും ആണ് ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.

മറ്റുള്ളവരുടെയും സുഹൃത്തുക്കളുടെയും എല്ലാം കുട്ടികളുടെ ജന്മദിന ആഘോഷങ്ങൾക്ക് പോയി കഴിയുമ്പോൾ മനസിൽ തീരാവേദനയായി തങ്ങൾക്ക് ഒരു കുഞ്ഞു എന്നുള്ള വേദന വലിയ മുറിവായി മനസിൽ നിൽക്കാറുണ്ട്. എന്നാൽ, കരയുന്ന മനസ്സുമായി തിരിഞ്ഞു ഇറങ്ങുമ്പോൾ വലിയ കൂളിംഗ് ഗ്ലാസ് വെച്ചു ഞാൻ നടക്കുമ്പോൾ അവളുടെ അഹങ്കാരത്തിന് ഒരു കുറവില്ലല്ലോ എന്നു കരുതുന്നവർ ഒട്ടേറെ ആയിരിക്കും.

പ്രായം ഇത്രെയും ആയല്ലോ, മോളെ ഇതുവരെ കുഞ്ഞായില്ലേ, വർഷം ഇത്രയും ആയല്ലോ ഇനി ഒരു കുഞ്ഞാവാൻ പ്രയാസം ആയിരിക്കും, എന്നൊക്കെ പറയുന്ന വിഷ വിത്തുകൾ ആണ് നമ്മുടെ നാട്ടിൽ കൂടുതൽ, കുട്ടിക്ക് വേണ്ടി പ്രയത്നിക്കുന്നവർക്ക് ഇങ്ങനെ പറയുമ്പോൾ തകർന്ന് പോകും, ഇത്തരത്തിൽ പറയുന്നവരുടെ വാക്കുകൾ മൂലം ചാക്കോച്ചൻ നൽകിയ പോസിറ്റിവ് എനർജി എല്ലാം മാഞ്ഞു പോകുന്ന നിമിഷം ആണ്. പ്രിയ വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇങ്ങനെ പ്രതികരിച്ചത്.

You might also like