ആദിത്യനെ വിവാഹം കഴിച്ച അമ്പിളി ദേവി സീരിയലിൽ നിന്നും വിട പറയുന്നു; കാരണം ഇതാണ്..!!

49

ഏറെ വിവാദങ്ങളും വാർത്തകളിൽ ഇടം നേടിയതും ആയിരുന്നു ആദിത്യനും അമ്പിളി ദേവിയും തമ്മിൽ ഉള്ള വിവാഹം, ജനുവരിയിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്, എന്നാൽ വിവാഹം കഴിഞ്ഞു നാല് മാസങ്ങൾ പിന്നിടുമ്പോൾ സീരിയൽ ലോകത്ത് നിന്നും താത്കാലികമായി വിട പറയുകയാണ് അമ്പിളി ടിവി.

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും എങ്കിൽ കൂടിയും വിടപറയാതെ നിവർത്തി ഇല്ല എന്നാണ് സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തിയ അമ്പിളി ദേവി ആരാധകരോട് പറഞ്ഞത്.

മഴവിൽ മനോരമയിൽ എത്തുന്ന സ്ത്രീപദം എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് അമ്പിളി ദേവി അപ്രതീക്ഷിതമായി അഭിനയ ലോകത്ത് നിന്നും വിട പറയുന്നത്, ആദിത്യനുമായി വിവാഹം കഴിഞ്ഞ അമ്പിളി ഇപ്പോൾ മൂന്നര മാസം ഗർഭിണിയാണ്, അതുകൊണ്ട് തന്നെ പടവുകൾ കയറാനും ഇറങ്ങാനും കഴിയുന്നില്ല എന്നും യാത്ര ചെയ്യാനും ബുദ്ധിമുട്ട് ആണ് എന്നും താരം ലൈവിൽ പറയുന്നു. തനിക്ക് പകരം പരമ്പരയിൽ എത്തുന്ന താരത്തെ തന്നെ പോലെ തന്നെ സ്വീകരിക്കണം എന്നും താരം പറയുന്നു.

പരമ്പരയിൽ തനിക്ക് ഇത്രയും നാളും പിന്തുണ തന്ന പ്രേക്ഷകർക്കും അതുപോലെ തന്നെ അണിയറ പ്രവർത്തകർക്കും നന്ദി പറയാൻ അമ്പിളി മറന്നില്ല.

https://youtu.be/c0eZAgoW9h4