പാർവതിയുടെ ആ സ്വഭാവം ഒരിക്കലും കണ്ടു പഠിക്കരുത്; മകളോട് ജയറാം പറയുന്നത് ഇത്രമാത്രം..!!

121

മലയാളികൾക്ക് സുപരിചിതമായ താരജോഡികൾ ആണ് പാർവതിയും ജയറാമും. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇരുവരും തുടർന്ന് പ്രണയവും വിവാഹം കഴിക്കുകയും ആയിരുന്നു. ഇരുവരെയും ഇരു കയ്യും നീട്ടി സ്വീകരിച്ച മലയാളികൾ മകൻ കാളിദാസ് ജയറാമിന്റെ അഭിനയ പ്രവേശനവും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴുത്ത അച്ഛനും അമ്മയ്ക്കും സഹോരനും പിന്നാലെ അഭിനയ ലോകത്തിലേക്ക് എത്തിയിരിക്കുകയാണ് മാളവിക (malavika jayaram).

എന്നാൽ സിനിമയിൽ അല്ല താരം എത്തിയത് എന്ന് മാത്രം. മാളവിക ഫാഷൻ ലോകത്തിലേക്ക് ചുവട് വെക്കുന്നതിനൊപ്പം മോഡലിംഗും ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ ഒരു അഭിമുഖത്തിൽ പാർവതിയുടെ സ്വഭാവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം.

വിവാഹത്തിന് ശേഷം അഭിനയ ലോകത്തിൽ നിന്നും വിടപറഞ്ഞതാണ് പാർവതി. 28 വർഷങ്ങൾക്ക് മുമ്പായിരുന്നു 1992 സെപ്റ്റംബർ 7 നു ആയിരുന്നു ഇരുവരുടെയും വിവാഹം. അച്ഛനും മകനും സിനിമയുമായി തിരക്കിൽ ആകുമ്പോൾ എല്ലാ കാര്യങ്ങളും നോക്കുന്നത് പാർവതി ആണ്. പാർവതിയുടെ ഏത് സ്വഭാവം ആണ് മക്കൾക്ക് വേണ്ടത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. പഴയ ഒരു ഇന്റർവ്യൂവിൽ ജയറാം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

പാർവതിയുടെ എല്ലാ സ്വഭാവവും മക്കൾക്ക് വേണം എന്നായിരുന്നു ജയറാം പറഞ്ഞത്. അതിനൊപ്പം തന്നെ പാർവതിയുടെ ഏത് സ്വഭാവം ആണ് മക്കൾക്ക് വേണ്ടാത്തത് എന്നായിരുന്നു അടുത്ത ചോദ്യം. വിശേഷ ദിവസങ്ങളിൽ മുറുക്കുന്ന സ്വഭാവം ഉണ്ട് പാർവതിക്ക്. അത് ഒരിക്കലും കണ്ടു പടിക്കരുത് എന്നും അങ്ങനെ ചെയ്യരുത് എന്ന് മക്കളോട് പറയാറുണ്ട് എന്നും ആയിരുന്നു ജയറാം പറഞ്ഞത്.