ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരം ആണ് മലയാളി കൂടിയായ നയന്താര. മലയാളത്തിൽ മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും തമിഴിൽ അയ്യാ എന്ന ചിത്രത്തിൽ ശരത് കുമാറിന്റെ നായികയായി എത്തിയതോടെ താരത്തിന്റെ ശുക്രൻ തെളിഞ്ഞു എന്ന് വേണം പറയാൻ. എന്നാൽ നയന്താരക്ക് തമിഴകത്തെ പുതിയ വെല്ലുവിളിയായി മറ്റൊരു മലയാളി നടിയായ മാളവിക മോഹനൻ എത്തി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ.

Loading...

തമിഴിൽ രജനികാന്ത് നായകനായി എത്തിയ പെട്ട എന്ന ചിത്രത്തിൽ സുപ്രധാന വേഷം ചെയ്ത മാളവിക പിന്നീട് നായികയായി എത്തിയത് ഇളയദളപതി വിജയിയുടെ ആയിരുന്നു. മാസ്റ്റർ എന്ന ചിത്രം ആണ് താരം രണ്ടാമത് തമിഴിൽ അഭിനയിച്ച ചിത്രം. സിനിമ വൈറസ് വ്യാപനം മൂലം റീലീസ് ആയില്ല എങ്കിൽ കൂടിയും പോസ്റ്ററുകൾ നേരത്തെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ പ്രതിഫല തുക കേട്ട് അക്ഷരാർത്ഥത്തിൽ സിനിമ ലോകം ഞെട്ടി എന്ന് വേണം പറയാൻ. നാല് കോടി രൂപയോളം ആണ് നയന്താരയുടെ ഒരു ചിത്രത്തിൽ വാങ്ങുന്ന പ്രതിഫലം. എന്നാൽ മാളവിക പുതിയ ചിത്രത്തിൽ അഭിനയിക്കാൻ വാങ്ങിയത് 5 കോടി ആണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനകം തന്നെ ബോളിവുഡിലും മാളവിക അഭിനയിക്കാൻ പോയിരുന്നു.

ബിയോണ്ട് ക്ലൈഡ്‌സ് എന്ന ചിത്രത്തിലായിരുന്നു മാളവിക ഹിന്ദിയിൽ അഭിനയിച്ചത്. ഹിന്ദിയിൽ രണ്ടാമതൊരു ചിത്രം കൂടി ചെയ്യാൻ പോവുകയാണ് നടി. ശ്രീദേവി നായികയായി അഭിനയിച്ച മോം എന്ന ചിത്രമൊരുക്കിയ രവി ഉദയവർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മാളവിക വീണ്ടും ബോളിവുഡിലെത്തുന്നത്.

ചിത്രത്തിൽ ശക്തമായൊരു ആക്ഷനൊക്കെ ചെയ്യുന്ന കഥപാത്രമാണ് മാളവികക്ക് ലഭിച്ചിരിക്കുന്നത്.