ഭർത്താവ് ഭാര്യയോട് ചെയ്ത ക്രൂരതകൾ പലതും ഉണ്ടെങ്കിലും ഇത്രയും ക്രൂരമായ വാർത്ത ആദ്യമായി ആണ് എത്തുന്നത്, ഭാര്യയോടുള്ള ദേഷ്യം മൂലം ഭർത്താവ് യുവതിയുടെ രഹസ്യ ഭാഗത്ത് പ്ലാസ്റ്റിക്ക് വസ്തു തിരുകി കയറ്റിയത്. മോട്ടോർ സൈക്കിളിന്റെ ഹൻഡിലിൽ ഉള്ള പ്ലാസ്റ്റിക്ക് കവർ ആണ് യുവാവ് ഭാര്യയുടെ രഹസ്യ ഭാഗത്ത് തിരുകി കയറ്റിയത്.

മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്, ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിൽ ആണ് ഭർത്താവ് യുവതിയോട് ക്രൂരത നടത്താൻ കാരണം.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് സംഭവം ഉണ്ടായത്, നാണക്കേട് മൂലം യുവതി ഇത്രയും കാലം വിഷയം മറച്ചു വെക്കുക ആയിരുന്നു.

എന്നാൽ, അണുബാധയെ തുടര്‍ന്ന് വേദന സഹിക്കാനാകാതെ ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

മഹാരാജ യശ്വന്ത്‌റാവു ഹോസ്പിറ്റലിൽ സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് ഒടുവിൽ ആണ് ഉള്ളിലകപ്പെട്ട വസ്തു നീക്കം ചെയ്തത്.

ഇവരുടെ ഗർഭപാത്രവും കടന്ന് ചെറുകുടലിൽ തട്ടിയ നിലയിലായിരുന്നു പ്ലാസ്റ്റിക് ഗ്രിപ്പ്. കുറച്ചു കൂടി വൈകിയിരുന്നുവെങ്കിൽ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ച് ഓപ്പറേഷന്‍ ചെയ്യാൻ കഴിയാതെ വരുമായിരുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.