ലൂസിഫറിന് ഹൈപ്പ് നൽകാത്ത പ്രൊമോഷൻ; പക്ഷെ ആ അഴിച്ചിട്ട മുണ്ടൊന്ന് മടക്കി കുത്തിയാൽ ബോക്സോഫീസ് സ്റ്റീഫൻ നെടുമ്പള്ളിക്ക് മുന്നിൽ മുട്ടുമടക്കും..!!

22

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ ആവേശം ഇപ്പോൾ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. കാരണം, ആ രീതിയിൽ തന്നെ ഉള്ള പ്രൊമോഷൻ രീതികൾ ആണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രം, അതും ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം കൂടി ആകുമ്പോൾ ആരാധകർക്ക് തീർച്ചയായും മാസ്സ് പ്രതീക്ഷിക്കാം, എന്നാൽ അതിന് കുറിച്ചൊന്നും സംസാരിക്കാൻ സംവിധായകൻ അടക്കമുള്ള അണിയറ പ്രവർത്തകർ ആരും തയ്യാറായില്ല എങ്കിൽ കൂടിയും.

ലൂസിഫർ ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈന്മെന്റ് ആയിരിക്കും എന്നാണ് കലാഭവൻ ഷാജോണ് അഭിമുഖത്തിൽ വ്യക്തമാക്കിയത്. അത് തന്നെയാണ് ബാലയും ഇന്ദ്രജിത് സുകുമാരനും പറഞ്ഞത്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഹൈലൈറ്റ്, മോഹൻലാലിന് ഒപ്പം മഞ്ജുവും ടോവിനോയും ഇന്ദ്രജിത്തും ഒക്കെ കൂടുമ്പോൾ തീപാറുന്ന കാഴ്ചകൾ തന്നെ ആയിരിക്കും എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

അവസാനമിറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തമായി മോഹൻലാലിന്റെ ലുക്ക് തന്നെ ആരാധകരെ കോരിത്തരിപ്പിക്കുന്നത് ആണ്. അതോടൊപ്പം ഏറെ വർഷങ്ങൾക്ക് ഇപ്പുറം മോഹൻലാൽ ചെയ്യുന്ന രാഷ്ട്രീയ വേഷം കൂടിയാണ് ലൂസിഫറിലേത്.

വ്യത്യസ്തമായ രീതിയിൽ ഹൈപ്പ് കുറഞ്ഞ പ്രൊമോഷൻ തന്നെയാണ് ചിത്രത്തിന് ഇതുവരെ നൽകിയത് എങ്കിൽ കൂടിയും ഉടുത്തിരുന്ന മുണ്ട് ഒന്ന് മടക്കിക്കുത്തിയ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഹൈപ്പിന്റെ കാര്യത്തിൽ എന്നാണ് ഒരുപറ്റം പ്രേക്ഷകർ സാമൂഹ്യമാധ്യമങ്ങളിൽ പറയുന്നത്.

ബോക്സോഫീസ് വിറപ്പിക്കാൻ മോഹൻലാൽ മാത്രം മതിയപ്പോൾ, പൃഥ്വിരാജ് ആരാധകരും ടോവിനോ ആരാധകരും കൂടെ മഞ്ജു വാര്യർ ഫാൻസ് കൂടി എത്തുമ്പോൾ ആഘോഷങ്ങൾ പൊടിപൊടിക്കുക തന്നെ ചെയ്യും.

കഴിഞ്ഞ വർഷം വിമര്ശകരിൽ നിന്നും ഏറ്റുവാങ്ങി വിമർശന ശരങ്ങൾക്ക് ഉത്തരം നൽകാൻ കൂടിയാണ് മോഹൻലാൽ ആരാധകർ കാത്തിരിക്കുന്നത്. ആ കാത്തിരിപ്പ് മാർച്ച് 28ന് അവസാനം ആകുന്നത്.