എന്നെ ഭഗവതിയായി കണ്ട് കൈകളുയർത്തി തൊഴുന്നത് കണ്ടപ്പോൾ വിതുമ്പിപ്പോയി; ലക്ഷ്മി നക്ഷത്ര..!!

459

ഒട്ടേറെ താരങ്ങൾ മലയാളത്തിൽ ദിനംപ്രതി വരുന്നുണ്ട് എങ്കിൽ കൂടിയും അവതരണ രംഗത്തിൽ തിളങ്ങി നിൽക്കുന്നവർ വളരെ ചുരുക്കം മാത്രമാണ്. അത്തരത്തിൽ കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങൾ ആയി അവതരണ രംഗത്തിൽ സജീവമായി നിൽക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര.

ഫ്ലോവേർസ് ചാനലിൽ സ്റ്റാർ മാജിക്കിൽ അവതാരക ആയി എത്തിയപ്പോൾ ആണ് ലക്ഷ്മിക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചത്. ജീവൻ ടിവിയിൽ കൂടി ആണ് ലക്ഷ്മി അവതരണ രംഗത്തേക്ക് ചുവടുവെക്കുന്നത്. മോഡലിംഗ് രംഗത്തും സജീവമായ സാന്നിധ്യമാണ് ലക്ഷ്മി നക്ഷത്ര.

എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ അസുലഭ നിമിഷത്തെ കുറിച്ച് സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുകയാണ് താരം. ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് വേണ്ടി ഇത്തവണ ക്ഷണം ലഭിച്ചത് അവതാരകയും മോഡലുമായ ലക്ഷ്മി നക്ഷത്രയെ ആയിരുന്നു.

ഭഗവതിയായി താൻ എത്തിയപ്പോൾ ആ ചടങ്ങിൽ തനിക്ക് കിട്ടിയ സ്വീകരണത്തിൽ കണ്ണുകൾ നിറയുകയാണ് ഇപ്പോൾ ലക്ഷ്മിക്ക്. ചടങ്ങിലെ ചിത്രങ്ങൾ പങ്കു വെച്ച് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു…

ജീവിതത്തിൽ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബർ 16 ! വലിയ വിശിഷ്ട വ്യക്തികൾ പൂജിതയായ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേർത്തലയിലെ , ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോൾ സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല .

അവിടെ ചെന്നപ്പോൾ ആ ചടങ്ങിന്റെ ഭാഗമായപ്പോൾ , ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ ഒന്ന് വിതുമ്പി. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരുന്നു ! എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങൾ നിറഞ്ഞ ഒരു ദിവസത്തിനും എല്ലാരുടെയും സ്നേഹത്തിനും , മനസ്സു നിറയെ നന്ദി മാത്രം.