കുടുംബവിളക്ക് ലൊക്കേഷനിൽ ഞാൻ എഴുന്നേക്കാൻ പോലും കഴിയാതെ കരഞ്ഞുപോയി; ആ വേദനയെ കുറിച്ച് ആനന്ദ്..!!

82

മലയാളത്തിൽ ഇന്ന് ഏറെ ആരാധകരുണ്ട് സീരിയലുകൾക്ക്. കുടുംബ മനസുകൾ ഒന്നടങ്കം കാണുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ എട്ട് മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തിൽ നിൽക്കുന്ന സീരിയൽ കുടുംബത്തിന്റെ തീവ്രതയാണ് കാണിക്കുന്നത്.

സിനിമ താരം മീര വാസുദേവൻ ആണ് കേന്ദ്ര കഥാപാത്രം സുമിത്ര ആയി എത്തുന്നത്. ഭർത്താവിന് മറ്റൊരു സ്ത്രീയോട് അടുപ്പം തോന്നുകയും ഭാര്യയെ ഉപേക്ഷിച്ചു പോകുന്നതും ഒക്കെയാണ് കഥാവൃത്തം. ഇരുപത്തിയഞ്ച് വർഷങ്ങൾ നീണ്ടു നിൽക്കുന്ന സുമിത്രയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് സിദ്ധാർഥ് വേദികക്ക് ഒപ്പം പോകുന്നത്.

അച്ഛന്റെ അത്തരത്തിൽ ഉള്ള പ്രവർത്തികളിൽ പിന്തുണ നൽകുന്ന അമ്മയെ തള്ളിപ്പറയുന്ന അമ്മയുടെ വാക്കുകൾ കേൾക്കാത്ത മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ എത്തുന്നത് ആനന്ദ് ആണ്. എന്നാൽ താൻ യഥാർത്ഥ ജീവിതത്തിൽ ഒരിക്കൽ പോലും ഇങ്ങനെയല്ല എന്ന് ആനന്ദ് പറയുന്നത്.

തനിക്ക് ഏറ്റവും ഇഷ്ടമുള്ളയാൾ ആണ് തന്റെ അമ്മയെന്ന് ആനന്ദ് പറയുന്നു. നേരത്തെ സിനിമ നടൻ ശ്രീജിത്ത് രവി ചെയ്ത വേഷം ആയിരുന്നു അനിരുദ്ധിന്റേത്. താൻ ഈ കഥാപാത്രത്തിൽ മികവുള്ളതാണ് എന്ന് കേൾക്കുമ്പോൾ സന്തോഷം ഉണ്ടെന്നു ആനന്ദ് പറയുന്നു. തന്റെ വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷങ്ങൾ ആയി എന്ന് പറയുന്ന ആനന്ദ്.

താനും ഭാര്യയും പ്രണയിച്ചു വിവാഹം കഴിച്ചവർ ആണെന്നും പറയുന്നു. പഠന കാലം മുതൽ ഞങ്ങൾ ഒന്നിച്ച് ആയിരുന്നു എങ്കിൽ കൊടിയും അന്നുമുതൽ ഉള്ള പ്രണയം ഒന്നുമല്ല എന്നും എന്നാൽ പതുക്കെ പതുക്കെ പ്രണയത്തിൽ ആയതാണ് എന്നും ആനന്ദ് പറയുന്നു.

സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴും യൂട്യൂബ് വഴിയും അതോടൊപ്പം ഇൻസ്റ്റഗ്രാമിലും സസജീവമായി നിൽക്കുന്ന ആൾ കൂടിയാണ് ആനന്ദ്. സീരിയലിൽ അമ്മയുമായി ഒട്ടും അടുപ്പം കാണിക്കാത്ത മകനായി ആണ് ആനന്ദ് നാരായണൻ എത്തുന്നത്.

എന്നാൽ തങ്ങൾ എല്ലാവരും ഒരു കുടുംബം ആണെന്ന് കാണിക്കുന്ന കളി ചിരികൾ നിറഞ്ഞ ലൊക്കേഷൻ വിഡിയോകൾ പലപ്പോഴും താരം ഷെയർ ചെയ്യാറുമുണ്ട്. തന്റെ യഥാർത്ഥ ജീവിതത്തിൽ താൻ ഏറെ അമ്മയെ സ്നേഹിക്കുന്ന ആൾ ആണ്.

Kudumba vilakku serial

അത് തന്നെ അടുത്തറിയുന്നവർക്ക് നന്നായി അറിയാം. എല്ലാവരെയും പോലെ ഞാനും സിനിമയിൽ ഒരു വേഷം മോഹിക്കുന്നയാൾ ആണെന്ന് ആനന്ദ് പറയുന്നു. കുടുംബ വിളക്ക് ലൊക്കേഷനിൽ തനിക്ക് ഒരിക്കൽ പോലും മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ തനിക്ക് ഏറെ വേദന നൽകിയ ഒരു സ്വഭാവം ഉണ്ടായിട്ടുണ്ട്.

ഒരിക്കൽ ലൊക്കേഷനിൽ വെച്ച് വയ്യാതെ ആയി. വല്ലാത്ത പുറം വേദന ആയിരുന്നു. നേരത്തെ മുതൽ ഉള്ള പ്രശ്നം ആയിരുന്നു എന്നാൽ പെട്ടന്ന് കൂടിപ്പോയി. എഴുനേറ്റ് നിക്കാൻ പോലും കഴിയാത്ത അവസ്ഥ ആയിരുന്നു.

സെറ്റിൽ വെച്ച് ഞാൻ കരഞ്ഞുപോയി. അന്ന് എല്ലാവര്ക്കും ഭയങ്കര സങ്കടം ആയി. തന്നോട് എല്ലാവർക്കും ഇഷ്ടമാണ് എന്ന് അന്ന് തനിക്ക് മനസിലായി എന്ന് ആനന്ദ് പറയുന്നു.