അപകടത്തിൽ പാതി തളർന്ന കണ്ണനെ കൈവിടാതെ അമൃത; പ്രണയത്തിന് ഇപ്പോൾ ഇരട്ടി മധുരം..!!

29

യഥാർത്ഥ പ്രണയങ്ങൾ ഇങ്ങനെ ഒക്കെ ആണ്. അത് അങ്ങ് അറിഞ്ഞാൽ മനസിനെ വല്ലാതെ സന്തോഷിപ്പിച്ചു കളയും. അപ്പോഴത്തെ സുഖത്തിനായി പ്രണയം തോന്നുകയും കുടുമ്പത്തെയും മക്കളെയും ഉപേക്ഷിക്കുന്ന തന്റെ പാർട്ണറെക്കാൾ നല്ലൊരു ആളെ കാണുമ്പോൾ ഓടി മാറുന്നവരെ നമുക്ക് ഇടയിൽ ഒട്ടേറെ കാണാം.

എന്നാൽ അഞ്ചു വര്ഷ പ്രണയിച്ച കാമുകനെ അയാൾക്ക് അപകടം വന്നു വന്നു പോയിട്ടും കൈവിടാത്ത പ്രണയം. കഴിഞ്ഞ അഞ്ചു വർഷമായി കാണാനും അമൃതയും പ്രണയത്തിൽ ആണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 നു ഉണ്ടായ ഒരു അപകടത്തിൽ സ്‌പൈനൽ കോഡിന് തകരാര് പറ്റിയ കണ്ണൻ കിടപ്പിൽ ആകുക ആയിരുന്നു.

ഒരുപാട് നാളത്തെ ചികിത്സക്ക് ശേഷം കണ്ണൻ ഒരുവിധം ജീവിതത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. കണ്ണൻ അപകടത്തിൽ മരണക്കിടക്കയിൽ ആയപ്പോഴും താങ്ങും തണലുമായി അമൃത അരികിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ ജീവിതത്തിൽ എന്നും അമൃതയുടെ സ്നേഹ സാംമീപ്യം കണ്ണന് ഉണ്ടാവും. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ലളിതമായ ചടങ്ങിൽ അമൃതയെ കണ്ണൻ ജീവിതത്തിലേക്ക് സ്വാഗതം ചെയ്ത് കഴിഞ്ഞു.