രണ്ടര വയസുള്ള മകനെ കെട്ടിത്തൂക്കി അമ്മ; പിഞ്ചുകുഞ്ഞിന്റെ ജീവൻ തിരിച്ചുകിട്ടിയത് ഈ പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിൽ കൂടി..!!

160

പാലക്കാട് ചെർപ്പുളശ്ശേരിയിൽ അമ്മയുടെ കൈകളാൽ ജീവിതം ഒടുങ്ങേണ്ടിയിരുന്ന മകൻ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. അമ്മയും മകനും കെട്ടിത്തൂങ്ങി ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ ആണ് പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ സമയോചിതമായ ഇടപെടലിൽ കൂടി മകന്റെ ജീവിതം തിരിച്ചു കിട്ടിയത്.

പാലക്കാട് ചെർപ്പുളശേരി കുറ്റനാശേരി കാരയിൽവീട്ടിൽ ജ്യോതിഷ് കുമാറിന്റെ മകൻ ആണ് മരണത്തിന്റെ അവസാന നിമിഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. മുണ്ടൂർ ഔട്ട് പോസ്റ്റിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ ആയ നാട്ടുകൽ സി പ്രജോഷ് ആണ് കുട്ടിയെ സമയോചിതമായ ഇടപെടലിൽ കൂടി രക്ഷപ്പെടുത്തിയത്.

ഡിസംബർ 13 തിങ്കളാഴ്ച ആയിരുന്നു ഈ സംഭവം നടക്കുന്നത്. ജ്യോതിഷ് കുമാറിന്റെ ഭാര്യ 24 വയസുള്ള ജയന്തിയും രണ്ടര വയസുള്ള മകനും വീട്ടിൽ സാരിത്തുമ്പിൽ കെട്ടി തൂങ്ങിയത്. ജ്യോതിഷ് കുമാറിന്റെ വീടിന്റെ സമീപത്തിൽ ആയിരുന്നു പോലീസ് ഉദ്യോഗസ്ഥൻ പ്രജോഷിന്റെ ഭാര്യ വീട്.

ഭാര്യ വീട് സന്ദർശനം നടക്കുന്നതിന് ഇടയിൽ ആണ് അടുത്ത വീട്ടിൽ ഇത്തരത്തിൽ സംഭവം ഉണ്ടായി എന്ന് അറിയുന്നത്. വാതിൽ തുറക്കാൻ കഴിയുന്നില്ല എന്ന് അറിഞ്ഞു എത്തിയ പ്രജോഷ് ജനൽ തകർക്കുകയും അതിൽ കൂടി ജയന്തിയും മകനും സാരിത്തുമ്പിൽ നിൽക്കുന്നത് കാണുകയും ആയിരുന്നു.

തുടർന്ന് വാതിൽ പൊളിച്ച് അകത്തു വന്ന പ്രജോഷ് കുട്ടിക്ക് കൃത്രിമ ശ്വാസം നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ട് പോകുക ആയിരുന്നു. എന്നാൽ സംഭവ സ്ഥലത്തിൽ തന്നെ കുട്ടിയുടെ അമ്മ ജയന്തി മരിച്ചു. സംഭവം അറിഞ്ഞു എത്തിയ ജയന്തിയുടെ ഭർത്താവ് ജ്യോതിഷ് കുമാറും രക്ഷാപ്രവർത്തനത്തിൽ പങ്കാളി ആയി.

അതെ സമയം ജയന്തി ജീവൻ ഒടുക്കാൻ ഉള്ള കാരണം വ്യക്തമല്ല. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ ആണ് കാരണം എന്ന് അടുത്ത ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. നിലവിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ് കുട്ടി.

ജയന്തിയെ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ചടങ്ങുകൾക്കായി കുടുംബത്തിന് വിട്ട് നൽകി. മകൻ എങ്കിലും തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിൽ ആണ് ജ്യോതിഷ് കുമാർ. സംഭവത്തിൽ ദുരൂഹതകൾ അറിയുന്നതിനായി അന്വേഷണം പോലീസ് ആരംഭിച്ചു. ജ്യോതിഷ് കുമാറിനെ അടക്കം പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു.

Facebook Notice for EU! You need to login to view and post FB Comments!