മഞ്ജുവിന്റെ പ്രസംഗം വൈറൽ ആകുന്നു; സ്ത്രീകളുടെ അന്തസിനും മാന്യതക്കും മുറിവേല്പിക്കുന്നത് സമൂഹത്തിന്റെ പരാജയം..!!

30

സ്ത്രീ വിഷയങ്ങളെ കുറിച്ചു മൗനം വെടിഞ്ഞു തകർപ്പൻ പ്രസംഗം നടത്തി മഞ്ജു വാര്യർ. ജസ്റ് ഫോർ വുമൺ എന്ന ചടങ്ങിൽ ആയിരുന്നു മഞ്ജു വാര്യരുടെ തകർപ്പൻ പ്രസംഗം, അതും ഇംഗ്ലീഷിൽ. സ്ത്രീകളുടെ അന്തസിനും മാന്യതക്കും മുറിവേല്പിക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയം ആണെന്നാണ് മഞ്ജുവിന്റെ വാദം.

വീഡിയോ

മഞ്ജു വാര്യർ പറയുന്നത് ഇങ്ങനെ;

‘പുരസ്‌കാരങ്ങള്‍ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്‌കാരങ്ങളും പ്രോചദനത്തേക്കാള്‍ മുകളിലാണ്. ആ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു. ആരോ പറഞ്ഞിട്ടുണ്ട്, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്നു നിങ്ങളെ പഠിപ്പിക്കും. ഈ സായാഹ്നത്തില്‍ സ്ത്രീകള്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുപാടു സന്തോഷമുള്ള കാര്യങ്ങള്‍. സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നതും ഞാന്‍ ചിന്തിക്കുന്നതും. എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേല്‍ക്കുന്നുവോ, അത് നമ്മള്‍ ജീവിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനപരമായ സമൂഹത്തിന്റെ പരാജയമാണ്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകള്‍ക്കായി ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു. എല്ലായ്‌പ്പോഴും അവര്‍ക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാന്‍ വാക്കു നല്‍കുന്നു. അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊര്‍ജ്ജത്തിനും ഈ പുരസ്‌കാരം ഞാന്‍ സമര്‍പ്പിക്കുന്നു,’ മഞ്ജു പറഞ്ഞു

കുറെ കാലങ്ങളായി മലയാള സിനിമ മേഖലയിൽ അരങ്ങേറുന്ന സ്ത്രീ പക്ഷ വിഷയങ്ങളെ കുറിച്ചു മൗനം പാലിക്കുകയായിരുന്ന നടി, സ്ത്രീ പക്ഷത്തിന് വേണ്ടി ഇപ്പോൾ ശക്തമായ രീതിയിൽ ആണ് ഇപ്പോൾ പ്രതികരിക്കുന്നത്.

Facebook Notice for EU! You need to login to view and post FB Comments!