തുണിയഴിച്ചല്ല മാവേലിയെ സ്വീകരിക്കേണ്ടത്, വ്യത്യസ്തമായ ഓണം ഫോട്ടോഷൂട്ടുമായി മോഡൽ ജീവ..!!

2,438

ഓണം വരുമ്പോൾ എല്ലാ വിഭാഗത്തിൽ ഉള്ള ആളുകളും ഒരുപോലെ ആഘോഷിക്കും. മാധ്യമങ്ങളിൽ പരസ്യങ്ങൾ കൊണ്ട് നിറയും വീടുകളിൽ ഓണപൂക്കളവും ഓണസദ്യ കൊണ്ട് നിറയുമ്പോഴും കാലങ്ങൾ മാറുന്നതിന് അനുസരിച്ചു ഓണത്തിന് നിരവധി ഫോട്ടോഷൂട്ടുകൾ വരാറുണ്ട്.

അത്തരത്തിൽ ഒട്ടേറെ ഫോട്ടോഷൂട്ടുകൾ ഈ വർഷവും എത്തി. പാടത്തും വരമ്പത്തും അതുപോലെ ഓണക്കളിയും ഓണപ്പാട്ടുകളും എല്ലാം കോർത്തിണക്കിയുള്ള ഫോട്ടോഷൂട്ടുകൾ നടക്കുന്ന നടന്നിരുന്ന കാലഘട്ടത്തിൽ നിന്നുമാറി.

ഇപ്പോൾ മാവേലിയെ പൂക്കളമിട്ട് വരവേൽക്കുന്ന മലയാളികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്ന മോഡലുകൾക്ക് മുന്നിലേക്ക് വരേണ്ട അവസ്ഥയിലായി പാവം മാവേലി എന്ന് വേണം പറയാൻ.

എന്നാൽ അത്തരത്തിൽ ഉള്ള ഒട്ടേറെ ഫോട്ടോഷൂട്ടുകൾക്ക് ഇടയിൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നിരവധി നടത്തിയിട്ടുണ്ടെങ്കിൽ കൂടിയും ഓണത്തിന് വ്യത്യസ്തമായ ഫോട്ടോഷൂട്ടും വീഡിയോയുമായി എത്തിരിക്കുകയാണ് ജീവ നമ്പ്യാർ.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി മോഡലിംഗ് രംഗത്ത് സജീവമായ ആൾ ആണ് ജീവ നമ്പ്യാർ. കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തിൽ മോഡലിംഗ് രംഗത്തിന് ലഭിച്ച സമ്മാനം ആയിരുന്നു ജീവ.

ഭർത്താവിനൊപ്പം ഔട്ടിങ് പോകുമ്പോൾ എടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ അടക്കം പോസ്റ്റ് ചെയ്യുകയും തുടർന്ന് ജീവയിൽ മോഡൽ ആകാനുള്ള ഭംഗി ഫോട്ടോഗ്രാഫർ അമൽ മോഹൻ കണ്ടെത്തുന്നതോടെയാണ് ജീവ മോഡൽ ആയി വരുന്നത്.

സ്ലിം ബ്യുട്ടികൾ മാത്രം ഉണ്ടായിരുന്ന വെളുത്ത പെൺകുട്ടികൾ മാത്രം ഉള്ള മോഡൽ ലോകത്തിൽ തടിയും പ്രായവും നിറവും ഒന്നും പ്രശ്നമല്ല എന്ന് എനിക്ക് മുന്നേ നിരവധി ആളുകൾ തെളിയിച്ചിട്ടുണ്ട്.

ഞാനും അത് ഇപ്പോൾ പ്രാവർത്തികമാക്കി എന്ന് വേണം പറയാൻ എന്ന് ജീവ പറയുന്നത്. മൈ ഡ്രീം ഫോട്ടോഗ്രാഫി ആണ് ഓണത്തിന് ജീവയുടെ ഓണം ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. കോസ്റ്റിയും ഡിസൈൻ ചെയ്തിരിക്കുന്നത് റിജോയ് തോമസ് ആണ്.

ഓണപ്പൂക്കളമിട്ട് മാവേലിക്കായി കാത്തിരിക്കുകയും മാവേലിയുടെ അനുഗ്രഹം സ്വീകരിക്കുകയും ചെയ്യുന്ന ഒരു സ്റ്റോറിയുടെ രൂപത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

കൂടാതെ പഴയ നടി വിധുബാലക്ക് ട്രൈബ്യുട്ട് നൽകുന്ന ഒരു വീഡിയോ കൂടിയുണ്ട്. അശ്വിനും ജീവയും ചേർന്നാണ് പഴയ ഹിറ്റ് ഗാനം വൃശ്ചിക പെണ്ണ് അഭിനയിച്ചിരിക്കുന്നത്.