മലയാളത്തിൽ ആർക്കൊക്കെ വഴങ്ങി കൊടുത്തിട്ടുണ്ട്; കൃത്യമായി പറഞ്ഞു ഇനിയ..!!

250,077

അടുത്ത കാലങ്ങളിൽ ആയി ഒരുപാട് ഗ്ലാമർസ്സ് വേഷങ്ങളിലെത്തിയ താരം ആണ് ഇനിയ. മലയാളത്തിലും തമിഴിലുമായി നിരവധി നല്ല കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്. 2005 മുതൽ സിനിമ ലോകത്ത് എത്തിയ താരം ശ്രദ്ധിക്കപ്പെടാൻ കുറച്ചു സമയം എടുത്തു. ഇപ്പോൾ കൂടുതലും ഗ്ലാമർ വേഷങ്ങളിൽ ആണ് എത്തുന്നത്.

പക്ഷെ പ്രേക്ഷകരുടെ ഹൃദയത്തിൽ നിൽക്കുന്ന കരുത്തുറ്റ കുറേ കഥാപാത്രം അവതരിപ്പിക്കാനും താരത്തിനു കഴിഞ്ഞു എന്നത് സത്യം ആണ്. ഒരുപാട് വിവാദങ്ങളും മോശമായ രീതിയിൽ ഉള്ള സംസാരങ്ങളും ഒക്കെ താരത്തെ തേടി എത്തിയിട്ടുണ്ട്. അത്തരത്തിൽ ആളുകൾ സംസാരിച്ച കാര്യത്തെ കുറിച്ച് താരം മനസ്സ് തുറന്നത് ഇങ്ങനെ ആണ്.

മലയാള ചലച്ചിത്ര മേഖലയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച തന്നോട് പലരും ഈ രംഗത്ത് പലർക്കും വഴങ്ങേണ്ടി വന്നിട്ടില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരുപാട് നല്ല സിനിമകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്നോട് ഇങ്ങനെ ഒരു സംശയം പലരും ചോദിക്കുന്നത്.

സിനിമാ മേഖലയിൽ വന്ന് ഇത്രയും കാലത്തിനു ഇടയിൽ തനിക്ക് യാതൊരു മോശപ്പെട്ട അനുഭവവും ഉണ്ടായിട്ടില്ല. നമ്മൾ എങ്ങനെയാണ് ഈ മേഖലയെ നോക്കി കാണുന്നത് അതുപോലെയായിരിക്കും ഈ മേഖല നമുക്ക്. നമ്മൾ നിൽക്കേണ്ട സ്ഥാനത്ത് നിൽക്കുക ആണ് എങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് ആണ് ഇത് പറയുന്നത്. ഒരു അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്.

നിരവധി പരമ്പരകളിലും ഹൃസ്വ ചിത്രങ്ങളിലും ബാലതാരമായി എത്തി ആയിരുന്നു ചലച്ചിത്ര ലോകത്ത് താരത്തിന്റെ അരങ്ങേറ്റം. വയലാർ മാധവിക്കുട്ടിയുടെ ഓർമ്മ ശ്രീഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങളിൽ തന്റെ അഭിനയ മികവ് താരം തെളിയിച്ചിരുന്നു.

ഹ്രസ്വ ചിത്രങ്ങളിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂട്ടിലേക്ക് എന്ന ചിത്രമാണ്. പിന്നീട് സൈറ ദലമർമ്മരങ്ങൾ ഉമ്മ തുടങ്ങി സിനിമകളിലേക്ക് കാലെടുത്തു വച്ചു. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം നിരവധി പരസ്യചിത്രങ്ങളിൽ മോഡൽ ആയി തിളങ്ങി. പിന്നീട് മിസ്സ് ട്രിവാൻഡ്രം ആയി.

അയാൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തിൽ എന്നിവ ഒക്കെ താരത്തിന്റെ ശ്രെദ്ധ നേടിയ ചിത്രങ്ങൾ ആണ്. ജയറാം നായകൻ ആയ ആകാശമിട്ടായി എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച ഒന്നായിരുന്നു. അതുപോലെ ബിജുമേനോന്റെ നായിക ആയി എത്തിയ സ്വർണ്ണകടുവയിലെ കഥാപാത്രം ശ്രെദ്ധ നേടി . മലയാള ചലച്ചിത്രമായ ചാപ്പാകുരിശിന്റെ തമിഴ് റീമേക്കിലും കരുത്തുറ്റ ഒരു കഥാപാത്രം അഭിനയിക്കാൻ ഉള്ള ഭാഗ്യം താരത്തിനു ലഭിച്ചു .