ട്രെയിനിലെ ലേഡീസ് ഒൺലി കോച്ചുകൾ റെയിൽവേ നിർത്തുന്നു..!!

44

കോച്ചുകളുടെ ലഭ്യത കുറയുന്നത് മൂലം ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റുകൾ റെയിൽവേ നിർത്തുന്നു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം – ചെന്നൈ മെയിലും, കൊച്ചുവേളി – ബംഗളൂരു മെയിലും ആണ് ലേഡീസ് കമ്പാർട്ട്‌മെന്റുകൾ റെയിൽവേ ഒഴുവാക്കിയത്. ബസിൽ ഒക്കെ ഉള്ളത് പോലെ നിശ്ചിത സീറ്റുകൾ സ്ത്രീകൾക്ക് വേണ്ടി ജനറൽ കമ്പാർട്ട്‌മെന്റുകാലിൽ5 ഒരുക്കുകയാണ് റെയിൽ വേ.

സംവരണ സീറ്റുകൾ മനസിലാക്കുന്നതിനായി ബസിലേത് പോലെ സ്റ്റിക്കേറുകൾ പതിക്കും. റെയിൽവേ ഇതിന് വേണ്ടി മുൻകൂർ അറിയിപ്പുകൾ ഒന്നും നൽകാത്തത് യാത്രക്കാരെ ആശയക്കുഴപ്പത്തിൽ ആക്കി. ആദ്യം തീരുമാനിച്ചിരിക്കുന്ന ഈ രണ്ട് ട്രെയിനുകളിൽ മൂന്ന് ജനറൽ കമ്പാർട്ട്‌മെന്റുകലൈക്5 ഒന്നിൽ ഒന്നു മുതൽ 30 വരെയുള്ള സീറ്റുകൾ ആണ് സ്ത്രീകൾക്ക് വേണ്ടി ഒഴിച്ചിട്ടിരിക്കുന്നത്.

സംവരണ സീറ്റുകളില്‍ ഇരിക്കുന്ന പുരുഷന്മാരെ ടിക്കറ്റ് പരിശോധകരും റെയില്‍വേ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നീക്കുന്നത്. പലര്‍ക്കും ഇതിന്റെ പേരില്‍ പിഴയും ചുമത്തി. സുരക്ഷാ മുന്‍നിര്‍ത്തിയാണ് ട്രെയ്‌നുകളില്‍ ലേഡീസ് കോച്ചുകള്‍ അനുവദിച്ചത്. എന്നാല്‍ പുതിയ സംവരണ രീതി സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും ആശങ്കയുണ്ട്. കോച്ചുകളുടെ ക്ഷമമാണ് റെയിൽവേ ഇതിനായി പറയുന്നത് എങ്കിലും വരും ദിവസങ്ങളിൽ എന്താകും എന്നു കാത്തിരുന്നു കാണേണ്ടിവരും

Facebook Notice for EU! You need to login to view and post FB Comments!