ഞാൻ തടികുറച്ചപ്പോൾ ആർക്കും വേണ്ട; ഐഡിയ സ്റ്റാർ സിങ്ങർ താരം ജീവിക്കാൻ വേണ്ടി ഓട്ടോ ഓടിക്കുന്നു..!!

64

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു കാലത് കണ്ടിരുന്ന റിയാലിറ്റി ഷോ ആണ് ഐഡിയ സ്റ്റാർ സിങ്ങർ. മലയാളത്തിൽ ഒന്നും ശ്രദ്ധേയമായ ഒട്ടേറെ ഗായകർ എത്തിയത് ഈ വേദിയിൽ നിന്നും ആണ്. അത്തരത്തിൽ മലയാളികൾക്ക് സുപരിചിതയായ ഒരു ഗായകൻ ആണ് കൊല്ലം സ്വദേശിയായ ഇമ്രാൻ ഖാൻ. ശാസ്ത്രീയ സംഗീതം പേടിക്കാതെ തന്നെ ആലാപന രംഗത്ത് തന്റേതായ ഇടം ഉണ്ടാക്കിയ ഇമ്രാൻ ഖാൻ 2009 ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ സെമി ഫൈനൽ വരെ എത്തിയ മത്സരാർത്ഥി ആണ്.

വിജയി ആയില്ലെങ്കിൽ കൂടിയും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തന്റെ വണ്ണത്തിൽ കൂടി ആയിരുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ നിന്നും പുറത്തായി എങ്കിലും ഗാനമേളകളിൽ സജീവ സാന്നിധ്യമായിരുന്ന ഇമ്രാന്റെ 200 കിലോയിൽ അധികമുള്ള ശരീരം ഭാരം ഒരു ശാസ്ത്രക്രിയയിലൂടെ കുറയ്ക്കുകയിരുന്നു. പിന്നീട് ഗാനമേളയിൽ അവസരം കുറഞ്ഞത് കാരണം ഗൾഫിലേക്ക് പോയ ഇമ്രാൻ അച്ഛന്റെ മരണം കാരണം നാട്ടിലേക്ക് തിരിച്ചു വരുകയിയിരുന്നു. ശരീരത്തിന്റെ ഭാരം കുറഞ്ഞതോടെ അവസരങ്ങൾ നഷ്ടമായി എന്നാണ് ഇമ്രാൻ പറയുന്നത്.

ജീവിത മാർഗത്തിനായി താരം ഇപ്പോൾ കൊല്ലം പള്ളിമുക്കിലെ ഓട്ടോ ഡ്രൈവറായി ജോലി നോക്കി വരുകയാണ്. സർജറി കഴിഞ്ഞതോടെ 200 ൽ നിന്നും 110 കിലോയായി മാറിയെന്നും പക്ഷേ അതോടെ ആരും തിരിച്ചറിയാത്ത അവസ്ഥയായെന്നും തടിയുണ്ടായിരുന്നേൽ അവസരം കിട്ടിയെന്നെ പക്ഷേ ജീവിതമല്ലേ വലുതെന്നും താരം ചോദിക്കുന്നു. ഇപ്പോൾ 250 രൂപ വാടക കൊടുത്താണ് ഇമ്രാൻ ഓട്ടോ ഓടിക്കുന്നത് ഉത്സവ സീസണിൽ ഗാനമേളയിൽ പാടി സ്വന്തം കാശ് കൊണ്ട് ഓട്ടോ വാങ്ങിക്കാൻ ഇരുന്നെങ്കിലും അതും കൊറോണ കൊണ്ട് പോയെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

സ്റ്റാർ സിംഗറിൽ ഒപ്പമുള്ളവർ എല്ലാം നല്ല നിലയിൽ എത്തിയെങ്കിലും ഇമ്രാൻ അതിൽ ഒന്നും പരിഭവമില്ല മറിച്ചു ഓട്ടോ ഓടിക്കുന്നതിന് ഒപ്പം ഗാനമേളകളും മറ്റും ലഭിക്കാനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം. ഓട്ടോ ഓടിക്കുന്ന തൊഴിലിന് ഒപ്പം സംഗീതവും താരം കാത്തുസൂക്ഷിക്കുന്നുണ്ട്. ശരീര ഭാരം അമിതമായ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനാലാണ് താരം സർജറിയിലൂടെ ഭാരം കുറച്ചത്. തടി പോയതോടെ ആരും തിരിച്ചു അറിയാതെ തനിക്ക് അവസരങ്ങൾ മാത്രം അല്ല. പ്രണയിനിയും നഷ്ടം ആയി എന്ന് പറയുന്നു ഇമ്രാൻ.

തന്നെ സഹായിക്കാൻ ഒട്ടേറെ നല്ല മനസുകൾ വന്നു എങ്കിൽ കൂടിയും തനിക്ക് പണം തന്നു സഹായിക്കാതെ നല്ല ഗാനമേളകൾ പാടാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി തരണം എന്നാണ് ഇമ്രാൻ പറയുന്നത്. ഐഡിയ സ്റ്റാർ സിംഗറിൽ തിളങ്ങിയ സമയത്തായിരുന്നു പ്രണയം ഉണ്ടായിരുന്നത്. കാലം അതും കൊണ്ട് പോയി എന്നും സിനിമയിൽ പാടാൻ കഴിയാത്തതിൽ ഒരിക്കൽ പോലും വിഷമം ഉണ്ടായി ഇല്ല എങ്കിൽ കൂടിയും തടി കുറച്ചതിൽ പലപ്പോഴും വിഷമം തോന്നിട്ടുണ്ട് എന്ന് താരം പറയുന്നു.