18 വർഷമായി ഭാര്യക്കായി കാത്ത് വെച്ച ഫോൺ; കണ്ണീരിൽ കുതിർന്ന കഥ..!!

49

ഭാര്യ ഭർതൃ സ്നേഹങ്ങൾ നമ്മൾ ഒത്തിരി കണ്ടിട്ടുണ്ടാകാം, ദുബായിൽ നിന്നും ഗാസയിലേക്ക് മടങ്ങുമ്പോൾ ആണ് പലസ്തീൻ സ്വദേശിയായ സഫ്ത്താവിയെ ഇസ്രായേൽ സൈന്യം പിടിച്ചത്, അതും രണ്ടായിരത്തിൽ പതിനെട്ട് വർഷങ്ങൾക്ക് മുമ്പ്, റഫാ അതിർത്തിയിൽ വെച്ചു പിടിക്കപ്പെടുമ്പോൾ കൈയിൽ ഉള്ള എല്ലാ സാധന സാമഗ്രികളും സൈന്യം പിടിച്ചു വാങ്ങിയിരുന്നു.

എന്നാൽ ഒന്നും മാത്രം സഫ്ത്താവി നൽകിയില്ല, ആരും കാണാതെ സൂക്ഷിച്ചു വെച്ചു, ഒരു ദിവസമല്ല, 6570 ദിവസമാണ് അയാൾ പ്രിയതമക്ക് ആ സമ്മാനം സൂക്ഷിച്ചുവെച്ചത്. ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോൾ വാങ്ങിയ നോക്കിയ ഫോൺ ആണ്, ജയിൽ വാസം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ സഫ്ത്താവി ഭാര്യക്ക് നൽകിയത്, ആ അസുലഭ നിമിഷത്തിന്റെ ഫോട്ടോ മകൾ ആണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

https://youtu.be/KSUu79pfnGM