മൊബൈൽ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു, ഹൈസ്‌കൂൾ വിദ്യാർത്ഥിനികൾ ഒളിച്ചോടി..!!

51

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ചേച്ചി ശാസന നൽകിയത് മൂലം സഹോദരി പരീക്ഷ തലേന്ന് ആത്മഹത്യ ചെയ്ത വാർത്ത നമ്മൾ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ മറ്റൊരു മൊബൈൽ ഫോൺ വാർത്ത കൂടി.

ഫോൺ ഉപയോഗിച്ചതിന് വീട്ടിൽ ശാസിച്ചത് മൂലം രണ്ട് പെണ്കുട്ടികൾ ഒളിച്ചോടാൻ തീരുമാനിച്ചത്. രാവിലെ സ്‌പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥിനികൾ, വീട്ടിൽ ഞങ്ങൾ പോകുകയാണ് അന്വേഷിക്കേണ്ട എന്ന് കത്തും എഴുതി വെച്ചിരുന്നു.

https://www.facebook.com/481923915649326/posts/556199821555068/

കത്ത് കിട്ടിയ ഉടനെ കുടുംബം പോലിസിൽ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് പെണ്കുട്ടികളുടെ സുഹൃത്തുക്കളുമായി പോലീസ് സംസാരിക്കുന്നു, അതിൽ ഒരാൾ വിളിക്കും എന്നുള്ള സാധ്യത മനസിലാക്കിയ പോലീസ്, സുഹൃത്തിനോട് തന്ത്ര പൂർവം സംസാരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു.

തുടർന്ന്, രാത്രി 10.30 ഓടെ പെണ്കുട്ടിയിൽ ഒരാൾ സുഹൃത്തിനെ ഫോൺ ചെയ്യുന്നു, തങ്ങൾ ചെന്നൈക്ക് പോകുക ആണെന്നും ബസിൽ ആണെന്നും കുട്ടി സുഹൃത്തിനോട് പറയുന്നു, ഫോൺ നമ്പർ മറ്റൊരു യാത്രക്കാരന്റെ ആണെന്ന് പറഞ്ഞു വിദ്യാർത്ഥിനികൾ, ഉടൻ തന്നെ പോലിസ് സൈബർ സെല്ലിന്റെ സഹായം തേടുകയും ബസ് സേലത്ത് ആണെന്ന് കണ്ടെത്തുകയും ചെയ്തു.

തുടർന്ന്, പോലീസ് ഫോണിന്റെ ഉടമയുമായി ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവ്വം പറഞ്ഞു മനസിലാക്കുകയും തുടർന്ന് കണ്ടക്ടർക്ക് ഫോൺ കൈമാറി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു.

പൊലീസിന്റെ കൃത്യമായ ഇടപെടൽ മൂലം ആണ് ഒറ്റ ദിവസം കൊണ്ട് കുട്ടികളെ വീട്ടിൽ തിരിച്ചു എത്തിക്കാൻ കഴിഞ്ഞത്.

Facebook Notice for EU! You need to login to view and post FB Comments!