ഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദിന് തന്നെ നൽകും; വിവാദങ്ങളിൽ നിന്നും തലയൂരി ദേവസ്വം ബോർഡ്..!!

66

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹിന്ദ്ര ഥാർ ലേലം വിളിച്ചു എടുത്ത അമൽ മുഹമ്മദ് അലിക്ക്തന്നെ നൽകാൻ ദേവസ്വം ബോർഡ് തീരുമാനം. നേരത്തെ നൽകില്ല എന്നുള്ള തീരുമാനത്തിലും അതോടൊപ്പം പുതിയ ലേലം വേണം എന്നുള്ള തീരുമാനത്തിലും ആയിരുന്നു ദേവസ്വം ബോർഡ്.

എന്നാൽ ഇപ്പോൾ വിവാദങ്ങൾക്ക് വഴി വെക്കാതെ എറണാകുളം ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലിക്ക് തന്നെ നൽകാൻ ഉള്ള തീരുമാനത്തിൽ ആണ് ദേവസ്വം ബോർഡ്. 1510000 രൂപക്ക് ആണ് അമൽ ലേലം നേടിയത്.

ഏറെ വാർത്തകൾ നിറഞ്ഞ ലേലം ആണെങ്കിൽ കൂടിയും ഒരാൾ മാത്രം ആയിരുന്നു ലേലത്തിൽ പങ്കെടുത്തത്. അമൽ മുഹമ്മദ് അലിക്ക് വേണ്ടി തൃശൂർ എയ്യാൽ സ്വദേശിയും ഗുരുവായൂരിൽ ജ്യോൽസ്യനുമായ സുഭാഷ് പണിക്കർ ആണ് ലേലം വിളിക്കാൻ എത്തിയത്.

ഒരാൾ മാത്രം എത്തിയതിൽ ഉണ്ടായ ആശങ്കകൾ മൂലം ആദ്യം ലേലം അംഗീകരിച്ച ദേവസ്വം ബോർഡ് പിന്നീട് ആക്കര്യത്തിൽ നിന്നും പിന്മാറുക ആയിരുന്നു.

തുടർന്ന് ഭരണ സമിതി യോഗത്തിൽ അന്തിമ തീരുമാനം എടുത്ത ശേഷം മാത്രമേ അംഗീകരിക്കാൻ കഴിയുക ഉള്ളൂ എന്നുള്ള തീരുമാനത്തിൽ ദേവസ്വം ചെയർമാൻ കെബി മോഹൻ ദാസ് അറിയിച്ചതോടെ സംഭവം വിവാദത്തിൽ ആയത്.

ഇതോടെ ലേലം വിളിച്ച സുഭാഷ് ഇതിനെതിരെ രംഗത്ത് വന്നു. ലേലം ഉറപ്പിച്ചതിനാൽ അതിൽ മാറ്റം വരുത്തരുതെന്നും വാക്ക് മാറ്റുന്നത് ശരിയല്ല എന്നും സുഭാഷ് പറഞ്ഞിരുന്നു.

അമൽ മുഹമ്മദിന്റെ മകന് 21 വയസ്സാണെന്നും 21 ലക്ഷം വരെ തങ്ങൾ വിളിക്കാൻ റെഡിയായിരുന്നുവെന്നും സുഭാഷ് പറഞ്ഞിരുന്നു. പിന്നാലെ ഇന്ന് കൂടിയ ഭരണസമിതി യോഗം വാഹനം ലേലത്തിൽ വിളിച്ച ആൾക്ക് തന്നെ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ഇതിനിടെ 21 ലക്ഷം രൂപയ്ക്ക് വാഹനത്തിന് നൽകാനാകുമോ എന്ന് ദേവസ്വം ഭരണസമിതി ഇന്ന് ആരാഞ്ഞു. എന്നാൽ 14 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വാഹനം താൻ 1510000 രൂപയ്ക്കാണ് ലേലത്തിൽ പിടിച്ചത്.

ജി എസ് ടി അടക്കം 18 ലക്ഷത്തോളം രൂപ മുടക്കേണ്ടി വരുമെന്നും 18 -ാം തിയതി ലേലത്തിൽ വിളിച്ച തുകയ്ക്ക് തന്നെ വാഹനം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമൽ ദേവസ്വം സമിതിയെ അറിയിച്ചു.

Facebook Notice for EU! You need to login to view and post FB Comments!