Categories: Gossips

ഫിയോക്ക് പ്രസിഡന്റിന്റെ സ്വാർത്ഥ താല്പര്യമാണ് ഇതെല്ലാം; ആന്റണി പെരുമ്പാവൂരിലെ പൂർണമായും ഇല്ലാതെയാക്കാനുള്ള ശ്രമമോ; റിപ്പോർട്ട് ഇങ്ങനെ..!!

മരക്കാർ വിഷയവും ആയി ബദ്ധപ്പെട്ടുള്ള ചൂടുള്ള ചർച്ചകൾ നടത്തുമ്പോൾ ആന്റണി പെരുമ്പാവൂർ വൈസ് ചെയർമാൻ ആയിരിക്കുന്ന തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആണ് ആന്റണി പെരുമ്പാവൂരിന് എതിരെ ആദ്യമായി രംഗത്ത് വന്നത്.

തുടർന്ന് പ്രത്യേകിച്ച് പ്രകോപനം ഒന്നും ഉണ്ടാവാതെ തന്നെ പൃഥ്വിരാജ് , ആന്റണി പെരുമ്പാവൂർ എന്നിവരെ വിലക്കണം എന്നുള്ളത് അടക്കം സംഘടനാ തീരുമാനം ഉണ്ടാക്കുന്നു. ഇത്രയും കാലത്തിന് ഇടയിൽ ആന്റണി പെരുമ്പാവൂർ ആകെ ഒരു ചിത്രം മാത്രമാണ് ഓടിട്ടിക്ക് കൊടുത്തിട്ടുള്ളൂ എന്നിരിക്കെ ആണ് ഈ സംഭവം.

മലയാളത്തിൽ നിരവധി പ്രമുഖരായ നടന്മാരുടെയും ചിത്രങ്ങൾ ഒടിടിയിൽ പോയപ്പോൾ ആയിരുന്നു പ്രത്യേകിച്ച് ആന്റണി പെരുമ്പാവൂരിലേക്ക് തിരിഞ്ഞ ത് എന്നുള്ളത് തന്നെയാണ് വിചിത്രം. തുടർന്ന് ഫിയോക്ക് സംഘടനയിൽ രഹസ്യ വോട്ടിങ് നടന്നു.

തുടർന്ന് നടപടികൾ എന്താണ് എന്ന് പുറത്തു വരുന്നതിന് മുന്നേ ആന്റണി പെരുമ്പാവൂർ ഫിയോക് വൈസ് ചെയർമാൻ സ്ഥാനം രാജിവെക്കുന്നു. എന്നാൽ ഫിയോക്ക് പ്രസിഡണ്ട് തുടർന്ന് നടത്തുന്ന പ്രസ്താവനകളുടെ ഘോഷയാത്ര തന്നെ ആയിരുന്നു ഉണ്ടായത്.

മോഹൻലാൽ ചതിയൻ ആണെന്നും ആന്റണി പെരുമ്പാവൂർ ലാഭം മാത്രം നോക്കുന്ന ബിസിനസ് മാൻ മാത്രം ആണെന്നും വിജയകുമാർ പ്രസ്താവന നടത്തിയത്.

തുടർച്ചയായി പ്രസ്താവനകൾ ഇറക്കുമ്പോൾ ഒരിക്കൽ പോലും അവർ ആന്റണി പെരുമ്പാവൂർ ആയി ചർച്ച നടത്തിയത് ആയോ മോഹൻലാൽ ആയോ പ്രിയദർശൻ ആയി സംസാരിച്ചത് ആയോ പറയുന്നില്ല.

ഇതെല്ലാം വ്യക്തി വൈരാഗ്യം കൊണ്ടാണ് എന്ന് മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി വിമൽ കുമാർ പറയുന്നത്. കേരളത്തിൽ നിര്മ്മാണ കമ്പനിക്ക് ഒപ്പം നിരവധി തീയറ്റർ ഉള്ളയാൾ കൂടിയാണ് ആന്റണി പെരുമ്പാവൂർ.

ആശിർവാദ് സിനിമാസിന്റെ പുത്തൻ തീയറ്റർ കോംപ്ലക്സ് പത്തനാപുരത്ത് വരുന്നതോടെ വിജയകുമാറിന്റെ തീയറ്ററായ അഞ്ചൽ വർഷയിൽ മോഹൻലാൽ സിനിമകൾ കളിക്കാനുള്ള സാധ്യതകൾ ഇല്ലാതെയാകും.

അത് തന്നെയാണ് ആന്റണി പെരുമ്പാവൂർ ചിത്രങ്ങൾ പൂർണമായും തീയേറ്ററിൽ നിന്നും ഒഴുവാക്കുന്ന രീതിയിൽ ഉള്ള നടപടിയിലേക്ക് ഒരു സംഘടനയുടെ മറവിൽ വിജയകുമാർ നടത്തുന്ന നീക്കം എന്നാണ് ആരോപണം.

ഓൾ കേരളം മോഹൻലാൽ ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ജെനെറൽ സെക്രട്ടറി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു..

മരക്കാർ വിവാദം….
ഞാൻ മനസ്സിലാക്കിയ കാര്യം. ഫിയോക് പ്രസിഡൻറ് വിജയകുമാർ അദ്ദേഹത്തിന് അഞ്ചൽ വർഷ എന്നുപറയുന്ന തീയറ്റർ ഉണ്ട് അയാളുടെ വിഷയം പത്തനാപുരത്ത് ആൻറണി പെരുമ്പാവൂർ തിയേറ്റർ കോംപ്ലക്സ് വരുന്നുണ്ട് അതു വന്നു കഴിഞ്ഞാൽ മോഹൻലാലിന്റെ സിനിമകൾ ഇയാളുടെ തീയേറ്ററിൽ കിട്ടില്ല എന്നുള്ളതാണ്.

സിമ്പിളായി ഞാൻ പറയാം… എനിക്കുറപ്പുണ്ട്. എന്തായാലും ഇത്രയും വലിയ സംഭവങ്ങൾ ഉണ്ടായിട്ട് കൂടി മരക്കാർ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ തന്നെ ഒരു ചര്ച്ചക്കും വിളിച്ചിട്ടില്ല എന്നും പറയുമ്പോൾ സംഘടനാ തന്നെ അതിനുള്ള മറുപടി നൽകേണ്ടി വരും.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago