തെന്നിന്ത്യൻ ഭാഷകളിൽ പ്രധാനമായും അഭിനയിക്കുന്ന താരം ആണ് നടൻ ശരത് കുമാറിന്റെ മകൾ കൂടിയായ വരലക്ഷ്മി. മറ്റുനടിമാരിൽ വ്യത്യസ്തമായി നായിക വേഷങ്ങൾ കൂടാതെ സഹതാര വേഷങ്ങളും വില്ലൻ വേഷങ്ങളും ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത ഇമേജ് നോക്കി അഭിനയിക്കാത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ.
2012 ൽ പുറത്തിറങ്ങിയ പോടാ പോടീ എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. ശരത് കുമാറിന്റെ ആദ്യ ഭാര്യ ച്ഛായയിൽ ജനിച്ച മകൾ ആണ് വരലക്ഷ്മി. 2008 ൽ ചിത്രീകരണം തുടങ്ങിയ പോടാ പൊടി പുറത്തിറങ്ങിയത് 2012 ആയിരുന്നു.
അടുത്ത ചിത്രം വിശാലിന്റെ നായികയായി എത്തിയത് റിലീസ് ചെയ്തില്ല. അതോടെ ഭാഗ്യമില്ലാത്തവൾ എന്നാണ് തമിഴ് സിനിമ ലോകം വരലക്ഷ്മിയെ കണ്ടത്. തുടർന്ന് 2014 ൽ ആണ് താരത്തിന്റെ രണ്ടാം ചിത്രം എത്തുന്നത്. മാണിക്യ എന്ന കന്നഡ ചിത്രം ആയിരുന്നു.
കന്നടയിൽ ഏറ്റവും വലിയ ഹിറ്റായി ആ ചിത്രം മാറി. തുടർന്ന് മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം താരം അഭിനയിച്ചു. വിജയ് ചിത്രം സർക്കാരിൽ വില്ലത്തി വേഷത്തിൽ എത്തിയ വരലക്ഷ്മി പലപ്പോഴും വിശാലമായി പ്രണയത്തിൽ ആണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ താരം അത് പലപ്പോഴും നിഷേധിക്കുകയാണ് പതിവ്.
എന്നാൽ 37 വയസ്സ് കഴിഞ്ഞ താരം ഇപ്പോഴും അവിവാഹിതയായി തുടർന്നത് പ്രണയ നൈരാശ്യം മൂലം ആണെന്ന് പലപ്പോഴും ഗോസ്സിപ് കോളങ്ങളിൽ വാർത്തകൾ ആയി എത്താറുണ്ട്. അൽപ്പം തടിച്ച കൊഴുപ്പുളള ശരീരമുള്ള ആൾ കൂടിയാണ് വരലക്ഷ്മി. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു.
ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
ഒരു മില്യൻ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോൾ കടുത്ത വർക്ക് ഔട്ടിൽ കൂടി കൊഴുപ്പെല്ലാം കുറച്ച് സ്ലിം ബ്യൂട്ടി ആയിരിക്കുകയാണ് വരലക്ഷ്മി ഇപ്പോൾ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…