ഇനിയാണ് ശെരിക്കുള്ള വിവാഹം; ആ സത്യം വെളിപ്പെടുത്തി വനിതാ വിജയകുമാർ..!!

ഇനിയാണ് യഥാർത്ഥ വിവാഹം നടക്കാൻ പോകുന്നത് എന്ന് തന്റെ മൂന്നാം വിവാഹത്തെ കുറിച്ച് നടിയും താരപുത്രിയുമായ വനിതാ വിജയകുമാർ. തെന്നിന്ത്യൻ അഭിനേതാക്കൾ ആയ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകൾ ആണ് വനിതാ. വനിതയുടെ അർദ്ധ സഹോദരൻ ആണ് നടൻ കൂടിയ ആയ അരുൺ വിജയ്. തന്റെ മൂന്നാം വിവാഹം നടന്നത് മുതൽ ഒട്ടേറെ വിവാദങ്ങൾ വനിതക്ക് ഉണ്ടായിരുന്നു. സംവിധായകൻ പീറ്റർ പോൾ ആണ് വനിതയുടെ ഇപ്പോഴത്തെ ഭർത്താവ്. താൻ ഇപ്പോൾ ആണ് യഥാർത്ഥ പുരുഷനെ കണ്ടെത്തിയത് എന്നായിരുന്നു വിവാഹത്തിന് മുന്നേ താരം വെളിപ്പെടുത്തൽ നടത്തിയത്.

ജൂൺ 27 നു ആയിരുന്നു ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം ഇരുവരും വിവാഹിതർ ആയത്. തുടർന്ന് പീറ്റർ പോളിന് എതിരെ പീറ്ററിന്റെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു. മുൻ ഭാര്യ എലിസബത്ത് പറഞ്ഞത് തന്നെ വിവാഹം മോചനം ചെയ്യാതെ ആയിരുന്നു പീറ്റർ വനിതയെ വിവാഹം ചെയ്തത് എന്നായിരുന്നു. എന്നാൽ വനിതാ പറഞ്ഞത് എലിസബത്ത് നടത്തുന്ന ആരോപണങ്ങൾ തങ്ങളിൽ നിന്നും പണം തട്ടാൻ ആണ് എന്നും ഒരു കോടി ആവശ്യപ്പെട്ടു എന്നും ആയിരുന്നു. എന്നാൽ ഇതിനു പിന്നാലെ പീറ്റർ പോളിന്റെ മകൻ അച്ഛന് എതിരെ രംഗത്ത് വന്നിരുന്നു.

അച്ഛൻ നിരവധി സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്ന ആൾ ആണ് എന്നും ഒരു യുവതിയെ ഗർഭിണി ആക്കി എന്ന് അറിഞ്ഞു എന്നും അച്ഛൻ തന്നെ ആണ് ഇക്കാര്യം അമ്മയോട് പറഞ്ഞത് എന്നും തുടർന്ന് ആണ് അച്ഛനും അമ്മയും തമ്മിൽ മിണ്ടാതെ ആയത് എന്നും പീറ്റർ പോളിന്റെ മകൻ പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം വാസ്തവ വിരുദ്ധം ആണെന്ന് വനിതയും പീറ്ററും പറയുന്നു. ഇപ്പോഴിതാ തങ്ങളുടെ ശരിക്കുള്ള വിവാഹം ഇനിയാണ് നടക്കാൻ പോകുന്നത് എന്ന് വനിതാ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.

ശരിക്കുമുളള വിവാഹം ഇനിയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു നടിയുടെ പുതിയ പോസ്റ്റ് വന്നത്. രണ്ട് വിവാഹ മോതിരങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വനിതയുടെ പുതിയ പോസ്റ്റ് വന്നത്. ലോക്ക്ഡൗണിനുശേഷം ഒടുവിൽ റിംഗുകൾ ലഭിച്ചതായി നടി പറയുന്നു. നിയമപരമായുളള വിവാഹത്തിനായി ഇത് മാറ്റിവെക്കുന്നു. ഇത് തന്റെ സോൾമേറ്റ് തന്നതാണെന്നും നടി പറയുന്നു. ഞങ്ങൾ എന്നേക്കും പ്രണയത്തിലാണ് അവസാന ശ്വാസം വരെ തുടരും.

വനിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അതേസമയം വനിതയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വിവാഹത്തിന് പിന്നാലെ പീറ്ററിനും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വനിത നേരത്തെ പങ്കുവെച്ചിരുന്നു. ആദ്യ രണ്ടു വിവാഹത്തിൽ നിന്നും നിന്ന് മക്കൾ ആണ് വനിതക്ക് ഉള്ളത്. പീറ്റർ പോളിന് മുൻ ഭാര്യയിൽ രണ്ടു മക്കൾ ഉണ്ട്. 2000 ൽ ആയിരുന്നു വനിതയുടെ ആദ്യ വിവാഹം. രണ്ടാം വിവാഹം 2007 ൽ ആയിരുന്നു. ആദ്യ വിവാഹം വേർപിരിഞ്ഞ 2007 ൽ തന്നെ വനിതാ അടുത്ത വിവാഹം കഴിച്ചത്. ആദ്യ വിവാഹ ത്തിൽ ഒരു മകനും രണ്ടാം വിവാഹ ത്തിൽ രണ്ടു പെൺമക്കളും ആണ് വനിതക്ക് ഉള്ളത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago