വനിതയുടെ മൂന്നാം കല്യാണം വിവാദത്തിൽ; പുത്തൻ ഭർത്താവിനെതിരെ കേസുമായി ആദ്യ ഭാര്യ..!!

ആറ്റുനോറ്റ് താരപുത്രി വനിതാ വിജയകുമാർ കഴിച്ച മൂന്നാം വിവാഹം വിവാഹം കഴിഞ്ഞു ആദ്യ ദിവസം തന്നെ വിവാദത്തിൽ. ആദ്യ രണ്ടു വിവാഹത്തിൽ നിന്നും മൂന്നു മക്കൾ ഉള്ള വനിതയും ആദ്യ വിവാഹത്തിൽ രണ്ടു മക്കൾ ഉള്ള സംവിധായകൻ പീറ്റർ പോളും തമ്മിൽ ആണ് കഴിഞ്ഞ ദിവസം വിവാഹം നടന്നത്. മോഹൻലാൽ നായകനായി എത്തിയ ചന്ദ്രലേഖ എന്ന ചിത്രത്തിൽ കൂടിയാണ് വനിത എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

തുടർന്ന് വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം ആണ് താരം അഭിനയിച്ചത് എങ്കിൽ കൂടിയും മലയാളി തമിഴ് പ്രേക്ഷകർക്ക് സുപരിചിതമായ താരം ആണ് വനിതാ വിജയകുമാർ. തമിഴ് നടൻ വിജയ് കുമാറിന്റെ മകൾ ആണ് വനിത. 2000ൽ ആയിരുന്നു വനിതാ തന്റെ ആദ്യ വിവാഹം കഴിക്കുന്നത്. തമിഴ് സീരിയൽ നടൻ ആകാശ് ആയിരുന്നു വരൻ. വനിതാ എന്ന താരം കൂടുതൽ ശ്രദ്ധ നേടിയത് പ്രേം കുമാർ നായകൻ ആയ ഹിറ്റലർ ബ്രദേർസ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ആദ്യ വിവാഹത്തിൽ ഒരു മകൻ ആണ് വനിതക്ക് ഉള്ളത്. 19 വയസിൽ നടന്ന വിവാഹം വെറും 7 വർഷം മാത്രം ആണ് നീണ്ടു നിന്നത്.

സിനിമയിൽ വനിതക്ക് വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും അച്ഛനും അമ്മയും സഹോദരിമാരും അടക്കം എല്ലാവരും സിനിമ അഭിനേതാക്കൾ ആണ്. ബിഗ് ബോസ് തമിൾ സീസൺ 3 യിൽ മത്സരാർഥിയായും താരം എത്തിയിരുന്നു. വിവാഹ മോചനവും കുട്ടികൾ അടക്കമുള്ള കാര്യങ്ങൾ വലിയ വിവാദവും വാർത്തയും ആയി എങ്കിൽ കൂടിയും 2007 തന്നെ താരം ബിസിനെസ്സുകാരനായ ആനന്ദ് ജയരാജനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രണ്ടു പെൺമക്കൾ ആണ് വനിതക്ക്. എന്നാൽ ഈ ബന്ധം 2012ൽ വേര്പിരിയുക ആയിരുന്നു. എന്നാൽ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് വനിതാ. സംവിധായകൻ പീറ്റർ പോൾ ആണ് വരൻ. ലോക്ക് ഡൌൺ നിയമങ്ങൾ പാലിച്ചു അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ മാത്രം ആണ് വിവാഹത്തിൽ പങ്കെടുത്തത്. എന്നാൽ ഏറെ മോഹിച്ചു തങ്ങൾ തമ്മിൽ ശക്തമായ പ്രണയം ഉണ്ടെന്നു കാണിച്ചു കൊണ്ട് ഇരുവരും കഴിഞ്ഞ ദിവസം കുത്തിയ കപ്പിൾ ടാറ്റൂ അടക്കം വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ വിവാഹത്തിൽ പുതിയ വിവാദം ഉണ്ടായിരിക്കുകയാണ്.

പീറ്റർ പോളിന് എതിരെ മുൻ ഭാര്യ ആണ് പരാതിയും ആയി എത്തി ഇരിക്കുന്നത്. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ ആണ് പീറ്റര്‍ പോളിന്റെയും വനിത വിജയ കുമാറിന്റെയും വിവാഹത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. താനുമായി വിവാഹമോചനം നേടാതെ ആണ് പീറ്റർ മറ്റൊരാളെ വിവാഹം ചെയ്തത് എന്നാണ് പരാതി. വടപ്പള്ളി പോലീസ് സ്റ്റേഷനില്‍ ആണ് എലിസബത്ത് പരാതി നല്‍കിയിരിക്കുനന്ത്. ഏഴുവർഷമായി പീറ്റർ ബന്ധം പിരിഞ്ഞു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. വനിതക്ക് മൂന്ന് മക്കളാണുള്ളത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago