Categories: Gossips

ഈ വയസാം കാലത്തിൽ മസിലുരുട്ടി നിൽക്കാൻ; വാണിക്കൊപ്പമുള്ള ബാബുരാജിന്റെ ഫോട്ടോയിൽ കമെന്റിന് മറുപടിയുമായി നൂറുകണക്കിന് ആളുകൾ..!!

മംഗല്യച്ചാർത്ത് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് താരം ആണ് വാണി വിശ്വനാഥ്. 1987 ആയിരുന്നു ഈ ചിത്രം പുറത്തു ഇറങ്ങുന്നത്. തുടർന്ന് അഭിനയ ലോകത്തിൽ ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.

മോളിവുഡ് സിനിമ ലോകത്തിൽ ആക്ഷൻ ക്വീൻ എന്ന അറിയപ്പെടുന്ന താരം മലയാളത്തിൽ ഒട്ടേറെ പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ദി കിങ്ങിലെ പോലീസ് വേഷം അതുപോലെ മാന്നാർ മത്തായി സ്‌പീക്കിങ് എന്ന ചിത്രത്തിലെ വേഷം എല്ലാം ഏറെ ശ്രദ്ധ നേടി.

മലയാളത്തിൽ കുതിര സവാരി മത്സരത്തിൽ ഒട്ടേറെ വിജയങ്ങൾ നേടിയ നായിക നടി കൂടി ആണ് വാണി വിശ്വനാഥ്. അതുപോലെ തന്നെ ബുള്ളെറ്റ് മോട്ടോർ സൈക്കിൾ റേസിങ്ങിൽ പങ്കെടുത്തിട്ടുള്ള വാണി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത നടൻ ബാബുരാജ് ആണ് വാണിയുടെ ഭർത്താവ്.

ബാബുരാജുമായി പ്രണയത്തിൽ ആയ വാണി പലരുടെയും എതിർപ്പുകൾ മറികടന്ന് ആണ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം വാണി എന്ന താരത്തിനെ അത്രമേൽ സിനിമയിൽ കാണാൻ കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം. ബാബുരാജിനോടും എല്ലാവരും ചോദിക്കുന്ന ഏക ചോദ്യം വാണിയുടെ തിരിച്ച് വരവിനെ കുറിച്ച് തന്നെയാണ്. ഇതിനിടെ വാണിയ്‌ക്കൊപ്പമുള്ള ഏറ്റവും പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം.

ജിമ്മിൽ നിന്നും ഭാര്യയെ ചേർത്ത് പിടിച്ച് നിൽക്കുകയാണ് ബാബുരാജ്. ‘ജിമ്മിങ് വാണി എല്ലാ കാലത്തെയും എന്റെ സൂപ്പർ സ്റ്റാർ’ തുടങ്ങിയ ഹാഷ് ടാഗുകൾ ആണ് ചിത്രത്തിന് താരം നൽകിയ ക്യാപ്‌ഷൻ. വാണിയെ വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആണ് ആരാധകർ. മലയാളികൾക്ക് അത്രമേൽ ഇഷ്ടം ഉള്ള തരത്തിൽ ഒരാൾ ആണ് വാണി വിശ്വനാഥ്‌. ഇപ്പോൾ പോസ്റ്റിൽ വന്ന ഒരു കമെന്റും അതിന് ബാബുരാജ് നൽകിയ മറുപടിയുമാണ് വൈറൽ ആകുന്നത്.

ബാബുരാജ് മാത്രമല്ല ഒട്ടേറെ ആളുകൾ ആണ് നിരവധി കമന്റ് ആയി എത്തിയത്. ഓ വയസാം കാലത്തെ ഒരു… എന്ന് പറഞ്ഞ് കമന്റിട്ട ആൾക്ക് കിടിലൻ മറുപടിയുമായി ബാബുരാജും എത്തിയിരുന്നു. വേണ്ട വെറുതേ വിട്ടേക്ക്. കൊ.ല്ലണ്ട എന്നായിരുന്നു താരത്തിന്റെ മറുപടി. ഇത് മാത്രമല്ല കമന്റിന് മറുപടിയുമായി നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്. വയസാം കാലത്തും ഇങ്ങനെ മസിൽ ഉരുണ്ട് ഇരിക്കണമെങ്കിൽ ആയ കാലത്തു നല്ല രീതിയിൽ വർക്ക് ചെയ്തിട്ടു ആണ്.

വെരി ഗുഡ് ബാബുച്ചേട്ടാ എന്നൊരാൾ പറയുന്നു. ഒന്നാമത്തെ കാര്യം അവർക്ക് ഇത് വയസാൻ കാലം അല്ല. രണ്ട് പേരും യങ് ആണ്. ഇനിയിപ്പോ ആണേൽ തന്നെ അതെന്താ വയസാൻ കാലത്ത് ഭാര്യ, ഭാര്യ അല്ലാതെ ആവുമോ. ഇജ്ജാതി ദുരന്തം വീട്ടിൽ ഒന്നേ ഒള്ളോ അതോ വേറെയും ഉണ്ടോ? വയസായി എന്നാണ് പറയുന്നതെങ്കിൽ ഈ കാലത്തും ബോഡി മെയിന്റൈൻ ചെയ്യുന്നില്ലേ. അതിലാണ് കാര്യം.

ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കാത്ത ഏതോ മാമനാണ് ഇങ്ങനെ കമന്റിട്ടിരിക്കുന്നത്. ഇനി ഇങ്ങനെ പറയുന്നവരെ നിയമപരമായും കായികപരമായും നേരിടും. അത് കവലയിൽ ഇരുന്നു കുശു കുശുക്കുന്നവരായാലും മേടയിൽ ഇരുന്നു താളത്തില്‍ പാടുന്നവർ ആയാലും. എന്നിങ്ങനെ അടുത്തിടെ റിലീസ് ചെയ്ത ജോജി എന്ന സിനിമയിലെ ബാബുരാജിന്റെ ഹിറ്റ് ഡയലോഗും ചിലർ പങ്കുവെച്ചിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago